TV Shows
ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്ത് പോയത് 2 പേർ; ഈ ആഴ്ച പുറത്ത് പോകുന്നത് ആര്; സഹിക്കാനാവാതെ പ്രേക്ഷകർ
ദിവസങ്ങളുടെ വ്യത്യാസത്തിൽ പുറത്ത് പോയത് 2 പേർ; ഈ ആഴ്ച പുറത്ത് പോകുന്നത് ആര്; സഹിക്കാനാവാതെ പ്രേക്ഷകർ
നാടകീയ സംഭവങ്ങളാണ് ബിഗ് ബോസ്സിൽ അരങ്ങേറുന്നത്. അപ്രതീക്ഷിതമായി ജാസ്മിനും ഡോക്ടര്‍ റോബിനും വീട്ടില്‍ നിന്ന് യാത്ര പറഞ്ഞു. ഇനി കേവലം 9 പേരാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്. ഇതില്‍ മൂന്ന് പേരൊഴികെ ബാക്കി 6 പേരും എവിക്ഷനില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇതില്‍ ഒന്നോ ഒന്നിലധികം പേരേ ഇന്ന് ഹൗസില്‍ നിന്ന് യാത്രയാവും.
ബ്ലെസ്ലി, ദില്‍ഷ, വിനയ്, റിയാസ്, അഖില്‍, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഡോക്ടര്‍ റോബിനും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലത്തെ എപ്പിസോഡില്‍ തന്നെ ഡോക്ടറെ എവിക്ട് ചെയ്തു.
ബിഗ് ബോസ് ഷോയുടെ നിയമം ബ്രേക്ക് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൗസില്‍ നിന്ന് പുറത്താക്കിയത്. ഒട്ടും പ്രതീക്ഷിക്കാത്തൊരു എവിക്ഷനായിരുന്നു ഇത്. ഡോക്ടര്‍ ഷോയിലേയ്ക്ക് വരുമെന്ന് ഹൗസ് അംഗങ്ങളും പ്രേക്ഷകരും പ്രതീക്ഷിച്ചിരുന്നു.
അതേസമം ഈ ആഴ്ച എവിക്ഷനുളള സാധ്യത കുറവാണ്. രണ്ട് പേരാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ പുറത്ത് പോയത്. അതു കൊണ്ട് തന്നെ ഈ വാരം ഒരാളെ കൂടി പുറത്താക്കാനുള്ള സാധ്യത കുറവാണ്. മത്സരം അവസാനിക്കാന്‍ ഇനി 28 ദിവസത്തിലധികമുണ്ട്. ടോപ്പ് ഫൈവില്‍ പ്രതീക്ഷിച്ചിരുന്ന രണ്ട് പേരാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് പുറത്ത് പോയത്.
