TV Shows
ഡോക്ടര്‍ സീക്രട്ട് റൂമില്‍, റോബിനെ സീക്രട്ട് റൂമിലാക്കിയത് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയല്ല യഥാര്‍ത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ഡോക്ടര്‍ സീക്രട്ട് റൂമില്‍, റോബിനെ സീക്രട്ട് റൂമിലാക്കിയത് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയല്ല യഥാര്‍ത്ഥ കാരണം ഇതാണ്; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
ബിഗ് ബോസ്സിൽ ഇപ്പോൾ അപ്രതീക്ഷിത സംഭവവികാസങ്ങളാണ് നടക്കുന്നത്. ടാസ്കിനിടെ റോബിന് റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്ന് റോബിനെതിരെ റിയാസ് പരാതിയുമായി ബിഗ് ബോസിനെ സമീപിച്ചിരുന്നു . ഇതേ തുടര്‍ന്ന് ബിഗ് ബോസ് റോബിനെതിരെ നടപടിയെടുത്തിരിക്കുകയാണ്.
റോബിനെ ബിഗ് ബോസ് ഇപ്പോള്‍ സീക്രട്ട് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്.
എന്നാല്‍ റോബിന് തിരികെ വരുമെന്ന പ്രതീക്ഷയാണ് താരത്തിന്റെ ആരാധകര്‍. അന്തിമ തീരുമാനം അറിയണമെങ്കില്‍ കാത്തിരിക്കണം. ഇതിനിടെ ഇപ്പോഴിതാ റോബിന് എന്തുകൊണ്ട് തിരികെ വരില്ലെന്ന് വ്യക്തമാക്കുകയാണ് ഒരു കുറിപ്പ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം
ഇപ്പോള്‍ ഡോക്ടര്‍ സീക്രട്ട് റൂമില്‍ ഉണ്ടെന്നത് സത്യമാണ്. ഞാന്‍ നേരത്തെ ഒരു പോസ്റ്റില്‍ റോബിന് ഇന്ന് ഔട്ട് ആകില്ല എന്നു പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ റോബിനെ സീക്രട്ട് റൂമിലാക്കിയത് തിരിച്ചു കൊണ്ടുവരാന്‍ വേണ്ടിയൊന്നുമല്ല. അതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇവയാണ്
- പുറത്തിറങ്ങിയാല്‍ ഡോക്ടര്‍ ജാസ്മിനെതിരെ നിയമനടപടി പോലും സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകര്‍ ഭയക്കുന്നുണ്ട്. അത് ഷോയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ഭീഷണിയാണ്.
- ഡോക്ടര്‍ റോബിന് പുറത്തു പോകുമ്പോള്‍ സംഭവിക്കാവുന്ന വലിയ ഒരു ടിആര്‍പി ലോസിന് തടയിടാന്‍
- ഡോക്ടര്‍ പോകുന്നതോടെ അദ്ദേഹത്തിന്റെ ഫാന്‍സ് ദില്‍ഷയ്ക്കോ , ബ്ലെസ്ലിക്കോ വേണ്ടി വോട്ട് ചെയ്ത് തുടങ്ങുമെന്നും തുടര്‍ന്നും അവര്‍ ബിഗ് ബോസിന്റെ പ്രേക്ഷകരായി തുടരുമെന്നുമുള്ള കണക്കു കൂട്ടല്‍.
- ഇപ്പോഴത്തെ ആരാധക പ്രതിഷേധം വീക്കെന്‍ഡ് ആകുമ്പോള്‍ തണുക്കുമെന്നും, ലാലേട്ടന് വരുമ്പോള്‍ റോബിനെ വിളിക്കുകയും താങ്കളെ പുറത്താക്കാനുള്ള റീസണ്‍ ഇതാണ് ഒന്നും ചെയ്യാന്‍ പറ്റില്ല റൂള്‍ ആണെന്നൊക്കെ പറഞ്ഞ് നൈസ് ആയി ഒഴിവാക്കും. ലാലേട്ടന്റെ മുന്നില്‍ റോബിന് പ്രതിഷേധം ഒന്നും പ്രകടിപ്പിക്കാതെ സന്തോഷത്തോടെ ഷോയില്‍ നിന്ന് പിന്മാറുമെന്നു അവര്‍ക്കറിയാം. കൂടിപ്പോയാല്‍ രജിത് സാറിന് സംഭവിച്ചത് പോലെ റിയാസിനോടൊക്കെ ചോദിക്കും, അവര്‍ പറ്റില്ലെന്ന് പറയും.
ഇതൊക്കെയാണ് ഡോക്ടര്‍ ബിഗ് ബോസ് വീട്ടില്‍ തിരിച്ചെത്തില്ല എന്നു പറയാനുള്ള കാരണം. ഡോക്ടറെ തിരിച്ച് കൊണ്ടുവരാന്‍ ഒരു വഴി മാത്രമാണുള്ളത്. പരിപാടി കാണാതിരിക്കുക… ബിഗ് ബോസ് സീസണ് അവസാന ഘട്ടത്തിലെത്തുന്ന ഈ സമയത്ത് ടിആര്‍പി റേറ്റിങ്ങില്‍ വലിയ ഇടിവുണ്ടായല് അണിയറ പ്രവര്‍ത്തകര്‍ ശക്തമായ സമ്മര്‍ദ്ദത്തിലാകും. സ്പോണ്‍സേഴ്സിന്റെ ഭാഗത്ത് നിന്നുള്ള പ്രഷര്‍ വരും. അങ്ങനെ സംഭവിച്ചാല്‍ മാത്രമേ ഡോക്ടര്‍ റോബിന് ഇനി ഷോയില്‍ തിരിച്ചെത്തുകയുള്ളൂ.
ഇന്ന് നടന്ന സംഭവങ്ങള്‍ ബിഗ് ബോസ് വീടിന്റെ നിയമങ്ങള്‍ക്ക് ചേര്‍ന്നതല്ല. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഇത്രയും വലിയൊരു അക്രമ സംഭവം അരങ്ങേറുന്നത് എന്നായിരുന്നു നേരത്തെ ബിഗ് ബോസ് ചൂണ്ടിക്കാണിച്ചത്. പല തവണ മോഹന്‍ലാലില്‍ നിന്നും ബിഗ് ബോസില്‍ നിന്നും താക്കീത് ലഭിച്ചിട്ടും ബിഗ് ബോസ് വീട്ടിലുള്ളവരേയും പ്രേക്ഷകരെയും മാനിക്കാതെ ആവര്‍ത്തിച്ച് ചെയ്യുന്ന അക്രമാസക്തമായ പ്രവര്‍ത്തികള്‍ മൂലം റോബിന് ഈ വീട്ടിലെ അവസ്ഥയ്ക്ക് അനുയോജ്യനല്ലെന്നും പ്രേക്ഷകരെ ആനന്ദിപ്പിക്കുന്ന കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്ന വ്യക്തിയല്ലെന്നും മനസിലാക്കുന്നുവെന്നും ബിഗ് ബോസ് പറഞ്ഞിരുന്നു. പിന്നീട് താരത്തോട് ബാഗ് പാക്ക് ചെയ്യാന്‍ പറയുകയും കണ്‍ഫെഷന്‍ റൂമിലേക്ക് വിളിപ്പിക്കുകയുമായിരുന്നു. അന്തിമ തീരുമാനം അറിയാനായി കാത്തിരിക്കുകയാണ് ആരാധകർ.
