TV Shows
ലോക ചാമ്പ്യനാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചപ്പോള്‍ ഒരുവാക്കു പോലും പറഞ്ഞില്ല… പകരം എല്ലാ പ്രശംസകളും ആസ്വദിക്കുകയായിരുന്നു, മിഥുന്‍ ചതിച്ചതായാണ് തനിക്ക് തോന്നിയത്; ജാസ്മിന്റെ പ്രതികരണം
ലോക ചാമ്പ്യനാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചപ്പോള്‍ ഒരുവാക്കു പോലും പറഞ്ഞില്ല… പകരം എല്ലാ പ്രശംസകളും ആസ്വദിക്കുകയായിരുന്നു, മിഥുന്‍ ചതിച്ചതായാണ് തനിക്ക് തോന്നിയത്; ജാസ്മിന്റെ പ്രതികരണം
അനുഭവങ്ങൾ പാളിച്ചകൾ എന്ന ടാസ്‌ക്കിൽ മിഥുൻ പറഞ്ഞ പ്രണയകഥ കളവാണെന്ന് തെളിഞ്ഞിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി നിരവധി പേരാണ് മിഥുനെതിരെ രംഗത്ത് എത്തുനന്ത
മിഥുന്‍ പറഞ്ഞതു പോലൊരു പെണ്‍കുട്ടിയേയില്ലെന്നാണ് ആരോപണം. പിന്നാലെ മിഥുന്റെ വുഷു ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചും ആരോപണങ്ങള്‍ ഉയര്‍ന്നു. കേരള വുഷു അസോസിയേഷന്‍ തന്നെ അനിയന്‍ മിഥുനെ തള്ളിപ്പറഞ്ഞു. മിഥുനെതിരെ ഉയരുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി എത്തുകയാണ് ജാസ്മിന്‍.
പോയ സീസണിലെ മിന്നും താരമായിരുന്നു ജാസ്മിന്‍. തനിക്ക് മിഥുനെ ഇഷ്ടമായിരുന്നു, മിഥുന് മറ്റുള്ളവരോട് അനുകമ്പയും ബഹുമാനവുമൊക്കെയുണ്ടെന്ന് കരുതി. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടം തോന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്. മിഥുനെ ഷോയില്‍ നിന്നും പുറത്താക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ജാസ്മിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയിലൂടെയാണ് ജാസ്മിന്റെ പ്രതികരണം. ഇത് വളരെ സങ്കടകരമാണ്. എനിക്ക് മിഥുനോട് അതിയായ ബഹുമാനമുണ്ടായിരുന്നു. ബിഗ് ബോസ് ഗെയിമിന്റെ പേരും പറഞ്ഞ് ആളുകളുടെ വികാരത്തെ ടാര്‍ജറ്റ് ചെയ്യാതെയും അവരുടെ മനസ് അസ്വസ്ഥമാക്കാനും ട്രിഗര്‍ ചെയ്യാനും മുതിരാതിരുന്നതിനാല്‍. ബിഗ് ബോസ് മെറ്റീരിയല്‍ അല്ലെന്ന് പറഞ്ഞ് ഭൂരിഭാഗം പ്രേക്ഷരും അധിക്ഷേപിച്ചപ്പോഴും. ഇയാള്‍ക്ക് എമ്പതിയും മറ്റുള്ളവരോട് കരുതലുമുണ്ടെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നുവെന്നാണ് ജാസ്മിന്‍ പറയുന്നത്.
പുറത്ത് നടക്കുന്നതൊന്നും അറിയാതെ, ആര്‍മി കഥയും ചാമ്പ്യന്‍ഷിപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകളുമൊന്നും അറിയാതെ സുഹൃത്ത് തന്നെ പിന്തുണയ്ക്കുമ്പോഴും അവന്‍ മിണ്ടാതിരിക്കുകയാണ്. അകത്തും പുറത്തും നടക്കുന്ന കാര്യങ്ങള്‍ക്കിടയിലും തന്നെ പിന്തുണയ്ക്കുകയും കൂടെ നില്‍ക്കുകയും ചെയ്യുന്നവരോടെങ്കിലും സത്യം പറയുന്നതിന് പകരം അവന്‍ എല്ലാം ഉള്ളില്‍ ഒതുക്കുകയാണെന്നും ജാസ്മിന്‍ പറയുന്നു.
ലോക ചാമ്പ്യനാണെന്ന് എല്ലാവരും തെറ്റിദ്ധരിച്ചപ്പോള്‍ ഒരുവാക്കു പോലും പറഞ്ഞില്ല. പകരം എല്ലാ പ്രശംസകളും ആസ്വദിക്കുകയായിരുന്നു എന്നും ജാസ്മിന്‍ പറയുന്നു. മിഥുന്‍ ചതിച്ചതായാണ് തനിക്ക് തോന്നിയതെന്നും ജാസ്മിന്‍ പറയുന്നുണ്ട്.
മിഥുന്‍ എന്ന വ്യക്തി ബിഗ് ബോസ് ഷോയ്ക്ക് പറ്റുന്ന ആളല്ല എന്ന് എല്ലാവരും പറഞ്ഞപ്പോള്‍ ഞാന്‍ അതിന് നേരെ എതിരായിരുന്നു. ആളുകളെ ഇമോഷണലി ഡ്രെയിന്‍ ചെയ്യിക്കാണ്ടും അറിഞ്ഞു കൊണ്ട് കൂടെ ഉള്ള സഹ മത്സരാര്‍ത്ഥികളെ കുത്തി തിരിച്ച് ഉണ്ടാക്കി അത് ബ്രില്യന്‍സ് ആണ് എന്ന് പറഞ്ഞ് നിക്കാതെയും കൂടെ ഉള്ള സഹ മത്സരാര്‍ത്ഥികളെ എല്ലാം ഒന്നടങ്കം പുച്ഛിച്ച് എകാധിപതിയെ പോലെ പ്രസ്താവന പറഞ്ഞ് സ്വയം വലിയവനായി പ്രഖ്യാപിക്കാതെ ഒക്കെ ആളുകള്‍ക്കും ബിഗ് ബോസില്‍ വരാം എന്ന് തന്നെ കരുതുന്നുവെന്നും ജാസ്മിന്‍ വ്യക്തമാക്കി.
എനിക്ക് വ്യക്തിപരമായ ന്യായമായി തോന്നിയിരുന്നു, നിലപാടില്ലാത്ത എന്ന് എല്ലാവരും പറയുന്ന മിഥുന്റെ സഹ മത്സരാര്‍ത്ഥികളോടുള്ള എമ്പതിക് സമീപനം. എന്തോ എനിക്ക് ഇഷ്ടമായിരുന്നു. ഏഷ്യാനെറ്റ് മിഥുനെ പുറത്താക്കുമെന്ന് തന്നെ കരുതുന്നു. പുറത്തു പൊക്കോളാം എന്ന് പറഞ്ഞ ആളെ പിടിച്ചിരുത്തി മാനസികമായി ടോര്‍ച്ചര്‍ ചെയ്യരുത്. പുറത്ത് വരുമ്പോള്‍ ഇതൊക്കെ അവന്‍ എങ്ങനെ നേരിടുമെന്ന് അറിയില്ല. ശരിയായ ബാക്ക്ഗ്രൗണ്ട് നോക്കാതെ മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത ചാനലിന്റെ ഭാഗത്തും തെറ്റുണ്ടെന്നും ജാസ്മിന്‍ കൂട്ടിച്ചേര്‍ക്കുന്നു.
