TV Shows
ആര്‍മി ഓഫീസര്‍ നാല് പ്രാവശ്യം പ്രൊപ്പോസ് ചെയ്തു, അപ്പോഴൊക്കെ ഒഴിവാക്കിയെന്നാണ് പറയുന്നത്. ഇവനെന്താ കാസനോവയോ? പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്; തുറന്നടിച്ച് മേജർ രവി
ആര്‍മി ഓഫീസര്‍ നാല് പ്രാവശ്യം പ്രൊപ്പോസ് ചെയ്തു, അപ്പോഴൊക്കെ ഒഴിവാക്കിയെന്നാണ് പറയുന്നത്. ഇവനെന്താ കാസനോവയോ? പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്; തുറന്നടിച്ച് മേജർ രവി
ബിഗ് ബോസ്സ് മത്സരാർത്ഥി അനിയൻ മിഥുന്റെ ‘ജീവിത ഗ്രാഫ് ‘ എന്ന വീക്കിലെ ടാസ്കിലെ കഥയെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ ബിഗ് ബോസ് മലയാളം പ്രേക്ഷകർക്കിടയിൽ നടക്കുന്നത്. പാര കമാന്‍റോയായ കാമുകി തനിക്ക് ഉണ്ടായിരുന്നുവെന്നും അവള്‍ വെടിയേറ്റ് കൊല്ലപ്പെട്ടെന്നും ദേശീയ പതാക പുതപ്പിച്ച അവരെ താൻ കെട്ടിപ്പിടിച്ച് കരഞ്ഞെന്നൊക്കെ മിഥുൻ പറഞ്ഞിരുന്നു. ഇത് ചോദ്യങ്ങൾക്കും വിമർശനങ്ങളും വഴിവച്ചു. കഴിഞ്ഞ ദിവസം മോഹൻലാൽ വന്ന് അങ്ങനെ ഒരാൾ ഇല്ലെന്ന് പറഞ്ഞിരുന്നു. മോഹൻലാൽ എന്തൊക്കെ പറഞ്ഞിട്ടും തിരുത്തി പറയാതെ തന്റെ തീരുമാനത്തിൽ തന്നെ മിഥുൻ ഉറച്ചുനിന്നു. അനിയന്‍ മിഥുനെ നിരവധി പേരാണ് രംഗത്ത് എത്തുന്നത്.
ഇപ്പോഴിതാ അനിയന്‍ മിഥുനെതിരെ തുറന്നടിച്ച് മേജര്‍ രവി. അനിയന്‍ മിഥുന്‍ പറഞ്ഞ കഥ നുണയാണെന്നും അനിയന്‍ മിഥുന് മാനസിക പ്രശ്‌നമാണെന്നുമാണ് മേജര്‍ രവി പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
എന്തിനാണ് ഇതിത്രയും വിഷയമാക്കിയതെന്ന് അറിയില്ല. ആ വ്യക്തി പറയുന്ന സമയത്ത് തന്നെ കുറച്ചെങ്കിലും കോമണ്‍സെന്‍സുള്ളവര്‍ക്ക് മനസിലാകും. വിദ്യാഭ്യാസമില്ലാത്ത, നെറ്റൊന്നുമില്ലാത്തവരാണെങ്കില്‍ അത്ഭുതത്തോടെ നോക്കും. പക്ഷെ ഇന്നത്തെ തുലമുറ അങ്ങനെയല്ലല്ലോ. ഇന്നേ വരെ ഇന്ത്യന്‍ ആര്‍മിയുടെ ഏതെങ്കിലും ലേഡി ഓഫീസര്‍ എന്‍കൗണ്ടറില്‍ മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടോ? ആ ഒറ്റ ചോദ്യത്തില്‍ തീരേണ്ടതാണ് എന്നാണ് മേജര്‍ രവി പറയുന്നത്.
അവന്‍ ഫേക്കാണ്. മാനസിക പ്രശ്‌നവുമുണ്ട്. പിന്നീട് ഞാന്‍ മറ്റൊരു കാര്യം അറിഞ്ഞത്. വുഷു അസോസിയേഷനിലെ ഡോക്ടര്‍ ആരിഫ് എനിക്ക് മെസേജ് അയിച്ചിരുന്നു. അദ്ദേഹം പറഞ്ഞത് ഇവന് വുഷുവുമായി യാതൊരു ബന്ധവുമില്ലെന്നാണ്. രണ്ട് കള്ളങ്ങളാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇതുപോലെ റീച്ചുള്ള വേദിയില്‍ കയറി ഇന്ത്യന്‍ ആര്‍മിയെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത താര്യം ഭാവനയില്‍ കണ്ട് അത് മനസില്‍ കയറ്റി. മനസില്‍ പറഞ്ഞ് പറഞ്ഞ് ആ ഇന്‍ഫാക്ച്വുവേഷന്‍ മൂഡിലാണ് നില്‍ക്കുന്നതെന്നും മേജര്‍ രവി പറയുന്നു. പറഞ്ഞത് നുണയാണെന്ന് ഇനിയും പറയാമെന്ന് ഇന്നലെ ലാല്‍ സാര്‍ പറഞ്ഞു. അപ്പോഴും പറയുന്നില്ല. ഇന്ത്യന്‍ ആര്‍മിയെ അപമാനിക്കുന്നതായി എന്തെങ്കിലും ഉണ്ടായാല്‍ എന്നെ വിളിക്കാറുണ്ട്. ഇതിനായി വിളിച്ചപ്പോള്‍ അവഗണിക്കാനാണ് ഞാന്‍ പറഞ്ഞത്. മാനസികമായി സ്റ്റേബിള്‍ അല്ലാത്തൊരാള്‍ പറയുന്ന കാര്യത്തിന് പിന്നാലെ പോയാല്‍ നമ്മള്‍ കരുതുന്നത് പോലെയാകില്ല കാര്യങ്ങള്‍ പോവുകയെന്നും മേജര്‍ രവി പറഞ്ഞു.
ഈ വ്യക്തിയെ ഔദ്യോഗികമായി ചോദ്യം ചെയ്താല്‍ താങ്ങാന്‍ പറ്റുമോ എന്നറിയില്ല. ലാലേട്ടന്റെ നാല് ചോദ്യം കേട്ടപ്പോള്‍ ഇന്നലെ ബോധം കെട്ടു പോയി. അത് ചോദ്യം നേരിടാന്‍ പറ്റാത്തത് കൊണ്ടാണ്. ലാലേട്ടനെ ഇതൊക്കെ അറിയാം. ആര്‍മിയില്‍ എന്ത് നടന്നാലും പറയാറുണ്ട്. ആദ്യം പറഞ്ഞ് ജമ്മു കാശ്മീരില്‍ ആണെന്ന്. പിന്നെ പറഞ്ഞു ജമ്മു ആണെന്ന്. ജമ്മു പീസ്ഫുള്ളാണ്. അവിടെ ഇന്‍സര്‍ജന്‍സിയില്ല. ഉള്ളത് കശ്മീരിലെ ശ്രീനഗറിലാണ്. നിങ്ങള്‍ കേള്‍ക്കുന്ന സ്ഥലങ്ങളൊക്കെ അവിടെയാണ്. അവിടെ ഇതുപോലൊരു വ്യക്തിയ്ക്ക് ഒരു ഗേറ്റിന്റേയും അകത്തേക്ക് കടക്കാനാകില്ല. ലേഡി ഓഫീസര്‍മാര്‍ കോമ്പാറ്റിലേക്ക് ഇതുവരേയും വന്നിട്ടില്ല. ഇപ്പോഴുമുള്ളത് സപ്ലൈ, സിഗ്നല്‍സ്, എഞ്ചിനീയര്‍സ് തുടങ്ങിയതിലാണ്. ഇപ്പോള്‍ സപ്പോര്‍ട്ടിംഗ് ആര്‍ട്ടിലറിയില്‍ വരാന്‍ പോകുന്നതേയുള്ളൂ. അവന്‍ സംസാരിച്ച രീതി മൂന്നാം കിടയാണ്. അവള്‍ എന്നാണ് വിളിച്ചത്. സംസ്‌കാരമില്ലായ്മയാണ് ആ കാണിച്ചതെന്നും മേജര്‍ രവി അഭിപ്രായപ്പെട്ടു.
ആര്‍മി ഓഫീസര്‍ നാല് പ്രാവശ്യം പ്രൊപ്പോസ് ചെയ്തു, അപ്പോഴൊക്കെ ഒഴിവാക്കിയെന്നാണ് പറയുന്നത്. ഇവനെന്താ കാസനോവയോ? എന്നും മേജര്‍ രവി ചോദിക്കുന്നുണ്ട്.
ബോധപൂര്‍വ്വം ആര്‍മിയെ അപമാനിച്ചതല്ല. തന്റെ ആണത്വത്തെ ബൂസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതാണെന്നും മേജര്‍ രവി പറയുന്നുണ്ട്. മൂപ്പര്‍ വിചാരിച്ചത് അവര്‍ മാത്രമാണ് ഇത് കേള്‍ക്കൂ എന്നാണ്. ഇത് കണ്ടപാടെ ലാലേട്ടനെ വിളിച്ചിരുന്നു. നാല് ചോദ്യം ചോദിച്ചപ്പോള്‍ തന്നെ താങ്ങാനായില്ല. റെഡ് ഫോര്‍ട്ടിലെ ചോദ്യം ചെയ്യലില്‍ ഒറ്റ ചോദ്യത്തില്‍ തന്നെ വീഴും, ചിലപ്പോള്‍ ഹൃദയാഘാതവും വന്നേക്കാം. അതുകൊണ്ടാണ് അവിടുന്ന് വിളിച്ചപ്പോള്‍ വിട്ടേക്കാം എന്ന് പറഞ്ഞതെന്നും മേജര്‍ രവി പറഞ്ഞു. ആ സ്ത്രീയെ അവന്‍ വിളിച്ചത് അവള്‍ എന്നാണ്. കാമുകിയാകട്ടെ, ഏതൊരു സ്ത്രീയുമാകട്ടെ, അവള്‍ എന്ന് വിളിക്കുന്നതിന് പകരം പേര് പറയാമല്ലോ, സന എന്ന് പറയാമല്ലോ. അതില്‍ തന്നെ അവന്റെ ക്യാരക്ടര്‍ വ്യക്തമാണ്. പ്രചരിക്കുന്ന ഫോട്ടോയിലേത് പാക്കിസ്ഥാന്‍കാരിയോ ഇറാഖ് വനിതയോ ആണ്. ഫോട്ടോയില്‍ ഷോള്‍ഡറിലുള്ള ലോഗോ കണ്ടാല്‍ അങ്ങനെയാണ് മനസിലാകുന്നത്. പക്ഷെ പാക്കിസ്ഥാനും സ്ത്രീകളില്ല പട്ടാളത്തില്‍. അതിനര്‍ത്ഥം ഇറാഖ് ആയിരിക്കാം. അത് എടുത്ത് എന്റെ സനയാണെന്നൊക്കെ പറയുമ്പോള്‍ എന്തോ പ്രശ്‌നമുണ്ടെന്നും മേജര്‍ രവി പറയുന്നു.
