Connect with us

റോബിൻ സ്‌ക്രീനിൽ വരാതിരിക്കാൻ എഡിറ്റർ അണ്ണൻ നന്നായി പാട് പെടുന്നുണ്ട്, ഇന്നലെ പുറത്ത് ഡോക്ടർ ദിൽഷ രണ്ട് മണിക്കൂറിൽ അധികം സംസാരിച്ചു പക്ഷേ ഒരു സെക്കന്റ്‌ പോലും കാണിക്കാതെ അകത്തുള്ളവരുടെ ഉറക്കം കാണിക്കുന്നു, ഇവരുടെ സംസാരം വരുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുന്നു; സംഭവിക്കുന്നത് ഇങ്ങനെ… ഉറഞ്ഞു തുള്ളി ആരാധകർ

TV Shows

റോബിൻ സ്‌ക്രീനിൽ വരാതിരിക്കാൻ എഡിറ്റർ അണ്ണൻ നന്നായി പാട് പെടുന്നുണ്ട്, ഇന്നലെ പുറത്ത് ഡോക്ടർ ദിൽഷ രണ്ട് മണിക്കൂറിൽ അധികം സംസാരിച്ചു പക്ഷേ ഒരു സെക്കന്റ്‌ പോലും കാണിക്കാതെ അകത്തുള്ളവരുടെ ഉറക്കം കാണിക്കുന്നു, ഇവരുടെ സംസാരം വരുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുന്നു; സംഭവിക്കുന്നത് ഇങ്ങനെ… ഉറഞ്ഞു തുള്ളി ആരാധകർ

റോബിൻ സ്‌ക്രീനിൽ വരാതിരിക്കാൻ എഡിറ്റർ അണ്ണൻ നന്നായി പാട് പെടുന്നുണ്ട്, ഇന്നലെ പുറത്ത് ഡോക്ടർ ദിൽഷ രണ്ട് മണിക്കൂറിൽ അധികം സംസാരിച്ചു പക്ഷേ ഒരു സെക്കന്റ്‌ പോലും കാണിക്കാതെ അകത്തുള്ളവരുടെ ഉറക്കം കാണിക്കുന്നു, ഇവരുടെ സംസാരം വരുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുന്നു; സംഭവിക്കുന്നത് ഇങ്ങനെ… ഉറഞ്ഞു തുള്ളി ആരാധകർ

പ്രേക്ഷകപ്രീതി നേടിയ ബിഗ്ബോസ് സീസൺ ഫോർ വളരെയധികം വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം തന്നെ പല മത്സരാർത്ഥികളും പ്രേക്ഷകരുടെ മനം കവർന്നു കഴിഞ്ഞു. ടാസ്കിലും പെർഫോമൻസിലും സ്വഭാവത്തിലും ഒക്കെ മികച്ചു നിൽക്കുന്ന മത്സരാർത്ഥികൾ ഓരോ പ്രേക്ഷകരുടെയും ഹൃദയം കീഴടക്കിയിരിക്കുകയാണ്. ബിഗ്ബോസ് എന്ന് പറയുമ്പോൾ ടാസ്ക് എന്നതിനേക്കാളുപരി അതിനകത്തുള്ള കോംബോ ഇഷ്ടപ്പെടുന്നവരാണ് പ്രേക്ഷകർ.

പ്രത്യേകിച്ചും ഫ്രണ്ട്ഷിപ്പ് ലൗ കോംബോകൾക്ക് ബിഗ്ബോസിൽ വളരെയധികം പ്രാധാന്യമുണ്ട്. ഇപ്രാവശ്യവും ഒരു ലൗ കോംബോ പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. അത് ഡോക്ടർ റോബിൻ ദിൽഷ എന്നിവരുടെ ലൗ കോമ്പോയാണ്. ഇരുവരും പ്രണയം തുറന്നു സമ്മതിച്ചില്ലെങ്കിലും രണ്ടുപേരെയും സ്ക്രീനിൽ കാണാനും അവരുടെ സംസാരം കേൾക്കാനും പ്രേക്ഷകർക്ക് വളരെയധികം ഇഷ്ടമാണ്.

അതുകൊണ്ടുതന്നെ ഈ കോംബോയ്ക്ക് ആരാധകരും കൂടുതലാണ്. ബിഗ് ബോസ് ലൈവ് കാണുന്നവരിൽ പലരും ദിൽഷയുടെയും ഡോക്ടറുടേയും സംസാരവും കളി തമാശകളും കാണാനാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഈയിടെയായി ലൈവിൽ ഇരുവരുടെയും സംഭാഷണം കാണിക്കുന്നില്ല എന്ന പരാതി ഉയർത്തുകയാണ് പ്രേക്ഷകർ. കഴിഞ്ഞ വീക്കന്റ് എപ്പിസോഡിൽ അവതാരകൻ എത്തിയപ്പോൾ ദിൽഷ വീട്ടിൽ നിന്നും പോയിക്കഴിഞ്ഞാൽ ചെടി ആരുടെ കയ്യിൽ ഏല്പിക്കും എന്നൊരു ചോദ്യം ചോദിച്ചിരുന്നു.

ആ സമയം ചെടി ബ്ലെസിലിക്ക് കൊടുക്കും എന്നായിരുന്നു ദിൽഷ പറഞ്ഞത്. എന്നാൽ റോബിന് കൊടുക്കില്ലേ എന്ന് ചോദിച്ചപ്പോൾ ദിൽഷ വളരെയധികം ഉരുണ്ട് കളിച്ചത് പ്രേക്ഷകർ കണ്ടിരുന്നു. എന്നാൽ ആ എപ്പിസോഡ് കഴിഞ്ഞശേഷം റോബിൻ ദിൽഷയോട് സംസാരിക്കാത്തത് നാം കണ്ടു. ആ സമയം മുതൽ അവർ പിണങ്ങി എന്നാണ് പ്രേക്ഷകർ കരുതിയത്. എന്നാൽ സകലരെയും ഞെട്ടിച്ചു വീണ്ടും അവർ സംസാരിക്കുകയും അവരുടെ സൗഹൃദം മുന്നോട്ട് കൊണ്ടു പോവുകയും ചെയ്യുന്നുണ്ട്.

എന്നാൽ ഞായറാഴ്ചത്തെ എപ്പിസോഡിനു ശേഷം ബിഗ് ബോസ് അണിയറപ്രവർത്തകർ ഇരുവരുടെയും സംഭാഷണം കാണിക്കുകയോ ഇരുവരും ഒന്നിച്ച് ഇരിക്കുന്നത് കാണിക്കുകയോ ചെയ്യുന്നില്ല എന്നത് വളരെയധികം ശ്രദ്ധേയമായ കാര്യമാണ്. പ്രേക്ഷകർ തെളിവുസഹിതം ഈ കാര്യങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ഇപ്പോൾ കാണിച്ചുകൊണ്ടിരിക്കുന്നത് സുചിത്ര അഖിൽ സൂരജ് എന്നിവരുടെ പരദൂഷണവും സംസാരവുമാണ്.

ഇത് കാണാൻ പല പ്രേക്ഷകർക്കും വിമ്മിഷ്ടമാണ്. ഇവർ കിടന്നുറങ്ങുമ്പോഴും അതിനപ്പുറത്ത് ഉറങ്ങാതെ ദിൽഷ യും റോബിനും സംസാരിക്കുന്നുണ്ടായിരുന്നു. എന്നിട്ട് പോലും ലൈവിൽ അവരുടെ സംസാരം കേൾപ്പിക്കാനോ അവരുടെ സീനുകൾ കാണിക്കാനോ ബിഗ് ബോസ് ടീം മനസ്സു വെച്ചില്ല. പ്രേക്ഷകർക്ക് വളരെയധികം ദേഷ്യം ഉളവാക്കിയിരിക്കുകയാണ്. എന്തുകൊണ്ടാണ് അവരുടെ സംസാരം കാണിക്കാത്തത് എന്ന് പ്രേക്ഷകർ കമന്റ്ലൂടെ ചോദിക്കുന്നുണ്ട്.

ഈ വിഷയത്തെ കുറിച്ചുള്ള ചില കമന്റുകൾ ഇങ്ങനെ : ”മുഴുവൻ നേരവും എത്തിക്ക്സ് രാഞ്ജി, രാജാവുമാണല്ലോ സ്‌ക്രീനിൽ ഹോ. റോബിൻ സ്‌ക്രീനിൽ വരാതിരിക്കാൻ എഡിറ്റർ അണ്ണൻ നന്നായി പാട് പെടുന്നുണ്ട് നമോവാകം” ”ലൈവ് കാണാൻ വേണ്ടി ഹോട്ട്സ്റ്റാർ സബ്സ്ക്രൈബ് ചെയ്ത ഞങ്ങൾ മണ്ടന്മാർ ആണോ… കഴിഞ്ഞ കുറച്ചു ദിവസമായി ലൈവിൽ നൈറ്റ്‌ സുചിത്ര – അഖിൽ – സൂരജ് മാത്രം.. അതും മൂന്നു മണിക്കൂറിൽ അധികം തുടർച്ചയായി കാണിക്കുന്നു… കണ്ടന്റന്റ് ഉണ്ടെങ്കിൽ പ്രശ്നം ഇല്ലായിരുന്നു… സുഖിൽ ഉറങ്ങിയാൽ പോലും മറ്റുള്ളവരെ കാണിക്കുന്നില്ല.. കൂർക്കം വലിയാണ് പിന്നെ ലൈവിൽ.. ഇന്നലെ പുറത്ത് ഡോക്ടർ ദില്ഷാ രണ്ട് മണിക്കൂറിൽ അധികം സംസാരിച്ചു പക്ഷേ ഒരു സെക്കന്റ്‌ പോലും കാണിക്കാതെ അകത്തുള്ളവരുടെ ഉറക്കം കാണിക്കുന്നു…ഇന്നലെ റോൺസൺ ഡോക്ടർ സംസാരിക്കുന്നതും ഒരു സെക്കന്റ്‌ പോലും കാണിച്ചില്ല…ഡോക്‌ടറുടെ സ്ക്രീൻ സ്പേസ് കുറക്കാൻ വേണ്ടി ആണെന്ന് അറിയാം.. എന്നാലും ബാക്കിയുള്ളവർ ഉറങ്ങുന്ന സമയത്ത് എങ്കിലും ആ കൂർക്കം വലിക്കു പകരം പുറത്തു അവർ സംസാരിക്കുന്നത് കാണിച്ചൂടെ?” ”ലൈവിൽ ഉടായിപ്പ് കാണിക്കരുത്” എന്നിങ്ങനെയാണ് കമന്റുകൾ.

മാത്രമല്ല ഇവരുടെ സംസാരം വരുമ്പോൾ മൈക്ക് മ്യൂട്ട് ചെയ്യുന്നു എന്ന ആരോപണവും പ്രേക്ഷകർ ശക്തമായി ഉന്നയിക്കുന്നുണ്ട്. ഡോക്ടർ-ദിൽഷ ബോംബെയ്ക്ക് സ്ക്രീൻ സ്പേസ് കുറയ്ക്കുന്നുവെന്നും ഡോക്ടറിന് സ്ക്രീൻ സ്പേസ് കുറയ്ക്കുന്നുവെന്നുള്ള ആരോപണങ്ങളാണ് ബിഗ്‌ബോസ് ടീമിനെതിരെ പ്രേക്ഷകർ ശക്തമായി ഉന്നയിക്കുന്നത്.

എന്തുകൊണ്ടാണ് ബിഗ്‌ബോസ് ടീം ഇങ്ങനെ കാണിക്കുന്നത് എന്ന് അറിയില്ലെന്നും പ്രേക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നു. എന്തായാലും ഈ സീസണിലെ ഏറ്റവും വലിയ പ്രേക്ഷകപ്രീതി നേടിയ ഒരു കോംബോ തന്നെയാണ് ഡോക്ടർ റോബിൻ-ദിൽഷ കോംബോ. മാത്രമല്ല ഈ സീസണിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു വ്യക്തിയാണ് ഡോക്ടർ റോബിൻ. അത്തരത്തിലുള്ള ഒരു വ്യക്തിയുടെ സ്ക്രീൻ സ്പേസ് ബിഗ് ബോസ് ടീം കുറയ്ക്കുന്നത് ഒരിക്കലും അംഗീകരിക്കാനാവാത്ത കാര്യം തന്നെയാണ്.

More in TV Shows

Trending

Recent

To Top