TV Shows
അവള്‍ കറുത്തതായത് കൊണ്ടും പാവപെട്ട പെണ്ണ് ആയത്‌കൊണ്ടും ചപ്പാത്തി പരത്തുന്നത് ഇവര്‍ക്ക് ഇഷ്ട്ടം അല്ലെന്ന് പോലും… ആ പാവത്തിനെ അടിച്ചമര്‍ത്തിയതിന് ബിഗ്ഗ് ബോസ്സ് നടപടി എടുക്കണം; സംഭവം കൈവിട്ടു, സോഷ്യൽ മീഡിയ ആളിക്കത്തുന്നു
അവള്‍ കറുത്തതായത് കൊണ്ടും പാവപെട്ട പെണ്ണ് ആയത്‌കൊണ്ടും ചപ്പാത്തി പരത്തുന്നത് ഇവര്‍ക്ക് ഇഷ്ട്ടം അല്ലെന്ന് പോലും… ആ പാവത്തിനെ അടിച്ചമര്‍ത്തിയതിന് ബിഗ്ഗ് ബോസ്സ് നടപടി എടുക്കണം; സംഭവം കൈവിട്ടു, സോഷ്യൽ മീഡിയ ആളിക്കത്തുന്നു
സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ് . താരതമ്യേനെ പ്രേക്ഷകർക്ക് മുൻപ് അത്ര പരിചയമില്ലാത്ത മത്സരാർത്ഥികളാണ് ഇത്തവണ ഉള്ളത്. എങ്കിലും ആദ്യ ആഴ്ചയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടാൻ മിക്ക മത്സരാർത്ഥികൾക്കും കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ കോമണറായ ഗോപിക വരെ ഇതിനകം പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ബിഗ് ബോസിന് അകത്തും പുറത്തും ഹൗസിനുളളിൽ നടന്ന ഒരു കാര്യം വലിയ ചർച്ചയായി മാറിയിരിക്കുകയാണ്
വീട്ടിലെ മുതിര്‍ന്ന അംഗമായ മനീഷ ഗോപികയോട് ചപ്പാത്ത പരത്തേണ്ട എന്നു പറഞ്ഞാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. ചുണ്ട് പൊട്ടിയിരിക്കുന്ന ഗോപിക ചുണ്ടില്‍ തൊട്ട ശേഷം ചപ്പാത്തി പരത്തുന്നത് ചിലര്‍ക്ക് ഇഷ്ടമാകില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഗോപികയോട് ചപ്പാത്തി പരത്തേണ്ട എന്ന് മനീഷ പറഞ്ഞത്.
ഗോപികയെ ഏറെ വേദനിപ്പിച്ചതായിരുന്നു ഈ സംഭവം. പിന്നാലെ സാഗറും ജുനൈസും ചേര്‍ന്ന് ഈ വിഷയം ക്യാപ്റ്റനെ ധരിപ്പിക്കുകയും ചെയ്തു. ഇതോടെ സംഭവം വലിയ ചര്‍ച്ച തന്നെയായി മാറുകയായിരുന്നു. ബിഗ് ബോസ് വീട്ടിലുള്ളവരെല്ലാം തന്നെ ഗോപികയോട് ആരും മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.
മനീഷയുടെ ഭാഗത്ത് തെറ്റില്ലെന്നും തന്നോട് മാറി നില്‍ക്കാന്‍ പറഞ്ഞപ്പോള്‍ വിഷമം തോന്നിയതാണെന്നും പരാതിയില്ലെന്നും ഗോപിക പറഞ്ഞിരുന്നു.
നിരവധി പേരാണ് സംഭവത്തില്‍ മനീഷയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
അടിമത്തം അവസാനിച്ചു എന്ന് പറയുന്നത് വെറും തെറ്റിദ്ധാരണ ആണ്… ഒരു സാധാരണക്കാരില്‍ ഒരു പെണ്‍കുട്ടി ഗോപിക. അവള്‍ കറുത്ത ആയത്‌കൊണ്ടും പാവപെട്ട പെണ്ണ് ആയത്‌കൊണ്ടും അവള്‍ ചപ്പാത്തി പരത്തുന്നത് ഇവര്‍ക്ക് ഇഷ്ട്ടം അല്ലെന്ന് പോലും. എന്നിട്ട് പറയുവാ അവളുടെ ചുണ്ടില്‍ കൈ പിടിക്കുന്നത് കൊണ്ട് ആകും എന്ന്. ഇങ്ങനെ ആ പാവത്തിനെ അടിച്ചമര്‍ത്തിയതിനു ബിഗ്ഗ് ബോസ്സ് നടപടി എടുത്തേ മതി ആകൂവെന്നാണ് പോസ്റ്റില്‍ പറയുന്നത്. പിന്നാലെ നിരവധി പേരാണ് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.
അതെ മനീഷ യെ കുറിച്ചുള്ള ധാരണ തന്നെ മാറി പോയി. അവരുടെ ചുണ്ട് പഴുത്തു ചീഞ്ഞാല്‍ അവര് ചുണ്ട് മുറിച്ചു കളയുമോ? പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ മനസിലാക്കാമായിരുന്നു ഇതൊരു മാതിരി, ആക്കി. അവള്‍ കൈ കഴുകി എന്ന് വ്യക്തമായി പറയുന്നുണ്ട് ഇവിടെ കുറെ എണ്ണം കൈ കൊണ്ടു ചുണ്ട് തൊട്ട് എന്നൊക്ക പറയുന്നു. ഇനി പോട്ടെ, മനീഷക്ക് പറയാരുന്നു കാരണം. പക്ഷെ അവരത് പറഞ്ഞില്ല.
ഇന്‍ഫെക്ഷന്‍ ഉള്ള ചുണ്ട് തോട്ടിട്ട് അവള് കൈ കഴുകി എന്ന് പറഞ്ഞു. ഇതേ ഇന്‍ഫെക്ഷന്‍ റെറീനഷ, ലച്ചു, ശ്രുതി, ശോഭ, റിനോഷ് എന്നിവര്‍ക്ക് അല്ലെങ്കില്‍ അവിടെ വേറെ ആര്‍ക്കെങ്കിലും വന്നിരുന്നു എങ്കില്‍ അവര്‍ കൈ കഴുകിവൃത്തിയാക്കിട്ട് ആണോ ചപ്പാത്തി പരുത്തുനത് എന്ന് ആരെങ്കിലും ചോദിക്കുമോ? ഇല്ല. ഇവിടെ അങ്ങനെ കൈ കഴുകിയോ എന്ന് പോലും ചോദിക്കാതെ നേരെ പറയുക ആണ് ഗോപിക ചപ്പാത്തി പരത്തണ്ട എന്ന്. അത് ഗോപികയുടെ നിറത്തിന്റെ പേരില്‍ തന്നെ ആണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.
അതേസമയം മനീഷയെ അനുകൂലിച്ചും ധാരാളം പേരെത്തിയിട്ടുണ്ട്. പെട്ടെന്ന് ഗോപിയുടെ സൈഡ് പിടിക്കണ്ട. അവര്‍ പറഞ്ഞത് ന്യായമായ കാര്യമാണ് അതില്‍ നിറത്തിനോടുള്ള വേര്‍തിരിവോ രോഗത്തിനുള്ള അവഗണന ഒന്നുമില്ല. ഗോപികയ്ക് പോലും കാര്യം മനസ്സിലായി എന്നുള്ളതാണ് സത്യം, ചുണ്ടില്‍ ഇന്‍ഫെക്ഷന്‍ ആയി പഴുത്തിരിക്കുന്ന ഒരാള്‍ ഇടയ്ക്കിടെ ചുണ്ടില്‍ തൊട്ട് ആ കൈ കൊണ്ട് ചപ്പാത്തി പരത്തിയാല്‍ താന്‍ കഴിക്കുമോ. ഇതാണോ അടിമത്തം. അടിപൊളി, ഇതില്‍ അടിമത്തം ഒന്നുമില്ല ചുണ്ട് പഴുത്തിരിക്കുമ്പോള്‍ കൂടെ അതില്‍ ടച്ച് ചെയ്യുന്ന ആള്‍ ചപ്പാത്തി പരത്തുന്നത് കൂടി ചെയ്യുമ്പോള്‍ നമുക്ക് കഴിക്കുമ്പോള്‍ ഒരു ഇറിറ്റേഷന്‍ വരാം. അത് ദേഷ്യം കൊണ്ടല്ല മനുഷ്യസഹജമാണ് എന്നൊക്കെയാണ് അനുകൂലിച്ചെത്തുന്നവര്‍ പറയുന്നത്.
