അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതില്‍ സങ്കടമൊന്നുമില്ല.. ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ല, അവനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഫോണിലേക്ക് വന്നിരുന്നു; ബ്ലെസ്ലിയുടെ ഉമ്മ ആദ്യമായി തുറന്ന് പറയുന്നു

ബ്ലെസ്ലിയാണ് ബിഗ് ബോസ്സ് നാലാം സീസണില്‍ റണ്ണറപ്പായിരിക്കുന്നത്. പാരഡിയിലൂടെയും നാടന്‍ പാട്ടുകളിലൂടെയും സോഷ്യല്‍ മീഡിയയ്ക്കും സിനിമ സംഗീതാസ്വാദകര്‍ക്കും സുപരിചിതനായ ബ്ലെസ്ലി ബിഗ് ബോസില്‍ എത്തിയതോടെ കുടുംബ പ്രേക്ഷകര്‍ക്കും സ്വീകാര്യനായി മാറുകയായിരുന്നു. ഇപ്പോഴിതാ ബ്ലെസ്ലിയുടെ ഉമ്മ മനസ്സ് തുറക്കുകയാണ്
മകന് രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അതില്‍ സന്തുഷ്ടരാണെന്ന് പറയുകയാണ് ബ്ലെസ്ലിയുടെ ഉമ്മ. പണത്തിനെക്കാളും വലുതായി ഒത്തിരി സ്നേഹം ലഭിച്ചതാണ് പ്രധാനമെന്നും ഉമ്മ പറയുന്നു.
ബ്ലെസ്ലി ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഉമ്മ പറയുന്നത്. ഇത്രയും പിന്തുണ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതില്‍ സങ്കടമൊന്നുമില്ല. ബിഗ് ബോസ് അല്ലേ, ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്. ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്. അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു. എന്തോരം സ്നേഹമാണ് ലഭിച്ചത്-ഉമ്മ പറയുന്നു. പ്രേക്ഷകരുടെ വിധി പോലെയാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ നടക്കുക. എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ലോക മലയാളികള്‍ക്ക് ഞാന്‍ നന്ദി പറയുകയാണെന്നും ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.
ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ലെന്നാണ് തോന്നുന്നത്. ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഉമ്മയുടെ ഫോണിലേക്ക് വന്നിരുന്നു.
വീട്ടിലും ബ്ലെസ്ലി ഇങ്ങനൊക്കെ തന്നെയാണ്. ആരോടും പൊട്ടിത്തെറിക്കാറില്ല. ഇടയ്ക്ക് തഗ്ഗ് ഒക്കെ പറയും. രണ്ട് വര്‍ഷം മുന്‍പുള്ള ബ്ലെസ്ലി അങ്ങനെയായിരുന്നു. പിന്നെ അവന് ഡൗണ്‍ ആയി പോയി. ഇപ്പോള്‍ ആ ബ്ലെസ്ലി തിരിച്ച് വന്നിരിക്കുകയാണെന്നും ഉമ്മ സൂചിപ്പിച്ചു.
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...