Connect with us

സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അതൊരു റിസല്‍ട്ടല്ല, നിങ്ങൾ അത് തീരുമാനിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം കിട്ടുകയുള്ളൂ..വീണ്ടും ഞെട്ടിച്ച് അമൃത സുരേഷ്; പറഞ്ഞത് കേട്ടോ?വീഡിയോ വൈറൽ

Malayalam

സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അതൊരു റിസല്‍ട്ടല്ല, നിങ്ങൾ അത് തീരുമാനിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം കിട്ടുകയുള്ളൂ..വീണ്ടും ഞെട്ടിച്ച് അമൃത സുരേഷ്; പറഞ്ഞത് കേട്ടോ?വീഡിയോ വൈറൽ

സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അതൊരു റിസല്‍ട്ടല്ല, നിങ്ങൾ അത് തീരുമാനിക്കുന്നതിലൂടെ നിങ്ങള്‍ക്ക് സന്തോഷം കിട്ടുകയുള്ളൂ..വീണ്ടും ഞെട്ടിച്ച് അമൃത സുരേഷ്; പറഞ്ഞത് കേട്ടോ?വീഡിയോ വൈറൽ

അമൃത സുരേഷ് ഗോപി സുന്ദറും പുതിയൊരു ജീവിതം ആരംഭിച്ചതോടെയാണ് വീണ്ടും വാർത്തകളിൽ നിറഞ്ഞ് ണ് നിൽക്കുകയാണ്. ഒന്നിന് പുറകെ ഒന്നായി ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ ഇതിനോടകം പങ്കുവെച്ചുകഴിഞ്ഞു. ഒരു പണിയുമില്ലാതെ തങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നുവെന്നായിരുന്നു ഗോപി സുന്ദര്‍ പറഞ്ഞത്.

ഇപ്പോഴിതാ തന്റെ സന്തോഷത്തിന്റെ കാരണം പറഞ്ഞുള്ള അമൃതയുടെ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍.

സന്തോഷം ഒരു തിരഞ്ഞെടുപ്പാണ്, അതൊരു റിസല്‍ട്ടല്ല. സന്തോഷമായിട്ടിരിക്കാന്‍ നിങ്ങള്‍ തീരുമാനിക്കുന്നതിലൂടെയേ നിങ്ങള്‍ക്ക് സന്തോഷം കിട്ടുകയുള്ളൂ. സന്തോഷമായിട്ടിരിക്കാന്‍ തീരുമാനിക്കൂയെന്നുമായിരുന്നു അമൃത കുറിച്ചത്. ഗോപി സുന്ദര്‍ പകര്‍ത്തിയ മനോഹരമായൊരു വീഡിയോയായിരുന്നു അമൃത പങ്കുവെച്ചത്. കാതലേ എന്ന ഗാനത്തിനൊപ്പമായുള്ള വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. താരങ്ങളുള്‍പ്പടെ നിരവധി പേരാണ് സ്‌നേഹം അറിയിച്ചിട്ടുള്ളത്.

പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പ് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെയായാണ് ഗോപിയും അമൃതയും ഒന്നായ വിശേഷം അറിയിച്ചത്. പ്രിയപ്പെട്ടവരെല്ലാം ഇവര്‍ക്ക് ആശംസ അറിയിച്ചെത്തിയിരുന്നു. പിന്നീട് ഇവരുടെ പഴയ അഭിമുഖങ്ങളും പോസ്റ്റുകളുമെല്ലാം വീണ്ടും ചര്‍ച്ചയായി മാറിയിരുന്നു. തന്റെ സിനിമയിലൂടെയായി അമൃത തെലുങ്കില്‍ അരങ്ങേറുകയാണെന്നറിയിച്ച് കഴിഞ്ഞ ദിവസം ഗോപി സുന്ദറെത്തിയിരുന്നു.താനും അമൃതയും ഒന്നിച്ചുവെന്നും കുറച്ചുകാലം കൊച്ചിയിലും പിന്നീട് ഹൈദരാബാദിലേക്കും പോവുമെന്നും ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു.

ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാല്‍ മകളെവിടെ, മകളെ ഒഴിവാക്കിയോ, അമ്മയ്ക്ക് സന്തോഷം ലഭിക്കാന്‍ മകളെ കളഞ്ഞോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചിലര്‍ അമൃതയോട് ചോദിക്കാറുള്ളത്. പതിവ് പോലെ തന്നെ ഇത്തരത്തിലുള്ള കമന്റുകളോട് പ്രതികരിക്കാതെയിരിക്കുന്നത് തുടരുകയാണ് അമൃത.

സ്വകാര്യജീവിതം സ്വകാര്യമായിത്തന്നെ കൊണ്ടുനടക്കാനാഗ്രഹിക്കുന്നയാളാണ് താനെന്ന് ഗോപി സുന്ദര്‍ വ്യക്തമാക്കിയിരുന്നു. ഗേറ്റിന് പുറത്തുനിന്ന് തന്നെക്കുറിച്ച് എന്തൊക്കെ പറഞ്ഞാലും അതൊന്നും ഗൗനിക്കില്ലെന്നും വീട്ടില്‍ വന്ന് നേരിട്ട് പറഞ്ഞാല്‍ മാത്രമേ താനത് ഗൗരവമായി കാണുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. സോഷ്യല്‍മീഡിയയില്‍ വരുന്ന വിമര്‍ശനങ്ങള്‍ കണ്ട് കരഞ്ഞിരുന്നൊരു കാലമുണ്ടായിരുന്നു. നെഗറ്റീവ് കാണുമ്പോള്‍ ആദ്യം വല്ലാതെ സങ്കടം തോന്നുമായിരുന്നു. പിന്നീടാണ് അവയെ അവഗണിക്കാന്‍ പഠിച്ചതെന്നും അമൃത സുരേഷ് പറഞ്ഞിരുന്നു. നിലവിൽ സ്റ്റേജ് പരിപാടികളുമൊക്കെയായി സജീവമാണ് ഇരുവരും.

More in Malayalam

Trending

Recent

To Top