TV Shows
റോബിനോ മറ്റ് ആര് പറഞ്ഞാലും ബ്ലെസ്ലിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ളതിനാല്‍ ആ മനസ് ദില്‍ഷയ്ക്ക് അറിയാം…. സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ദില്‍ഷയ്ക്ക് സാധിക്കും, റോബിൻ ശശിയാകുമോ? വൈറൽ കുറിപ്പ്
റോബിനോ മറ്റ് ആര് പറഞ്ഞാലും ബ്ലെസ്ലിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ളതിനാല്‍ ആ മനസ് ദില്‍ഷയ്ക്ക് അറിയാം…. സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ദില്‍ഷയ്ക്ക് സാധിക്കും, റോബിൻ ശശിയാകുമോ? വൈറൽ കുറിപ്പ്
ബിഗ് ബോസ്സിന്റെ ഫിനാലെ ഇന്ന് നടക്കുകയാണ്. അതിനിടെ മത്സരാർത്ഥികളെയെല്ലാം ഹൗസിലേക്ക് വീണ്ടും കൊണ്ടുവന്നിരുന്നു. ബിഗ് ബോസിനുള്ളിലേക്ക് പുറത്തായവരൊക്കെ തിരിച്ച് വന്നതോടെ പ സൗഹൃദത്തിനും വലിയ വിള്ളലുണ്ടായിരിക്കുകയാണ്
റോബിൻ രാധാകൃഷ്ണൻ മത്സരാർഥിയായ ബ്ലെസ്‌ലിയ്ക്കെതിരെ സംസാരിച്ചത് ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. ബ്ലെസ്‌ലിയിൽ നിന്ന് അകന്നു നിൽക്കണമെന്നും ബാത്റൂമിലൊക്കെ പോകുമ്പോൾ ലക്ഷ്മിപ്രിയയ്ക്കും ധന്യയ്ക്കുമൊപ്പം പോകണമെന്നും എല്ലാവരുടേയും കൂടെ ഇരിക്കണമെന്നുമൊക്കെ റോബിൻ ദിൽഷയോട് പറഞ്ഞിരുന്നു. ബ്ലെസ്ലിയുടെ സ്വഭാവ വൈകല്യങ്ങളെ കുറിച്ചും സ്ത്രീവിരുദ്ധനാണെന്നുമൊക്കെ തരത്തിലേക്ക് കാര്യങ്ങള്‍ എത്തി. എന്നാല്‍ അന്നും ഇന്നും ദില്‍ഷ പറഞ്ഞതും പ്രവൃത്തിച്ചതും ശരിയായിരുന്നെന്നാണ് ആരാധകര്‍ പറയുന്നത്. അത്തരത്തിലൊരു കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
കുറിപ്പ് ഇങ്ങനെയാണ്
ദില്‍ഷ എത്ര തവണ ബ്ലെസ്ലിയോട് പറഞ്ഞു ‘ബ്ലെസ്ലി നീ എന്നെ മോശമായി ടച്ച് ചെയ്തിട്ടില്ല. അങ്ങനെ ചെയ്താല്‍ എനിക്ക് അറിയാം. അങ്ങനെ ചെയ്താല്‍ നീ പിന്നെ എന്റെ മുന്നില്‍ ഇരിക്കില്ല എന്നൊക്കെ. അപ്പോള്‍ ബ്ലെസ്ലിയുടെ ഭാഗത്തു നിന്നൊരു മോശമായ പെരുമാറ്റം ഉണ്ടായിട്ടില്ലെന്ന് ദില്‍ഷയ്ക്ക് നല്ല ഉറപ്പുണ്ട്’.
പുറത്ത് ബ്ലെസ്ലി കാരണം ദില്‍ഷയ്ക്ക് ഒരു മോശം പേര് വരുന്നുണ്ടെന്ന് ജാസ്മിന്‍ പറഞ്ഞത് കേട്ടാണ് ബ്ലെസ്ലി ദില്‍ഷയോട് മാപ്പു പറയാന്‍ പോയത്. നീ പറഞ്ഞില്ലേ ‘ബ്ലെസ്ലി കൈ പിടിക്കുന്നതൊക്കെ ഒരു തെറ്റാണോ? ഞാന്‍ നിന്റെ കൈ പിടിക്കാറില്ലേ പിന്നെ എന്താ?’ ദില്‍ഷയ്ക്ക് അപ്പോഴും വളരെ നന്നായിട്ടറിയാം ബ്ലെസ്ലി ദില്‍ഷയെ നല്ല രീതിയില്‍ ആണ് കണ്ടിട്ടുള്ളതെന്ന്.
എന്നിട്ട് റോബിന്‍ ഈ സദാചാര പ്രസംഗം നടത്തിയപ്പോള്‍ ദില്‍ഷ അത് കേട്ട് തലയാട്ടുന്ന ബൊമ്മയെ പോലെ കേട്ടിരുന്നു. ഒരാള്‍ എന്നോട് എങ്ങനെ പെരുമാറണം എന്നത് പുറത്തു നിന്നൊരാള്‍ തീരുമാനിക്കേണ്ടെന്ന് ദില്‍ഷയ്ക്ക് പറയാമായിരുന്നു എന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്. ഗുഡ് ടച്ചും ബാഡ് ടച്ചും എന്നെ പഠിപ്പിക്കേണ്ട. അത് തിരിച്ചറിയാനുള്ള പ്രായവും പക്വതയും എനിക്കുണ്ട്. ദില്‍ഷ എന്ത് കൊണ്ട് അങ്ങനെ പറഞ്ഞില്ലെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.
ടോയ്ലെറ്റില്‍ പോകുമ്പോള്‍ ഒറ്റയ്ക്ക് പോകരുത്, കഴിയുന്നതും കൂട്ടമായി നില്‍ക്കുക എന്നൊക്കെ ഒരുത്തന്‍ വന്നു ക്ലാസ് എടുക്കുമ്പോള്‍ ഇതൊക്കെ എന്തിനാണ് എന്നോട് പറയുന്നത്? ഇവിടെ എന്നെ കാണുമ്പോള്‍ കൊന്നു തിന്നാന്‍ നില്‍ക്കുന്ന ആരും ഇല്ലെന്ന് തുറന്നു പറയാഞ്ഞത് എന്തേ? എന്നൊക്കെയാണ് പ്രിയപ്പെട്ടവര്‍ ദില്‍ഷയോട് ചോദിക്കുന്നത്. എന്നിരുന്നാലും സ്വന്തം തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ ദില്‍ഷയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് ആരാധകരുടെ വിശ്വാസം.
റോബിനോ മറ്റ് ആര് പറഞ്ഞാലും ബ്ലെസ്ലിയുമായി ഏറ്റവും അടുത്ത സൗഹൃദമുള്ളതിനാല്‍ ആ മനസ് വ്യക്തമായി ദില്‍ഷയ്ക്ക് അറിയാം. മാത്രമല്ല വീടിനകത്ത് ബ്ലെസ്ലി തന്നെ സംരക്ഷിച്ചതിനെ പറ്റിയും കൂടെ നിന്നതിനെ കുറിച്ചും ദില്‍ഷ തന്നെ സംസാരിച്ചിട്ടുണ്ട്. തെറ്റിദ്ധാരണകളെല്ലാം ഫിനാലെ കഴിയുന്നതോട് കൂടി അവസാനിക്കട്ടേ എന്നാണ് ആരാധകരും പറയുന്നത്.
