കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ്സിന്റെ ഫൈനൽ നാളെ നടക്കുകയാണ്. അതിനിടെ തന്റെ പ്രിയപ്പെട്ട ബിഗ് ബോസ് മത്സരാര്‍ത്ഥിയെ കുറിച്ച് പറയുകയാണ് സൗഭാഗ്യ. പ്രിയപ്പെട്ട മത്സരാര്‍ത്ഥിയെ കുറിച്ച് പറയുന്നതിനോടൊപ്പം തന്നെ ഫൈനല്‍ ആറില്‍ ഇടംപിടിച്ചവരെ കുറിച്ചുളള അഭിപ്രായവും പങ്കുവെയ്ക്കുന്നുണ്ട്.
ആദ്യം സൂരജിനെ കുറിച്ചായിരുന്നു പറഞ്ഞത്. സൂരജ് നല്ല മത്സരാര്‍ത്ഥിയാണെന്നും എങ്കിലും ആ സ്ഥാനത്ത് വരാന്‍ കുറച്ച് കൂടി അനിയോജ്യര് അഖിലോ റോണ്സണോ ആയിരുന്നു എന്നാണ് സൗഭാഗ്യയുടെ അഭിപ്രായം. കൂടാതെ ധന്യ സെയ്ഫ് ഗെയിമര്‍ അല്ലെന്നും പറയുന്നുണ്ട്. അഭിപ്രായങ്ങള്‍ പറയേണ്ടിടങ്ങളിലൊക്കെ പറഞ്ഞിരുന്നുവെന്നും എന്നാല്‍ ആരും നോമിനേറ്റ് ചെയ്യാതിരുന്നത് ധന്യയുടെ കുഴപ്പം കൊണ്ട് അല്ലെന്നും അഭിപ്രായം പങ്കുവെച്ച് കൊണ്ട് പറഞ്ഞു.
ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകയായ സൗഭാഗ്യയ്ക്ക് ലക്ഷ്മിപ്രിയയോട് സമ്മിശ്ര അഭിപ്രായമാണ്. ചില കാര്യങ്ങള്‍ ഒട്ടും ഇഷ്ടമല്ലെന്നും എന്നാല്‍ ചില നിലപാടുകളോട് യോജിപ്പാണെന്നും പറഞ്ഞു. കൂടാതെ ലക്ഷ്മിപ്രിയ റിയലായിട്ടാണ് ഹൗസില്‍ നില്‍ക്കുന്നതെന്നും വീഡിയോയിലൂടെ പറയുന്നു. ബ്ലെസ്ലിയുടെ ഗെയിമിനെ താരം അഭിനന്ദിക്കുന്നുണ്ട്. ലവ് ട്രാക്കില്‍ ദില്‍ഷ നിരപരാധിയാണെന്നും വളരെ നല്ല കുട്ടിയാണെന്നും സൗഭാഗ്യ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും ഒടുവിലാണ് റിയാസിനെ കുറിച്ച് പറഞ്ഞത്. സൗഭാഗ്യയുടെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി റിയാസാണ്. തന്റേ വോട്ട് റിയാസിനാണെന്നും താരം വ്യക്തമാക്കി. വളരെ നേരത്തെ മുതലെ റിയാസിനെ അറിയാമെന്നും ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യാറുണ്ടെന്നും സൌഭാഗ്യ പറഞ്ഞു . പുറത്ത് എങ്ങനെ തന്നെയാണോ അങ്ങനെ തന്നെയാണ് ഹൗസിലെന്നും കൂട്ടിച്ചേര്‍ത്തു
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...