TV Shows
ഞാന്‍ കാരണം നിനക്ക് വിഷമിക്കേണ്ടി വന്നിട്ടുണ്ട്… പല സ്ഥലങ്ങളിലും പരിധി വിട്ട് പെരുമാറി, പൊട്ടിക്കരഞ്ഞ് ദിൽഷയുടെ കാല് പിടിച്ച് ബ്ലെസ്ലി… ദിൽഷയുടെ മറുപടി കണ്ടോ?
ഞാന്‍ കാരണം നിനക്ക് വിഷമിക്കേണ്ടി വന്നിട്ടുണ്ട്… പല സ്ഥലങ്ങളിലും പരിധി വിട്ട് പെരുമാറി, പൊട്ടിക്കരഞ്ഞ് ദിൽഷയുടെ കാല് പിടിച്ച് ബ്ലെസ്ലി… ദിൽഷയുടെ മറുപടി കണ്ടോ?
ഇത്തവണത്തെ ബിഗ് ബോസ്സ് കിരീടം ആര് ചൂടുമെന്ന് അറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ. അതിനിടെ ഇന്നലെകിടിലനൊരു സർപ്രൈസാണ് ബിഗ് ബോസ് താരങ്ങള്‍ക്ക് നല്‍കിയത്. ജാനകി മുതല്‍ റോണ്‍സണ്‍ വരെ ഇതുവരെ പുറത്തായവരെയെല്ലാം തിരികെ കൊണ്ടു വന്നിരിക്കുകയാണ് ബിഗ് ബോസ്.
ഇതേതുടര്‍ന്ന് ബിഗ് ബോസ് വീട്ടില്‍ അരങ്ങേറിയത് വൈകാരമായി രംഗങ്ങളായിരുന്നു. ഇതിനിടെ ദില്‍ഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റത്തെ റോബിനും ജാസ്മിനും വിമര്‍ശിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷിയായി. തുടര്‍ന്ന് ബ്ലെസ്ലി ദില്‍ഷയുടെ അരികിലെത്തുകയും മാപ്പ് പറയുകയും ചെയ്യുകയായിരുന്നു.
ഞാന്‍ ഇവിടെ വന്നതിന് ശേഷം നിന്നെ പ്രൊപ്പോസ് ചെയ്തിരുന്നു. പതിനാലാമത്തെ ദിവസമായിരുന്നുവെന്ന് തോന്നുന്നു. നിന്നെ മറ്റൊരു വ്യക്തിയായി കാണുമെന്നും ഞാന്‍ എന്റെ സ്ഥലത്തു തന്നെ നില്‍ക്കുമെന്നും നിനക്ക് പലപ്പോഴും ഞാന്‍ ഉറപ്പ് നല്‍കിയിരുന്നു. പക്ഷെ പലപ്പോഴും എനിക്കത് പാലിക്കാന്‍ സാധിച്ചിട്ടില്ല. പലപ്പോഴും എന്റെ അധികമായ ആഗ്രഹണം കാരണം നിന്നെ ഞാന്‍ വേദനിപ്പിച്ചിട്ടുണ്ട്. നിന്നെ പല പ്രശ്‌നങ്ങളിലും ഞാന്‍ കൊണ്ട് ചാടിച്ചിട്ടുണ്ടെന്ന് ബ്ലെസ്ലി ദില്‍ഷയോട് പറഞ്ഞു. ഞാന്‍ കാരണം നിനക്ക് പല സ്ഥലങ്ങളിലും വിഷമിക്കേണ്ടി വന്നിട്ടുണ്ട്. പല സ്ഥലങ്ങളിലും ഞാന്‍ പരിധി വിട്ട് പെരുമാറിയിട്ടുണ്ട്. ഞാന്‍ ഒറ്റയ്ക്ക് പോക്കോണ്ടിരുന്ന വ്യക്തിയായിരുന്നു. പക്ഷെ എനിക്ക് അറിയാത്തത് കൊണ്ട് പലപ്പോഴും ബൗണ്ടറി വിട്ട് നിന്നോട് പെരുമാറിയിട്ടുണ്ട്. അതില്‍ നിന്നോട് സോറി പറയുകയാണെന്ന് പറഞ്ഞു കൊണ്ട് ബ്ലെസ്ലി ദില്‍ഷയുടെ കാല് പിടിക്കുകയായിരുന്നു.

പെട്ടെന്ന് കാല് വലിച്ച ദില്‍ഷ എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുതേ ബ്ലെസ്ലിയെന്നായിരുന്നു പ്രതികരിച്ചത്. ഇത് ഇവിടെ നിര്‍ത്തുവാണെന്ന് ബ്ലെസ്ലി വ്യക്തി. തന്റെ പോക്കറ്റില്‍ നിന്നും ഓട്ടോഗ്രാഫെടുത്ത ശേഷം ബ്ലെസ്ലിയത് പല കഷണങ്ങളായി കീറിക്കളഞ്ഞു. നീ പറഞ്ഞില്ലേ കൃഷ്ണനും രാധയും ഒന്നും ആയില്ലെന്ന്. അത് അങ്ങനെ തന്നെ പോട്ടെയന്ന് ബ്ലോസ്ലി പറഞ്ഞു. കരഞ്ഞു കൊണ്ടായിരുന്നു ബ്ലെസ്ലി സംസാരിച്ചിരുന്നത്. നീ എന്തിനാണ് കരയുന്നതെന്നും എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്നും ദില്‍ഷ ചോദിച്ചു. പിന്നീട് ദില്‍ഷ ബ്ലെസ്ലിയെ ആശ്വസിപ്പിക്കുകയായിരുന്നു. നീ എന്നോട് എന്ത് തെറ്റാണ് ചെയ്തതെന്ന് എനിക്കറിയില്ല. പക്ഷെ അതെന്തായാലും നിന്നോട് ഞാന്‍ ക്ഷമിച്ചുവെന്ന് ദില്‍ഷ ബ്ലെസ്ലിയോട് പറയുന്നുണ്ട്. ഞാന്‍ കാരണം തെറ്റായൊരു മെസേജ് പുറത്ത് പോയെന്നത് വിഷമമുണ്ടെന്നും ബ്ലെസ്ലി പറഞ്ഞു.
നേരത്തെ, നമ്മള്‍ ഇഷ്ടപ്പെടുന്നവരെ ഒരു വാക്കു കൊണ്ടുപോലും വേദനിപ്പാക്കാതെയിരിക്കുക എന്നായിരുന്നു റോബിന്‍ ബ്ലെസിയോട് പറഞ്ഞത്. ഇതേവിഷയത്തില്‍ ജാസ്മിനും ബ്ലെസ്ലിയോട് സംസാരിക്കുന്നുണ്ട്. പേഴ്‌സണല്‍ ബൗണ്ടറി എന്താണെന്ന് മനസിലാക്കണമെന്നും അതിനെ മാനിക്കണമെന്നും ജാസ്മിന്‍ പറഞ്ഞു. ക്രഷ് ഒക്കെ ഉണ്ടാകുമെന്നും പക്ഷെ അതൊക്കെ മനസില്‍ വെക്കണമെന്നും നോ പറഞ്ഞാല്‍ പരിധി വിടരുതെന്നും ജാസ്മിന്‍ ബ്ലെസ്ലിയോട് പറഞ്ഞു.
ഇതിനിടെ റോബിനും റിയാസും തമ്മില്‍ സംസാരിക്കുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു. റിയാസിനോട് തനിക്ക് ദേഷ്യമില്ലെന്ന് വ്യക്തമാക്കിയ റോബിന്‍ റിയാസാണ് ഈ ഷോയെ ഇപ്പോള്‍ മുന്നോട്ട് കൊണ്ടു പോകുന്നതെന്നും വ്യക്തമാക്കി. അതുപോലെ തന്നെ താന്‍ കാരണം റോബിന്‍ പുറത്തായതില്‍ വിഷമമുണ്ടെന്നും എന്നാല്‍ റോബിന്‍ നല്ല വ്യക്തിയാണെന്ന് അറിയാമെന്നും റിയാസും പറഞ്ഞു. ബിഗ് ബോസ് മലയാളം സീസണ്‍ 4ന്റെ വിന്നറെ കണ്ടെത്താനായി ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. ആരാകും അന്തിമ വിജയി എന്നറിയാനായി പ്രേക്ഷകരും ആരാധകരും ഒരുപോലെ കാത്തിരിക്കുകയാണ്.