TV Shows
എപ്പോൾ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, അതിനു ജോണേറ്റന്റെ നിര്‍ദ്ദേശം തൽക്കാലത്തേക്ക് വേണ്ട, ഉള്ളിലുള്ള ഭാര്യയ്ക്ക് പോലുമില്ലാത്ത പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്, നിങ്ങളും എന്നെ പോലെ തന്നെയാണെന്ന് ജാസ്മിൻ; ലൈവിൽ എത്തി പൊളിച്ചടുക്കി; കൊമ്പ് കോർത്ത് ജാസ്മിനും ജോണും, കാര്യങ്ങൾ കൈവിട്ട് പോകുന്നു
എപ്പോൾ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം, അതിനു ജോണേറ്റന്റെ നിര്‍ദ്ദേശം തൽക്കാലത്തേക്ക് വേണ്ട, ഉള്ളിലുള്ള ഭാര്യയ്ക്ക് പോലുമില്ലാത്ത പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്, നിങ്ങളും എന്നെ പോലെ തന്നെയാണെന്ന് ജാസ്മിൻ; ലൈവിൽ എത്തി പൊളിച്ചടുക്കി; കൊമ്പ് കോർത്ത് ജാസ്മിനും ജോണും, കാര്യങ്ങൾ കൈവിട്ട് പോകുന്നു
ബിഗ് ബോസ്സ് മത്സരാർത്ഥിയായിരുന്ന റിയാസിനെതിരെ ഗുരുതര ആരോപണവുമായി മറ്റൊരു മത്സരാർത്ഥിയായ ധന്യയുടെ ഭർത്താവ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരുന്നു.
റിയാസ് ധന്യയോട് അപമര്യാദയായി പെരുമാറിയെന്നാണ് വീഡിയോ പങ്കുവച്ചു കൊണ്ട് ജോണ്‍ പ്രതികരിച്ചത്. എന്നാല്‍ ഈ വീഡിയോ എഡിറ്റ് ചെയ്തുണ്ടാക്കിയതാണെന്നും നേരത്തെ തന്നെ ഇതുണ്ടാക്കിയ വ്യക്തിക്കെതിരെ നടപടിയുണ്ടായിട്ടുണ്ടെന്നും സോഷ്യല്‍ മീഡിയ വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ജോണിനെതിരെ ജാസ്മിനും നിമിഷയും രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വാക് പോരുമായി ജോണും ജാസ്മിനും. ധന്യയോട് റിയാസ് അപമര്യാദയായി പെരുമാറിയെന്ന ജോണിന്റെ ആരോപണത്തിനെതിരെ ഇന്നലെ ജാസ്മിന്‍ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെ ധന്യയെക്കുറിച്ച് ജാസ്മിന്‍ നടത്തിയ പരാമര്‍ശം ചൂണ്ടിക്കാണിച്ച് ജോണ്‍ എത്തുകയായിരുന്നു. ജാസ്മിന്‍ തന്നോട് മാപ്പ് ചോദിക്കണമെന്നാണ് ജോണ്‍ പറയുന്നത്.
സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയായിരുന്നു ജോണ്‍ ജാസ്മിനെതിരെ രംഗത്തെത്തിയത്. ഈ പോസ്റ്റിന് കമന്റമായി ജാസ്മിന്‍ എത്തുകയായിരുന്നു. ജോണേറ്റാ, ഉമ്മ എവിടെ പോയെന്നു ചോദിച്ചാല്‍ വാപ്പ ചന്തക്ക് പോയീന്നു പറഞ്ഞാല്‍ എല്ലാം സെറ്റ് ആവോ? വേറെ വല്ല കണ്ടുപിടുത്തം വല്ലോം ഉണ്ടോ ? എന്നായിരുന്നു ജാസ്മിന്റെ കമന്റ്. സോറി പറയില്ലെന്നും താരം വ്യക്തമാക്കി. പിന്നാലെ ജാസ്മിന് മറുപടിയുമായി ജോണ്‍ എത്തുകയായിരുന്നു.
ജാസ്മിന്റെ കാര്യം വരുമ്പോള്‍ നീ സാധാരണയായി വിളിക്കുന്നത് ‘തന്ത ‘എന്നല്ലേയെന്നും ബിഗ് ബോസില്‍ ജാസ്മിന്‍ അങ്ങനെ പറഞ്ഞാണ് കേട്ടിട്ടുള്ളതെന്നുമായിരുന്നു ഇതിന് ജോണ്‍ നല്‍കിയ മറുപടി. എപ്പ തന്തക്ക് വിളിക്കണം എപ്പോ വാപ്പാക്ക് വിളിക്കണം എന്ന് ഞാന്‍ തീരുമാനിച്ചോളാം . അതിനു ജോണേറ്റന്റെ നിര്‍ദ്ദേശം തത്കാലത്തേക്ക് വേണ്ട . ബൈ ദു ബൈ ബിബിയില്‍ ഭര്‍ത്താവിനെ പറ്റി സെല്‍ഫി ടാസ്‌കില്‍ പറഞ്ഞതും ഞാന്‍ ഓര്‍ക്കുന്നു. അന്നേ മനസ്സിലാകേണ്ടതായിരുന്നു ജോനേറ്റന്റെ മനസ്സിന്റെ വലിപ്പം എന്നാണ് ജാസ്മിന്റെ മറുപടി. എന്നെ ജാസ്മിന്റെ ഫ്രണ്ട് ആക്കാമോ? സുഹൃത്തുക്കള്‍ക്ക് ജാസ്മിന്റെ തന്തക്ക് വിളിക്കാനുള്ളപ്രിവിലേജ് ഉണ്ടെന്നു ജാസ്മിന്‍ തന്നെ പറഞ്ഞു കേട്ടു ബിബിയില്‍. തന്തക്ക് വിളിക്കാനൊന്നും അല്ലാട്ടോ.. എന്നിട്ട് വേണം പിന്നെ അതിന്റെ പേരില്‍ ഫീലിംഗ്സ് അടിക്കണം മെഡിക്കല്‍ റൂമില്‍ പോണം, കുപ്പി ഞെരിക്കണം, ചെടിച്ചട്ടി പൊട്ടിക്കണം.. എന്തിന്? പോട്ടെ.. അങ്ങു വിട്ടു കളയണം. മതി നമുക്ക് പോയി എപ്പിസോഡ് കാണാം എന്ന് ജോണ്‍ മറുപടി നല്‍കി. പിന്നാലെ ജാസ്മിനുമെത്തി.
കുപ്പി അല്ലെ ഞെരിച്ചുള്ളു നിങ്ങള്‍ ബിജിഎം ഇട്ട് ഉള്ളില്‍ കിടക്കുന്ന നിങ്ങളുടെ ഭാര്യയുടെ കഴുത്തു ഞെരിച്ച പോലെ ആക്കാന്‍ പരമാവധി നോക്കുന്നുണ്ടല്ലോ? ഫേസ്ബുക്കില്‍ പോലും ഫ്രണ്ട് ആകാന്‍ തോന്നണ്ടേ അണ്ണാ എന്നായിരുന്നു ജാസ്മിന്റെ പ്രതികരണം. ഇതിന് പിന്നാലെ ഇപ്പോഴിതാ ലൈവിലെത്തിയും ജാസ്മിന്‍ ജോണിന് മറുപടി നല്‍കിയിരിക്കുകയാണ്. ജാസ്മിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്. ഈ ലൈവ് ജോണേറ്റന് വേണ്ടിയാണ് ഡെഡിക്കേറ്റ് ചെയ്യുന്നത്. ചേട്ടനോട് പറയാനുള്ള ഒന്നാമത്തെ കാര്യം, ഞാന്‍ ഉത്തമ സ്ത്രീയോ പെര്‍ഫെക്ടായിട്ടുള്ള ആളോ അല്ല. ഞാന്‍ എവിടേയും അങ്ങനെ പറഞ്ഞിട്ടില്ല. എനിക്ക് എന്റേതായ നല്ല കാര്യങ്ങളും ചീത്ത കാര്യങ്ങളുമുണ്ട്. ഞാനത് ഒളിപ്പിച്ച് വെച്ചിട്ടില്ല. ഞാനെന്ത് പറയുകയാണെങ്കില്‍ അത് പിടിച്ചിട്ട് ഫെമിനിസവുമായി ബന്ധിപ്പിക്കുന്ന ചില പരാമര്‍ശങ്ങള്‍ കാണാന്‍ പറ്റി. ഞാനൊരു ഫെമിനിസ്റ്റാണെന്നും സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കാറുണ്ടെന്നും കരുതി പെര്‍ഫെക്ടായൊരു ജീവിതം അഭിനയിച്ച് കാണിക്കാനൊന്നും സാധിക്കില്ല
അഭിനയം നമുക്ക് പറ്റിയ പണിയല്ല. ജീവിതത്തിലും സ്‌ക്രീനിലും അത് പറ്റുന്നവരുണ്ടാകുമായിരിക്കാം. ജീവിതത്തില്‍ ഞാന്‍ ഞാനാണ്. ഉമ്മയെവിടെ എന്ന് ചോദിച്ചാല്‍ വാപ്പ ചന്തയ്ക്ക് പോയി എന്ന് പറയുന്ന നിങ്ങളുടെ രീതിയെക്കുറിച്ച് സംസാരിക്കാം ഇനി. നിങ്ങള്‍ ആ രീതിയില്‍ സംസാരിച്ചത് കൊണ്ടാണ് ഞാനും അങ്ങനെ സംസാരിക്കാം എന്ന് കരുതുന്നത്. ജോണേട്ടന്‍ റിയാസിനെ പറ്റിയൊരു പോസ്റ്റിട്ടിരുന്നു. നോമിനേഷന്‍ കഴിയുന്നത് വരെ കാത്തു നിന്ന നിങ്ങളുടെ വിശാല മനസ്‌കത മനസിലാക്കിയതുമാണ്. എന്റെ വായില്‍ നിന്നും വന്നൊരു പരാമര്‍ശമായിരുന്നു അത്. മാപ്പ് പറയേണ്ട ആളുകളോട് മാപ്പ് പറഞ്ഞിട്ടുണ്ട്. അത് നിങ്ങള്‍ കാണണമോ കാണിക്കണോ എന്നത് ജാസ്മിന്റെ കൈയ്യിലുള്ളതല്ല. ചിലപ്പോള്‍ മുക്കിയതായിരിക്കാം. ഞാന്‍ വിശദീകരിക്കേണ്ടവരോട് വിശദീകരിച്ചിട്ടുണ്ട്.
എന്റെ കൈയ്യില്‍ നിന്നും ജോണേറ്റനൊരു സോറി കിട്ടുമെന്ന് കരുതണ്ട. എനിക്കൊരു തെറ്റ് പറ്റിയാല്‍ അത് മനസിലാക്കുകയും സോറി പറയേണ്ടിടത്ത് സോറി പറയുകയും ചെയ്യും. ചെയ്തിട്ടുണ്ട്. ഭാര്യയ്ക്ക് വേണ്ടി പടവെട്ടുന്നതും കോളേജില്‍ പോയി വോട്ട് എരക്കുന്നതും കാണുന്നുണ്ട്. എല്ലാവര്‍ക്കും അതിനുള്ള സെറ്റപ്പൊന്നുമില്ല. ആരെങ്കിലും ഫെമിനിസത്തെക്കുറിച്ച് സംസാരിക്കണമെന്നുണ്ടെങ്കില്‍ അവര്‍ ജീവിതത്തില്‍ ബിഡി വലിക്കാതെയും തെറി പറയാതെയും ജീവിക്കണം എന്നുണ്ടോ? ഇല്ല. ഞാനതിന് ആരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നില്ല. ഒരു സിഗരറ്റ് വലിക്കുന്ന ആളോ അപ്പനെ തന്തയെന്ന് പറയുന്ന ആളോ അവര്‍ തീര്‍ത്തും തെറ്റാണെന്നത് നിങ്ങളുടെ ചിന്താഗതിയാണ്. അതാണ് ആദ്യത്തെ പോസ്റ്റില്‍ കണ്ടത്. അതൊന്നും നമുക്ക് ചികിത്സിച്ച് മാറ്റാന്‍ പറ്റില്ല.
അഭിനയിച്ച് തകര്‍ക്കുന്ന ആളുകളെ ഇടയില്‍ എനിക്ക് മാനസിക സംഘര്‍ഷമുണ്ടായപ്പോഴാണ് ഇറങ്ങി വന്നത്. പറയാനുള്ളതൊക്കെ പറയേണ്ട സമയത്ത് തന്നെ പറഞ്ഞിട്ടുണ്ട്. നിങ്ങളുടെ ഭാര്യ ഞാനൊരു പെണ്‍കുട്ടിയുടെ കൈയ്യില്‍ കയറി പിടിക്കുന്നതിനേയും എന്റെ വസ്ത്രത്തേയും കുറിച്ച് പറഞ്ഞൊരു വാക്കുണ്ട്. ഞാന്‍ ഷോര്‍ട്‌സിടും, സ്‌പോര്‍ട്‌സ് ബ്രായിടും. അതൊക്കെ പൂര്‍ണമായും എന്റെ ചോയ്‌സാണ്. ആ ചിന്താഗതിക്കാരോട് ഡയലോഗ് അടിച്ചിട്ട് കാര്യമില്ല. ഞാന്‍ എന്റെ വീഡിയോയില്‍ പറഞ്ഞ കാര്യത്തിനല്ല ജോണേട്ടന്‍ മറുപടി നല്‍കിയത്. അതിനുള്ള ഉത്തരം ഫിനാലെ കഴിഞ്ഞിട്ടാകുമായിരിക്കും തരിക. സാരമില്ല, കാത്തിരിക്കാം. ഉമ്മയെവിടെ എന്ന് ചോദിച്ചാല്‍ വാപ്പ് ചന്തയ്ക്ക് പോയെന്ന ഡയലോഗ് ഇങ്ങോട്ട് വരണ്ട. നാട്ടുകാര്‍ക്ക് മൊത്തം ന്യായം വാങ്ങി കൊടുക്കാന്‍ നിങ്ങളാര്? നിങ്ങള്‍ ന്യായം വാങ്ങി കൊടുത്തതൊക്കെ അത്യാവശ്യം കണ്ടിട്ടുണ്ട്. സെല്‍ഫി ടാസ്‌കില്‍ ധന്യേച്ചി പറഞ്ഞ് കേട്ടിട്ടുണ്ട്.
ഉള്ളിലുള്ള ഭാര്യയ്ക്ക് പോലുമില്ലാത്ത പ്രശ്‌നമാണ് നിങ്ങള്‍ക്കുള്ളത്. നിങ്ങളുടെ ഭാര്യ അത്യാവശ്യം അഭിപ്രായം പറയുന്ന ആളാണല്ലോ. ധന്യേച്ചിയ്ക്ക് വേണ്ടി പുറത്തിരുന്ന് പടവെട്ടുന്ന മനസ് ഞാന്‍ കാണുന്നുണ്ട് ജോണേട്ടാ. ഒരാള്‍ ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളും പ്രശ്‌നങ്ങളും അവര്‍ ബീഡി വലിക്കുന്നതോടെ ഇല്ലാതാകുന്നില്ല. ഹൃദയമൊന്ന് തുറന്ന് നോക്കിയാല്‍ ലോകം കുറേക്കൂടി വലുതായി കാണാം. ജോണേട്ടന്‍ എല്ലാ കാര്യത്തിലും പെര്‍ഫെക്ടാണോ? ഈ ചൊറിയാന്‍ വരുന്ന നേരത്ത് സ്വയം ഒന്ന് നോക്കുക. നിങ്ങളും എന്നെ പോലെ തന്നെയാണ്. അത് അംഗീകരിക്കുക. മറുപടി വേറമെന്തെങ്കിലും വേണമെന്നുണ്ടെങ്കില്‍ ഫിനാലെ കഴിഞ്ഞ് കാണാം
