Connect with us

തങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അര്‍ത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എന്‍ട്രി… പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി, ഡിപ്ലോമസിയും ഡബിള്‍ ഗെയിമും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു; റിയാസിനെ കുറിച്ച് കൂടുതൽ അറിയാം

TV Shows

തങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അര്‍ത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എന്‍ട്രി… പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി, ഡിപ്ലോമസിയും ഡബിള്‍ ഗെയിമും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു; റിയാസിനെ കുറിച്ച് കൂടുതൽ അറിയാം

തങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അര്‍ത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എന്‍ട്രി… പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി, ഡിപ്ലോമസിയും ഡബിള്‍ ഗെയിമും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു; റിയാസിനെ കുറിച്ച് കൂടുതൽ അറിയാം

ഇത്തവണത്തെ ബിഗ് ബോസ്സ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തയായ മത്സരാർഥികളിൽ ഒരാളാണ് റിയാസ്. ചുരുങ്ങിയ സമയം കൊണ്ട് ജനപ്രീയനായി മാറുകയായിരുന്നു. നിലപാടുകളിലെ വ്യക്തതയും ഗെയിമുകളിലെ പ്രകടനവും എന്റര്‍ടെയ്‌മെന്റുമാണ് റിയാസിനെ താരമാക്കി മാറ്റുന്നത്. എന്നാൽ റിയാസിനെ പുറത്ത് വിമർശിക്കുന്നവർ നിരവധിയാണ്. ഇപ്പോഴിതാ റിയാസിനെ കുറിച്ചുള്ള ഒരു കുറിപ്പ് ശ്രദ്ധ നേടുന്നു.

ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പിന്റെ പൂർണ്ണ രൂപം

വഴക്കിടുകയും പ്രൊവോക്ക് ചെയ്യുകയും അല്ലാതെ എന്താണ് റിയാസ് സലിം ബിഗ് ബോസില്‍ ചെയ്യുന്നതെന്ന യാതൊരു ലോജിക്കും ഇല്ലാത്ത ചോദ്യം ചോദിക്കുന്നവരോട്. നല്ല വെടിപ്പായി കേട്ടോളൂവെന്ന് പറഞ്ഞാണ് കുറിപ്പ് തുടങ്ങുന്നത്. പിന്നാലെ ഓരോന്നായി അക്കമിട്ട് വിശദീകരിക്കുകയാണ് ആരാധിക. അതിങ്ങനെയാണ്.

  1. Season of Colours എന്ന് പറഞ്ഞ് തുടങ്ങിയ സീസണില്‍ പങ്കെടുക്കാന്‍ വന്ന മറ്റ് 19 മത്സരാര്‍ത്ഥികള്‍ക്കും അറിയാത്ത / കേട്ടിട്ട് പോലും ഇല്ലാത്ത ആ ടൈറ്റിലിന്റെ ഡെഫനിഷന്‍ കുത്തിയിരുത്തി പഠിപ്പിച്ചു എന്നത് മാത്രം മതിയല്ലോ ‘എന്താണ് റിയാസ്’ എന്ന് ഒറ്റ വാചകത്തില്‍ ഡിഫൈന്‍ ചെയ്യാന്‍. തങ്ങള്‍ പങ്കെടുക്കുന്ന ഒരു പരിപാടിയുടെ അര്‍ത്ഥം പോലും അറിയാതെ വന്ന മനുഷ്യരെ അടിത്തറ പഠിപ്പിച്ചു കൊണ്ടുള്ള എന്‍ട്രി.
  2. മോഡേണായ ചിന്താഗതികള്‍ കൊണ്ടു നടക്കുന്നതിന്റെ പേരില്‍ പുറത്ത് ഏറ്റവും കൂടുതല്‍ സൈബര്‍ ബുള്ളിയിങ് നടക്കുന്ന ജാസ്മിനും നിമിഷക്കും ആദ്യ ദിവസം തന്നെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് തന്റെ സ്ത്രീ പക്ഷ നിലപാട് ഉറക്കെ, ഐ മീന്‍ ഉറക്കെ വിളിച്ചു പറഞ്ഞു. ഏറ്റവും സേഫായ ഗെയിം സുഖമായി മുന്നോട്ട് കൊണ്ടുപോകാന്‍ പറ്റുമായിരുന്നിട്ടും ടോക്‌സിക്കായ പിന്തിരിപ്പന്‍ ചിന്താഗതിയുള്ള പുറത്ത് ഏറ്റവും ജനപിന്തുണയുള്ള മത്സരാര്‍ത്ഥികള്‍ക്കെതിരെ ഒറ്റക്ക് നിന്ന് പൊരുതി. നിലപാട് എന്താണ് എന്ന്, ധൈര്യം / ചങ്കൂറ്റം എന്താണ് എന്ന് കണ്ടു പഠിക്കാനുള്ള അവസരമാണ് അത്.
  3. ഷോയിക്ക് ചേരാത്ത ഡിപ്ലോമസിയും ഡബിള്‍ ഗെയിമും കള്ളത്തരവും കൊണ്ടു നടക്കുന്ന സകലരെയും പുകച്ച് പുറത്തു ചാടിച്ചു.. അവരെ കൂടി കളിയിലേക്ക് ഇറക്കി. റോബിനെയും ബ്ലെസ്ലിയേയും മാത്രം ചുറ്റി നടന്നിരുന്ന ദില്‍ഷയേയും പ്രോഗ്രസീവായ പെണ്ണുങ്ങളെ മാത്രം ടാര്‍ഗറ്റ് ചെയ്ത് കുലപുരുഷത്തരം കാണിച്ചു നടന്ന ബ്ലസ്ലിയേയും വീട്ടമ്മ – തറവാടി ഇമേജില്‍ ഭാരതീയ സ്ത്രീയായി ആറാടിയ ലക്ഷ്മിപ്രിയയെയും കുത്തിത്തിരിപ്പ് നടത്തി പുറമേ മാന്യയായി നടന്ന ധന്യയേയും അങ്ങനെ അഭിനയിച്ച് ഫേക്കായി ജീവിച്ച എല്ലാത്തിനേയും ഏത് വിധേനയാണെങ്കിലും പ്രേക്ഷകര്‍ക്ക് മുമ്പിലേക്ക് തനി നിറത്തില്‍ വലിച്ചിട്ടു. പ്രൊവോക്കിങ്, സാര്‍ഗാസം, ഇമിറ്റേറ്റിങ്, ഡിബേറ്റിങ് അങ്ങനെ ഷോയില്‍ അനുവദനീയമായ എല്ലാം ഏറ്റവും പൊളിറ്റിക്കലി കറക്ടായി കൃത്യമായി ഉപയോഗിച്ചു. മൈന്‍ഡ് ഗെയിം മാറ്റേഴ്‌സ്.
  4. സമൂഹത്തിലേക്ക് തെറ്റായ മെസേജ് കൊടുക്കുന്ന ഏത് വികലമായ പരമാര്‍ശങ്ങളയും കൃത്യ സമയത്ത് ഇടപ്പെട്ട് തിരുത്തി. ‘നട്ടെല്ലില്ലാത്തവന്‍’ എന്ന ബ്ലെസ്സിയുടെ പ്രയോഗത്തെ സ്വകാര്യമായി വിളിച്ച് കാര്യം പറഞ്ഞ് തിരുത്തിയതും ബ്ലെസ്സിയതിന് മാപ്പു പറഞ്ഞതുമൊക്കെ ചെറിയ ഉദാഹരണം മാതമാണ്. തിരുത്താന്‍ തയ്യാറായവരെ ഒക്കെ അവന്‍ കൂടെ കൂട്ടി.

പരദൂഷണവും പൊളിറ്റിക്കലി ഇന്‍കറക്ടായ പരമാര്‍ശങ്ങളും മാത്രം കൊണ്ട് നിറഞ്ഞു നിന്നിരുന്ന ബിഗ് ബോസ് എന്ന ഷോയില്‍ ആദ്യമായി ആര്‍ത്തവത്തിന്റെ ശാസ്ത്രീയതും , ജണ്ടര്‍ ഇക്വാലിറ്റിയും , സെക്ഷ്വാലിറ്റിയും, അന്ധവിശ്വാസങ്ങളുടെ അടിസ്ഥാനമില്ലായ്മകളും , ഫെമിനിസവും, LGBTQIA+ ഉം വാക്കുകളുടെ പൊളിറ്റിക്‌സും, ബോഡി ഷെയിമിങ്ങും, ടോക്‌സിക് പാരന്റിങ്ങും പ്രിവിലേജിന്റെ നിര്‍വചനങ്ങളും കണ്‍സെന്റും സെക്‌സ് എജ്യൂക്കേഷനും എല്ലാം എല്ലാം ചര്‍ച്ചാ വിഷയമായി. Content Creation + general knowledge + unconditioning + Sex education + counseling.

  1. ബോറായി കൊണ്ടിരിക്കുന്ന പല ടാസ്‌കുകളിലും അസാധ്യ ഹ്യൂമര്‍ സെന്‍സും സര്‍ക്കാസവും കുസ്യതിയും ഒക്കെ കാണിച്ച് അവാര്‍ഡ് പടം പോലെ ഇരിക്കുന്ന മറ്റ് മത്സരാര്‍ത്ഥികളെ പോലും കൂടുതല്‍ എന്‍ഗേജിങ്ങ് ആക്കുന്നു. വാശി കയറ്റിയും ചൊറിഞ്ഞും മൂലക്ക് കുത്തിയിരിക്കുന്നവരെ പോലും ഗെയിമിലേക്ക് ഓണ്‍ ആക്കി 100% എന്റര്‍ടെയിന്റ്‌മെന്റ് തരുന്നു. ബക്കറ്റിന്റെ ടാസ്‌കും ആള്‍മാറാട്ടവും രാത്രിയിലെ കട്ടു തിന്നല്‍ പോലും ഉദാഹരണങ്ങളാണ്. റോണ്‍സണുമായുള്ള കെമിസ്ട്രി റിയാസിന്റെ മറ്റൊരു ക്യൂട്ട് ഫേസ് കൂടി കാണിക്കുന്നുണ്ട്. Entertainment + Fun + humoursense + creativity
  2. ടാസ്‌കിന് ടാസ്‌ക്, കളിക്ക് കളി ചിരിക്ക് ചിരി കാര്യത്തിന് കാര്യം, പകക്ക് പക, സ്‌നേഹത്തിന് സ്‌നേഹം, അറിവ് ഇതില്‍ കൂടുതല്‍ എന്താണ് ബിഗ് ബോസ് ഷോയിലെ ഒരു മത്സരാര്‍ത്ഥിയെ വിജയിയാവാന്‍ അര്‍ഹനാക്കുന്നത്. റിയാസിനേക്കാള്‍ മികച്ച ഏതു മത്സരാര്‍ത്ഥിയാണ് ഈ 4 സീസണുകളില്‍ വന്ന് പോയിരിക്കുന്നത് എന്ന് പറഞ്ഞാണ് ആരാധിക കുറിപ്പ് അവസാനിപ്പിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top