ഞാനിതുവരെ ബിഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല, കാണാൻ ആഗ്രഹം തോന്നിയിട്ടില്ല, ഞാൻ ആദ്യമായി ഞാന്‍ ഒരാള്‍ക്ക് വോട്ട് ചെയ്തു … റിയാസിനോട് എന്തോ വല്ലാത്തൊരിഷ്ടം; ജസ്ല മാടശ്ശേരി

സംഭവ ബഹുലമായ എപ്പിസോഡുകളുമായി ബിഗ് ബോസ്സ് മുന്നേറുകയാണ്. ഷോ അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ…വൈൽഡ് കാർഡ് എൻട്രിയായി എത്തിയ റിയാസാണ് ഇപ്പോൾ ഷോയിൽ നിറഞ്ഞ് നിൽക്കുന്നത്. സ്‌ത്രൈണതയുള്ള റിയാസിന്റെ ശരീരഭാഷയും സംസാരശൈലിയും അകത്തും പുറത്തും വലിയ തോതില്‍ പരിഹസിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോഴിതാ റിയാസിനുള്ള ജനപിന്തുണ വര്‍ധിച്ചു വരികയാണ്.
കഴിഞ്ഞ ദിവസം ആള്‍മാറാട്ടം എന്ന വീക്കിലി ടാസ്‌കില്‍ റിയാസിന്റെ പ്രകടനം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ടാസ്‌കില്‍ ലക്ഷ്മിപ്രിയയായി തകര്‍ത്താടുകയായിരുന്നു് റിയാസ്. ലക്ഷ്മിപ്രിയയുടെ ഭാവങ്ങളും ഹിറ്റായ ഡയലോഗുകളുമെല്ലാം അഭിനയിച്ച് ഫലിപ്പിക്കുകയാണ് താരം. റിയാസ് ലക്ഷ്മിപ്രിയയായി അഭിനയിക്കുകയല്ല, ജീവിക്കുകയാണെന്നാണ് പ്രേക്ഷകര്‍ പറഞ്ഞത്
ഇതിനിടെ റിയാസിന് വോട്ട് ചെയ്ത വിവരം പങ്കുവെക്കുകയാണ് മുന്‍ ബിഗ് ബോസ് താരം ജസ്ല മാടശ്ശേരി. താനിത് ആ്ദ്യമായിട്ടാണ് ബിഗ് ബോസിലെ ഒരു താരത്തിന് വേണ്ടി വോട്ട് ചെയ്യുന്നതെന്നാണ് ജസ്ല പറയുന്നത്. ആദ്യമായി ബിഗ് ബോസില്‍ ഒരു വോട്ട് ചെയ്തു. ഞാനിതുവരെ ബിഗ് ബോസ്സ് ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല. വിശ്വസിക്കില്ലെന്നറിയാം. എങ്കിലും സത്യമാണ്. സീസണ്‍ 2 പോലും കണ്ടിട്ടിട്ടില്ല. കാണാന്‍ ആഗ്രഹമൊട്ടും തോന്നീട്ടില്ല. കാരണം അതിനുള്ളില്‍ നടക്കുന്ന അവസ്ഥകള്‍ അതുപോലെ അല്ല പലപ്പോഴും പുറത്തെത്തീട്ടുള്ളത് എന്ന തിരിച്ചറിവ് തന്നെയാവാം എന്നാണ് ജസ്ല പറയുന്നത്.
പൊതുവേ ഞാന്‍ ടിവി ഷോസ് കാണാറില്ല. സമയമില്ല, താത്പര്യവുമില്ല. എന്നാല്‍ ഫേസ്ബുക്ക് സ്‌ക്രോള്‍ ചെയ്യുമ്പോള്‍ ഇടക്ക് ഒരു മിനുറ്റ് ക്ലിപ്‌സ് കാണാറുണ്ട്. ബിഗ് ബോസ്സിലെ എന്റെ കൂട്ടുകാരി ജാസ്മിന്‍ ഉണ്ടായിരുന്നപ്പോള്‍ മാത്രം ഇടക്ക് അത് കാണാറുണ്ടായിരുന്നു. പിന്നീടതും നിര്‍ത്തി . ഇടക്കെപ്പോഴോ കണ്ണില്‍ തടഞ്ഞ കുറച്ചു ക്ലിപ്‌സ്. വല്ലാത്ത സന്തോഷം തോന്നി, അങ്ങനെ ആദ്യമായി ഞാന്‍ ഒരാള്‍ക്ക് വോട്ട് ചെയ്തു എന്നാണ് ജസ്ല പറയുന്നത്. റിയാസിനോട് എന്തോ വല്ലാത്തൊരിഷ്ടം ആണെന്നും ജസ്ല പറയുന്നുണ്ട്.
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...