TV Shows
പ്രാർത്ഥന സഫലമായി! നാലെണ്ണം കാത്തിരിക്കുന്നു.. സൂര്യയുടെ ഭാഗ്യം ഉദിച്ചുയർന്നു! കണ്ണുംനട്ട് ആരാധകർ
പ്രാർത്ഥന സഫലമായി! നാലെണ്ണം കാത്തിരിക്കുന്നു.. സൂര്യയുടെ ഭാഗ്യം ഉദിച്ചുയർന്നു! കണ്ണുംനട്ട് ആരാധകർ
ബിഗ് ബോസ് മലയാളം സീസണ്‍ 3യുടെ വിജയിയെ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. വോട്ടിംഗ് പൂര്‍ത്തിയായി ഒരാഴ്ച കഴിഞ്ഞിട്ടും ആരാകും വിജയി എന്നോ എന്നാകും വിജയിയെ പ്രഖ്യാപിക്കുക എന്നോ അറിയാതെ കാത്തിരിക്കുകയാണ് ആരാധകര്‍.
ബിഗ് ബോസ് വീട്ടില്‍ നിന്നും അവസാനം പുറത്തായ മത്സരാര്‍ത്ഥിയായിരുന്നു സൂര്യ. സൂര്യയുടെ പുറത്താകലിന് പിന്നാലെയാണ് ഷോ നിര്‍ത്തിവെക്കേണ്ടി വന്നത്. പിന്നീട് മറ്റ് താരങ്ങള്‍ക്കൊപ്പമാണ് സൂര്യ നാട്ടിലേക്ക് മടങ്ങിയെത്തിയത്. അന്ന് മുതൽ സോഷ്യൽ മീഡിയ സൂര്യയുടെ വിശേഷങ്ങൾ എല്ലാം ആരാധകരും സോഷ്യൽ മീഡിയയും ഏറ്റെടുത്തിരുന്നു
ബിഗ് ബോസിന് പുറത്ത് സോഷ്യല്‍ മീഡിയയില്‍ നിന്നും ശക്തായ വിമര്‍ശനവും അധിക്ഷേപങ്ങളും ഏറ്റുവാങ്ങിയ താരമായിരുന്നു സൂര്യ. മണിക്കുട്ടനോടുള്ള പ്രണയവും വേഗത്തില്‍ കരയുന്ന സ്വഭാവുമായിരുന്നു സൂര്യക്കെതിരെ വിമര്‍ശനം ഉയരാന്‍ കാരണം. ബിഗ് ബോസില്‍ നിന്നും പുറത്തായ ശേഷവും സൂര്യയ്‌ക്കെതിരെ ഇത്തരം അധിക്ഷേപങ്ങള്‍ തുടര്‍ന്നിരുന്നു. പുറത്ത് വന്ന ശേഷം സൂര്യ ഇത്തരം വിമര്‍ശനങ്ങള്‍ക്കെതിരെ രംഗത്ത് എത്തുകയും താന്‍ നിയമപരമായി നേരിടുമെന്നും പറഞ്ഞിരുന്നു. പിന്നാലെ സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നതായി അറിയിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ സൂര്യ തിരിച്ചെത്തിയിരുന്നു. ഒരു സന്തോഷ വാർത്ത സൂര്യ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.
താന്‍ തിരികെ വന്നുവെന്നും നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തുവെന്നും സന്തോഷത്തോടെ അറിയിക്കുന്നതായി സൂര്യ പറഞ്ഞു. തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ പറയുന്നു. കിടിലനൊരു ഫോട്ടോഷൂട്ടും താരം തന്നെ സ്നേഹിക്കുന്നവർക്കായി പങ്കുവെച്ചിട്ടുണ്ട്.
ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലാണ് സൂര്യയുടെ പുതിയ ഫോട്ടോഷൂട്ട്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.
തമിഴില്‍ ഒരു സിനിമയുടെ സ്‌ക്രീപ്റ്റ് ചെയ്യുന്നുണ്ടെന്ന് സൂര്യ ഒരു അഭിമുഖത്തിൽ സൂചിപ്പിച്ചിരുന്നു. അതാണ് അടുത്ത പ്രോജക്ട്. ബിഗ് ബോസില്‍ കയറുന്നത് കൊണ്ട് തത്കാലത്തേക്ക് മാറ്റി വെച്ചിരിക്കുകയായിരുന്നു. കൊവിഡ് വിഷയങ്ങള്‍ മാറിയാല്‍ ഉടന്‍ തന്നെ ഞാനത് തുടങ്ങും. സ്‌ക്രീപ്റ്റ് മാത്രമല്ല, സിനിമയിലെ പ്രധാന നായികമാരില്‍ ഒരാളെ അവതരിപ്പിക്കുന്നതും ഞാനാണ്. ആദ്യം തമിഴില്‍ മാത്രം ഒരുക്കാനാണ് ഇരുന്നത്. ഇപ്പോള്‍ തമിഴ്, തെലുങ്ക്, കന്നഡ എന്ന രീതിയിലാണ് േപാകുന്നത്. നറുമുഖി എന്നാണ് സിനിമയുടെ പേര്. ഷീല കുര്യന്‍ ആണ് നിര്‍മാതാവ്. ഈ സിനിമയുടെ ഫോട്ടോഷൂട്ട് ഉടനെ ഉണ്ടാവുമെന്നും താന്‍ അതിന്റെ തിരക്കിലായിരിക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്
ഏതായാലും സോഷ്യല്‍ മീഡിയയിലേക്ക് സൂര്യയുടെ മാസ് തിരിച്ചുവരവും ആ സന്തോഷ വാര്‍ത്തയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്
