Connect with us

ഇഷ്ടമില്ലാത്തവർ സ്റ്റെപ്പ് ബാക്ക്, ഇനി തെറിവിളിച്ചാൽ നോക്കിനിൽക്കില്ല കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് സൂര്യ; അത് സംഭവിക്കും?

TV Shows

ഇഷ്ടമില്ലാത്തവർ സ്റ്റെപ്പ് ബാക്ക്, ഇനി തെറിവിളിച്ചാൽ നോക്കിനിൽക്കില്ല കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് സൂര്യ; അത് സംഭവിക്കും?

ഇഷ്ടമില്ലാത്തവർ സ്റ്റെപ്പ് ബാക്ക്, ഇനി തെറിവിളിച്ചാൽ നോക്കിനിൽക്കില്ല കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് സൂര്യ; അത് സംഭവിക്കും?

ബിഗ് ബോസ് മൂന്നാം സീസണിലെ വിജയി ആരാകുമെന്ന് അറിയാന്‍ വലിയ ആകാംക്ഷയോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. വോട്ടിംഗ് അവസാനിച്ചതോടെ ഫിനാലെ ഉടന്‍ നടക്കുമെന്ന പ്രതീക്ഷകളിലാണ് ആരാധകര്‍.

വിജയിക്കായുള്ള കാത്തിരിപ്പ് തുടരുമ്പോഴും സമൂഹമാധ്യമങ്ങളിൽ ബിഗ് ബോസ്സ് താരങ്ങൾ എല്ലാം സജീവമാണ്. ബിഗ് ബോസ് വീട്ടിൽ നിന്ന് നാട്ടിലെത്തിയ ശേഷം ഷോയുടെ ഭാഗമായി തുടർന്നിരുന്ന മത്സരാർഥികൾ പലരും വോട്ട് അഭ്യർത്ഥനയുമായും അനുഭവങ്ങൾ പലതും പങ്കുവെച്ചും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

എന്നാൽ ഷോയിൽ നിന്നും പുറത്ത് ഇറങ്ങിയ സൂര്യയ്ക്ക് സോഷ്യൽ മീഡിയയിൽ നിന്ന് അത്ര വലിയ സ്വീകരണമായിരുന്നില്ല ലഭിച്ചത് ഷോയിലായിരുന്നപ്പോൾ തന്നെ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ നിന്നും ഒരുപാട് വിമർശനങ്ങൾ സൂര്യയ്ക്കെതിരെ ഉയർന്നിരുന്നു. അത് പുറത്ത് എത്തിയപ്പോൾ കുറച്ച് കൂടി കൂടി എന്ന് മാത്രം

ഷോയിൽ നിന്ന് പുറത്തായി നാട്ടിലെത്തിയ ശേഷവും സൂര്യയ്ക്ക് നേരെ ഇത്തരത്തിലുള്ള വിമർശനങ്ങളും അധിക്ഷേപങ്ങളും തുടർന്നിരുന്നു. പല ഫാൻ ആർമികളും ഇത്തരം അധിക്ഷേപങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ നേതൃത്വം നൽകി. പലപ്പോഴും മറ്റ് ബിഗ് ബോസ് താരങ്ങൾക്ക് സൂര്യയെ പിന്തുണച്ച് പലതവണ രംഗത്തുവരേണ്ട സാഹചര്യവുമുണ്ടായി.

ഇത്തരം വിമർശനങ്ങൾക്കെതിരെ സൂര്യ തന്നെ പ്രതികരിച്ചെങ്കിലും കാര്യം ഗൗരവകരമായ സ്ഥിതിയിലേക്ക് മാറിയതോടെ നിയമപരമായി നേരിടുമെന്ന നിലപാടിലെത്തി. പലപ്പോഴും വൈകാരികമായാണ് സൂര്യ ഇത്തരം കാര്യങ്ങളോട് പ്രതികരിച്ചത്. നിങ്ങൾക്ക് കാണേണ്ടത് എന്റെ മരണമാണോന്ന് വരെ ഒരു ഘട്ടത്തിൽ സൂര്യയ്ക്ക് ചോദിക്കേണ്ടി വന്നു. പിന്നാലെ സൂര്യ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കുന്നതായി അറിയിച്ചിരുന്നു.

സോഷ്യൽ മീഡിയയിൽ നിന്നും തൽക്കാലത്തേക്ക് ഇടവേളയെടുത്ത സൂര്യ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു. ഇപ്പോഴിതാ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ഇഷ്ട്ടം അല്ലാത്തവർ ദയവ് ചെയ്ത് അൺഫോളോ ചെയ്ത് പോവുക ഇനിയും മോശം കാര്യങ്ങൾ അയച്ചാൽ ഞാൻ നോക്കി നിൽക്കില്ലെന്നാണ് സൂര്യയുടെ പോസ്റ്റ്

ഏതായാലും ഒന്ന് ഉറപ്പിയ്ക്കാം സൂര്യയ്ക്ക് എതിരെ മോശം കമന്റിടുന്നവരും, സൈബർ ആക്രമണം നടത്തുന്നവരുംസൂക്ഷിച്ചാൽ നല്ലത്.രണ്ടും കൽപ്പിച്ചാണ് സൂര്യയുടെ ഈ വരവ്. സൂര്യ ചേച്ചിയുടെ കൂടെ ഞങ്ങളുണ്ട്, കട്ട സപ്പോർട്ട് തുടങ്ങിയ കമന്റുകളാണ് ആരാധകർ കുറിച്ചിരിക്കുന്നത്.

ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലുള്ള ഒരു ഫോട്ടോ പങ്കുവെച്ചാണ് കഴിഞ്ഞ ദിവസം സൂര്യ സോഷ്യൽ മീഡിയയിൽ തിരിച്ചെത്തിയത് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇതിനിടെ മറ്റൊരു സന്തോഷ വാര്‍ത്ത കൂടി സൂര്യ പങ്കുവെച്ചിരുന്നു. നാല് സിനിമകള്‍ കമ്മിറ്റ് ചെയ്തത്
സന്തോഷത്തോടെ അറിയിക്കുന്നുവെന്നായിരുന്നു സൂര്യ പറഞ്ഞത് തമിഴിലും തെലുങ്കിലുമാണ് സിനിമകള്‍. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്നും സൂര്യ പറയുന്നു.

എന്തായാലും താരത്തിന്റെ തിരിച്ചുവരവില്‍ ആരാധകര്‍ സന്തുഷ്ടരാണ്. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top