സഹമത്സരാർത്ഥിയായിരുന്ന റിയാസിനെ കയ്യേറ്റം ചെയ്തതിനെ തുടർന്നാണ് റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്ത് പോയത്. റിയാസ് ഇപ്പോൾ സൂരജിനോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘റോബിനെ അടിച്ചിറക്കി അവന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു, ഇതല്ലേ സത്യത്തിൽ ഹീറോയിസം’ എന്ന് പറഞ്ഞ് ചിരിക്കുന്ന റിയാസിന്റെ വീഡിയോയാണ് വൈറലാകുന്നത്.
‘ഇവിടെ വന്ന് റോബിനെ അടിച്ചിറക്കിയിട്ട്…. റോബിന്റെ ബെഡ്ഡിൽ കിടന്ന് ഉറങ്ങുന്നു. ഇതിനിയല്ലേ ഹീറോയിസം എന്ന് പറയുന്നത്?’ എന്നാണ് സൂരജിനോട് റിയാസ് ചോദിക്കുന്നത്. സത്യത്തിൽ ബിഗ് ബോസ് എന്ന ഗെയിം ഷോ തന്നെ ഇങ്ങനെയാണ്. തന്നോടൊപ്പം വീട്ടിൽ കഴിയുന്ന മറ്റുള്ളവരെയെല്ലാം പുറത്താക്കി വീട്ടിൽ നൂറ് ദിവസം പിടിച്ച് നിന്നാൽ മാത്രമെ ബിഗ് ബോസ് ട്രോഫി നേടാൻ കഴിയൂ.
ഒമ്പത് വർഷമായി സ്ഥിരം ബഗ് ബോസ് പ്രേക്ഷകനാണ് റിയാസ് സലീം. അതിനാൽ തന്നെ ഹൗസിൽ എങ്ങനെ നിൽക്കണം ഗെയിം കളിക്കണം എന്നത് സംബന്ധിച്ചെല്ലാം റിയാസിന് വ്യക്തമായ ധാരണയുണ്ട്. ടോപ്പ് ഫൈവിൽ റിയാസും ഉണ്ടാകുമെന്ന തരത്തിലാണ് മത്സരം മുന്നോട്ട് പോകുന്നത്. പതിമൂന്നാം ആഴ്ച കഴിയുന്നതോടെ മാത്രമെ ആരൊക്കെ ടോപ്പ് ഫൈവിൽ എത്തും എന്നത് വ്യക്തമാകൂ…
കോമണറായി എത്തി ഓരോരുത്തരുടേയും വീട്ടിലെ അംഗമായി മാറിയ ബിഗ്ബോസ് മലയാളം സീസൺ 6ലെ മത്സരാർത്ഥിയായിരുന്നു റസ്മിൻ ഭായ്. മട്ടാഞ്ചേരിക്കാരിയായ റസ്മിൻ തുടക്കത്തിൽ...