Connect with us

‘ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, വോട്ട് കുറയാക്കാൻ നടത്തുന്ന ഡീ​ഗ്രേഡിങ് ആണത്, നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്; മറുപടിയുമായി ബ്ലെസ്ലിയുടെ സഹോദരൻ

TV Shows

പലപ്പോഴും തന്റെ പ്രണയം ബ്ലെസ്ലി ദിൽഷയോട് തുറന്ന് പറഞ്ഞിട്ടുണ്ട്. തനിയ്ക്ക് എപ്പോഴും ബ്ലെസ്ലി സഹോദരനായിരിക്കുമെന്നാണ് ദിൽഷ മറുപടിയായി പറഞ്ഞത്. ഇരുവരുമിപ്പോഴും നല്ല സുഹൃത്തുക്കളായി ബിഗ് ബോസ്സിൽ തുടരുകയാണ്.

ബ്ലെസ്ലിയെ മോശക്കാരനാക്കി കാണിക്കുന്ന ചില പ്രവൃത്തികൾ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു. ദില്‍ഷയും ബ്ലെസ്ലിയും സംസാരിച്ചിരിക്കുന്ന വീഡിയോയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താണ് പ്രചരിപ്പിക്കുന്നത്. ബ്ലെസ്ലി ഒരു സ്ത്രീ വിരുദ്ധന്‍ ആണെന്നും ദില്‍ഷയോട് മോശം സമീപനം ആണെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ വന്നു. എന്നാല്‍ അതിലെ സത്യാവസ്ഥ മറച്ച് വെച്ച് വ്യക്തിഹത്യ നടത്തുന്നതാണെന്നാണ് ആരാധകര്‍ പറയുന്നത്.

ദിൽഷയോടുള്ള ബ്ലെസ്ലിയുടെ പെരുമാറ്റത്തെ കുറിച്ച് പറഞ്ഞുകൊണ്ട് നിരവധി കുറിപ്പുകൾ സോഷ്യൽമീ‍ഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ്, ഇഷ്ടമല്ലെന്ന് പറഞ്ഞിട്ടും ദിൽഷയ്ക്ക് പിന്നാലെ നടക്കുന്നു എന്നുള്ള ആരോപണങ്ങളാണ് ബ്ലെസ്ലിക്കെതിരെ സോഷ്യൽമീ‍ഡിയയിൽ ഉയരുന്നത്.

ബ്ലെസ്ലിക്കെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നതോടെ പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ ബ്ലെസ്ലിയുടെ സഹോദരൻ. ഫിനാലെ അടുത്തതിനാൽ ബ്ലെസ്ലിയുടെ വോട്ട് കുറയ്ക്കാൻ വേണ്ടിയുള്ള മാനിപ്പുലേഷനാണ് ഇപ്പോൾ സോഷ്യൽമീ‍ഡിയയിൽ നടക്കുന്നത് എന്നാണ് ബ്ലെസ്ലിയുടെ സഹോദരൻ സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്.

‘ബ്ലെസ്ലി ഞരമ്പനാണ്, ദിൽ‌ഷയുടെ ശരീരത്തിൽ ആവശ്യമില്ലാതെ തൊടുന്നു, കോഴിയുടെ സ്വഭാവമാണ് എന്നൊക്കെയുള്ള നിരവധി പരിഹാസങ്ങൾ സോഷ്യൽമ‍ീഡിയയിൽ ബ്ലെസ്ലിക്കെതിരെ നടക്കുന്നുണ്ട്. ഫിനാലെ അടുത്തതിനാൽ ചിലർ മനപൂർവം വോട്ട് കുറയാക്കാൻ നടത്തുന്ന ഡീ​ഗ്രേഡിങ് ആണത്.’ ‘നിങ്ങൾ ഇവിടെ ബ്ലെസ്ലിയെ ആക്ഷേപിക്കുമ്പോൾ ദിൽഷ ബ്ലെസ്ലിക്കൊപ്പമിരുന്ന് ട്രിപ്പ് പോകേണ്ടതിനെ കുറിച്ചും വീടിന് പുറത്തിറങ്ങിയാൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ചർച്ച ചെയ്യുകയാണ്.’

അവർക്കിടയിൽ നല്ല സൗഹൃദമാണ്. പിന്നെ എന്തിനാണ് ചിലർ ഇത്തരത്തിലുള്ള കുറിപ്പുകൾ പങ്കുവെച്ച് ആളുകളെ മാനിപ്പുലേറ്റ് ചെയ്യുന്നത്. കുട്ടികളെയാണ് ഇതൊന്നും അറിയാത്ത സാധാരണക്കാരായ പ്രേക്ഷകരേയും അത് ബാധിക്കും.’ ‘മാനിപ്പുലേഷനാണ്, ഡീ​ഗ്രേഡിങ് ആണ് എന്നത് അവർ മനസിലാക്കി കൊള്ളണമെന്നില്ല. അതിനാലാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. എത്രയൊക്കെ ഡീ​ഗ്രേഡ് ചെയ്താലും ബ്ലെസ്ലിക്ക് കിട്ടേണ്ട വോട്ട് കിട്ടുക തന്നെ ചെയ്യും. മറ്റ് ചിലരെ രക്ഷിക്കാനും ജയിപ്പിക്കാനുമാണ് ആളുകൾ ബ്ലെസ്ലിയെ ഡീ​ഗ്രേഡ് ചെയ്യുന്നത് എന്നത് വ്യക്തമാണ്’ ബ്ലെസ്ലിയുടെ സഹോദരൻ പറഞ്ഞു. അതേസമയം യുട്യൂബേർസ് നടത്തുന്ന പോളിലെല്ലാം ബ്ലെസ്ലി തന്നെയാണ് മുന്നിൽ നിൽക്കുന്നത്. ടിക്കറ്റ് ടു ഫിനാലെ ആദ്യ ദിവസം മുതൽ ബ്ലെസ്ലി നന്നായി കളിക്കാതിരുന്നത് പ്രേക്ഷകരെ വിഷമിപ്പിച്ചിരുന്നു

അതിനുള്ള കാരണം മോഹൻലാൽ വന്നപ്പോൾ ബ്ലെസ്ലി വ്യക്തമാക്കി. താൻ നോമിനേഷനിൽ വന്ന് പ്രേക്ഷകരുടെ വോട്ടോട് കൂടി ഫൈനൽ ഫൈവിൽ ഒരാളാകാനാണ് ആ​ഗ്രഹിക്കുന്നത്. അല്ലാത്ത പക്ഷം അവർക്ക് തന്നെ ഇഷ്ടമാണോ അല്ലയോ എന്നത് വ്യക്തമാകില്ലെന്നും ബ്ലെസ്ലി മോഹൻലാലിന് മറുപടി നൽകി. ദിൽഷയാണ് ടിക്കറ്റ് ടു ഫിനാലെ വിജയിച്ചത്. രണ്ടാം സ്ഥാനം ബ്ലെസ്ലിക്കായിരുന്നു. അതേസമയം ഈ ആഴ്ച ഒരാൾ കൂടി വീട്ടിൽ നിന്നും പുറത്താകും. വിനയ് മാധവ് പുറത്തായതായാണ് റിപ്പോർട്ട്. ഇനി വരുന്ന ദിവസങ്ങളിൽ രണ്ടുപേർ കൂടി പുറത്താകും. ഫാമിലി വീക്ക്, പുറത്തായ മത്സരാർഥികളുടെ റീ-എൻട്രി തുടങ്ങിയവയും വരുന്ന ദിവസങ്ങളിൽ പ്രേക്ഷകർക്ക് കാണാം.

Continue Reading
You may also like...

More in TV Shows

Trending

Recent

To Top