Malayalam Breaking News
“അന്ന് വിജയ് മേശയിൽ ആഞ്ഞടിച്ച് പൊട്ടിത്തെറിച്ചു ; പിന്നീട് 6 മാസം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല” – നടൻ സഞ്ജീവ്
“അന്ന് വിജയ് മേശയിൽ ആഞ്ഞടിച്ച് പൊട്ടിത്തെറിച്ചു ; പിന്നീട് 6 മാസം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല” – നടൻ സഞ്ജീവ്
By
“അന്ന് വിജയ് മേശയിൽ ആഞ്ഞടിച്ച് പൊട്ടിത്തെറിച്ചു ; പിന്നീട് 6 മാസം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല” – നടൻ സഞ്ജീവ്
തമിഴ് നടൻ വിജയ് വളരെ ശാന്ത സ്വഭാവക്കാരനാണ്. ഒരു കലഹമോ പൊട്ടിത്തെറിയോ ഒന്നും വിജയ് സിനിമ സെറ്റുകളിലോ ഒരിടത്തും പ്രകടിപ്പിച്ച് കണ്ടിട്ടുമില്ല. എന്നാൽ ആ വിജയെ താൻ പ്രകോപിപ്പിച്ചെന്നും വിജയ് പൊട്ടിത്തെറിച്ചെന്നും പ്രശസ്ത ടെലിവിഷന്‍ അവതാരകനും നടനുമായ സഞ്ജീവ് പറയുന്നു .
‘വഴക്കിന് പിന്നിലുള്ള യഥാർത്ഥ കാരണം എന്താണെന്ന് പറയാന്‍ സാധിക്കില്ല. പക്ഷേ അന്നുനടന്ന സംഭവം പറയാം. ഞാനും വിജയ്യും സുഹൃത്തുക്കളും ഒരിക്കല്‍ ഒരു ഡിന്നറിന് ഒത്തുകൂടി. സംസാരിക്കുന്നതിനിടയില്‍ ഞങ്ങൾ രണ്ടുപേരും തമ്മില്‍ ഒരു കാര്യത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടയി. കുറച്ചു കഴിഞ്ഞപ്പോള്‍ കളി കാര്യമായി. വിജയ്യെ പൂര്‍ണമായി മനസ്സിലാക്കാതെ ഞാന്‍ പറഞ്ഞ ചില കാര്യങ്ങള്‍ അദ്ദേഹത്തെ വല്ലാതെ പ്രകോപിപ്പിച്ചു. അവസാനം അതൊരു വലിയ വഴക്കിലാണ് അവസാനിച്ചത്.
‘എന്റെ ചില വാക്കുകള്‍ പരിധി കടന്നപ്പോള്‍ വിജയ് മേശയില്‍ ആഞ്ഞടിച്ച് അവിടെ നിന്ന് എഴുന്നേറ്റു പോയി. ആറു മാസത്തോളം ഞങ്ങള്‍ പരസ്പരം സംസാരിച്ചില്ല. സാധാരണ വിജയ് ദേഷ്യപ്പെട്ടാല്‍ ഒരിക്കലും ബഹളമുണ്ടാക്കുകയില്ല. പക്ഷേ അദ്ദേഹത്തിന്റെ ആ മൗനം എന്നെ കൊല്ലുന്നതിന് തുല്യമായിരുന്നു.’
‘ഞാനായിരുന്നു ആ തെറ്റ് ചെയ്തത്. പിന്നീട് അതു മനസ്സിലാക്കിയപ്പോള്‍ വിഷമമായി. മറ്റൊരാളുടെ വ്യക്തിപരമായ കാര്യത്തില്‍ ഞാനിനി ഇടപെടുകയില്ലെന്ന് അതോടെ ഉറപ്പിച്ചു. ഒരിക്കല്‍ ഒരു പൊതുവേദിയില്‍ ഞാന്‍ ഈ കാര്യം പറയുകയും വിജയ്യോട് മാപ്പ് ചോദിക്കുകയും ചെയ്തു. അന്ന് വിജയ് എന്നെ വിളിച്ചു. എന്തിനാണ് പരസ്യമായി മാപ്പ് പറഞ്ഞതെന്ന് ചോദിച്ചു. അദ്ദേഹത്തിന് അധികകാലം ദേഷ്യം വച്ചു പുലര്‍ത്താന്‍ കഴിയില്ലെന്ന് എനിക്ക് അറിയാം’ സഞ്ജീവ് പറഞ്ഞു.
tv anchor sanjeev about actor vijay
