Connect with us

ശബരിമല വിധിയോടുള്ള പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം

Malayalam Breaking News

ശബരിമല വിധിയോടുള്ള പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം

ശബരിമല വിധിയോടുള്ള പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം

ശബരിമല വിധിയോടുള്ള പന്ന്യന്‍ രവീന്ദ്രന്റെ പ്രതികരണം

സെപ്റ്റംബര്‍ 28… ചരിത്ര വിധി വന്ന ദിനം. അതെ… കഴിഞ്ഞ ദിവസമാണ് ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതിയുടെ ചരിത്ര വിധി വന്നത്. അയപ്പ ഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് നിരീക്ഷിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയില്‍ സമ്മിശ്ര പ്രതികരണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്.

ശാരീരിക അവസ്ഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ചരിത്രവിധി പ്രഖ്യാപിച്ചത്. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരാണെന്നും ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ 25ാം വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവീക, മാനസീക ഘടകങ്ങള്‍ തടസ്സമല്ലെന്നും സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്നും കോടതി വിശദമാക്കിയിരുന്നു. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നും ഭരണഘടനയ്ക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂ എന്നുമാണ് കോടതി വ്യക്തമാക്കിയത്.


സുപ്രീംകോടതിയുടെ ഈ ചരിത്ര വിധിയില്‍ പ്രതികരിച്ച് രാഷ്ട്രീയ-സാമൂഹ്യ ഭേദമന്യേ നിരവധി പ്രമുഖര്‍ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തില്‍ സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ മെട്രോമാറ്റിനിയോട് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. ഇന്ത്യയുടെ പരമോന്നത കോടതി വിധിയ്ക്ക് മേലെ ഒരു അഭിപ്രായം പറയാനില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ‘സുപ്രീം കോടതി വിധിയെ കുറിച്ച് വേറെന്താണ് പറയാനുള്ളത്… ഇന്ത്യയിലെ പരമോന്നത കോടതിയിലെ വിധിയല്ലേ.. ഇതിലൊന്നും അഭിപ്രായം പറയേണ്ട കാര്യമില്ല. ഇതിന് മേലെ നമ്മള്‍ അഭിപ്രായം പറയുന്നത് ശരിയല്ലല്ലോ… അതിനെ കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല.. സുപ്രീം കോടതി പറഞ്ഞിരിക്കുന്നതാണ്.. അത് അനുസരിക്കാന്‍ നമ്മുക്ക് ബാധ്യതയുണ്ട്..’- ഇപ്രകാരമാണ് അദ്ദേഹം പ്രതികരിച്ചത്.

Pannyan Raveendran reacts Sabarimala Supreme Court verdict

More in Malayalam Breaking News

Trending

Recent

To Top