Connect with us

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ അവാര്‍ഡിനായി മത്സരിച്ച് ട്രംപിന്റെ ജീവിതകഥ; ചിത്രത്തില്‍ ഭാര്യയെ ബ ലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങളും…

Hollywood

കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പാം ഡി ഓര്‍ അവാര്‍ഡിനായി മത്സരിച്ച് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിത കഥ ‘ദി അപ്രന്റിസ്’. ഡാനിഷ് സംവിധായകന്‍ അലി അബ്ബാസി സംവിധാനം ചെയ്ത ചിത്രത്തില്‍ 1970-80 കളില്‍ ട്രംപ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് രംഗത്ത് സജീവമായിരുന്ന കാലത്തെ കുറിച്ചാണ് പറയുന്നത്.

കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. ആദ്യ ഭാര്യ ഇവാനയെ ബല ാത്സംഗം ചെയ്യുന്നത് അടക്കമുള്ള രംഗങ്ങള്‍ ഈ ചിത്രത്തിലുണ്ട്. ട്രംപിന്റെ രൂപത്തെ ഇവാന വിമര്‍ശിക്കുന്ന രംഗത്തിലാണ് വളരെ രോഷത്തോടെ ട്രംപ് ഭാര്യയെ ബലമായി തറയില്‍ തള്ളിയിട്ട് ബ ലാത്സംഗം ചെയ്യുന്നതായി സിനിമയില്‍ കാണിച്ചിരിക്കുന്നത്.

1989ല്‍ നടന്ന ട്രംപിന്റെയും ഇവാനയുടെയും വിവാഹമോചന നടപടികളും ചിത്രത്തില്‍ കാണിക്കുന്നുണ്ട്. വിവാഹമോചന സമയത്ത് താന്‍ ബ ലാത്സംഗം ചെയ്യപ്പെട്ടതായി ഇവാന വെളിപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തുകയും ആക്രമിക്കപ്പെടുകയാണ് ചെയ്‌തെന്ന് പറഞ്ഞിരുന്നു.

ഡൊണാള്‍ഡ് ട്രംപായി സെബാസ്റ്റ്യന്‍ സ്റ്റാനും ഇവാന ട്രംപായി മരിയ ബകലോവയും ആണ് വേഷമിട്ടിരിക്കുന്നത്. കനേഡിയന്‍, ഡാനിഷ്, ഐറിഷ് പിന്തുണയില്‍ നിര്‍മ്മിച്ച ചിത്രം നിരവധി വിദേശ രാജ്യങ്ങളില്‍ വിറ്റഴിച്ചിട്ടുണ്ടെങ്കിലും, ഇതുവരെ യുഎസ് വിതരണ കരാര്‍ നേടിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

More in Hollywood

Trending

Recent

To Top