Connect with us

എന്റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം; ഓപ്പണ്‍ എഐ അസിസ്റ്റന്റിന്റെ ശബ്ദത്തില്‍ കേസിന് പോകാനൊരുങ്ങി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

Hollywood

എന്റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം; ഓപ്പണ്‍ എഐ അസിസ്റ്റന്റിന്റെ ശബ്ദത്തില്‍ കേസിന് പോകാനൊരുങ്ങി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

എന്റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം; ഓപ്പണ്‍ എഐ അസിസ്റ്റന്റിന്റെ ശബ്ദത്തില്‍ കേസിന് പോകാനൊരുങ്ങി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

ചാറ്റ്‌ബോട്ടിന് ശബ്ദം നല്‍കാന്‍ വിസമ്മതിച്ചതിന് പിന്നാലെ തന്റെ ശബ്ദത്തോട് സാമ്യമുള്ള ശബ്ദം ചാറ്റ്ജിപിടിക്കായി ഓപ്പണ്‍എഐ ഉണ്ടാക്കിയെന്ന ആരോപണവുമായി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ രംഗത്ത്. തിങ്കളാഴ്ചയാണ് ആരോപണവുമായി ബ്ലാക് വിഡോ പോലെ ഹോളിവുഡിലെ ഗംഭീര റോളുകള്‍ ചെയ്ത സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ രംഗത്ത് എത്തിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കമ്പനി ‘സ്‌കൈ’ എന്ന് വിളിക്കുന്ന ശബ്ദം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് നടി കമ്പനിക്കെതിരെ പ്രസ്താവനയുമായി രംഗത്ത് എത്തിയത്. അതേ സമയം ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ തിങ്കളാഴ്ച റോയിട്ടേഴ്‌സിന് അയച്ച ഇമെയില്‍ സ്‌കൈയുടെ ശബ്ദം സ്‌കാര്‍ലറ്റിന്റെ അനുകരണമല്ലെന്നും മറ്റൊരു പ്രൊഫഷണല്‍ നടിയുടേതാണെന്നും പറഞ്ഞു.

‘കഴിഞ്ഞ സെപ്തംബറില്‍ ആള്‍ട്ട്മാന്‍ എഐ ചാറ്റ്‌ബോട്ടിന്റെ ശബ്ദമാകുവാന്‍ തന്നെ ക്ഷണിച്ചു എന്നാല്‍ താന്‍ ആ ഓഫര്‍ നിരസിച്ചു. റിലീസ് ചെയ്ത ഡെമോ കേട്ടപ്പോള്‍, എന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും വാര്‍ത്താ ഔട്ട്‌ലെറ്റുകള്‍ക്കും വ്യത്യാസം പറയാന്‍ കഴിയാത്തവിധം എന്റെ ശബ്ദത്തിന് സമാനമായ ഒരു ശബ്ദം മിസ്റ്റര്‍ ആള്‍ട്ട്മാന്‍ ഉണ്ടാക്കി എന്നതില്‍ ഞാന്‍ ഞെട്ടി’ ന്നുമാണ് സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ പറയുന്നത്

ഹോളിവുഡ് അടക്കം വിനോദ മേഖലയില്‍ എഐ ഉപയോഗം ശക്തമാക്കുവാന്‍ ആലോചിക്കുന്ന സമയത്ത് അഭിനേതാക്കളുടെ ശബ്ദങ്ങളുടെയും ചിത്രങ്ങളുടെയും അവകാശത്തെച്ചൊല്ലിയുള്ള പോരാട്ടം വളരെ വലിയ നിയമ കുരുക്കുകളിലേക്ക് പോകും എന്നതിന്റെ തുടക്കമായാണ് പലരും പുതിയ തര്‍ക്കത്തെ കാണുന്നത്.

2013ല്‍ ഇറങ്ങിയ ഹെര്‍ എന്ന ചിത്രത്തില്‍ ഒരു എഐ അസിസ്റ്റന്റിന്റെ ശബ്ദമായി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍ അഭിനയിച്ചിരുന്നു. ഇത് പരാമര്‍ശിച്ച് ഓപ്പണ്‍ എഐ മേധാവി ട്വീറ്റിട്ടതും വിവാദമായിട്ടുണ്ട്.

More in Hollywood

Trending

Recent

To Top