featured
കാര്യം അത്രയേ ഉള്ളൂ; വിജയുമായി പ്രണയം…! ഒടുവിൽ എല്ലാത്തിനും മറുപടി! തുറന്നടിച്ച് തൃഷ കൃഷ്ണൻ; ഞെട്ടിത്തരിച്ച് സിനിമാലോകം!
കാര്യം അത്രയേ ഉള്ളൂ; വിജയുമായി പ്രണയം…! ഒടുവിൽ എല്ലാത്തിനും മറുപടി! തുറന്നടിച്ച് തൃഷ കൃഷ്ണൻ; ഞെട്ടിത്തരിച്ച് സിനിമാലോകം!
തെന്നിന്ത്യയുടെ താരറാണിയാണ് നടി തൃഷ കൃഷ്ണൻ. സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട് പിന്നിട്ടു. നിലവിൽ താരത്തിന് നാൽപ്പത് വയസായി. പക്ഷെ ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. അതിനാൽ നിലവിൽ നടൻ വിജയ്യുമായി പ്രണയത്തിലാണോ എന്ന തരത്തിൽ വാർത്തകൾ നിറയുന്നുണ്ട്.
വിജയിയുടെ കഴിഞ്ഞ പിറന്നാളിന് തൃഷ പങ്കുവെച്ച ആശംസ പോസ്റ്റ് വൈറലായതോടെയാണ് തൃഷ-വിജയ് ബന്ധം ആരാധകർക്കിടയിൽ അധികമായി ചർച്ച ചെയ്യപ്പെടാൻ തുടങ്ങിയത്.
ഇരുവരും ഔട്ടിങിന് പോകാനായി തയ്യാറായി ലിഫ്റ്റിൽ കയറിയപ്പോഴുള്ള സെൽഫി പങ്കിട്ടായിരുന്നു തൃഷ വിജയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നത്. ഇത് വലിയ വിമർശനങ്ങൾക്ക് കാരണവുമായി. എന്നാൽ ഈ വിവാദങ്ങൾക്കൊടുവിൽ പ്രതികരിച്ചെത്തിയിരിക്കുകയാണ് തൃഷ.
വിമർശകർക്കുള്ള മറുപടിയുമായി തൃഷ പങ്കുവച്ച ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ വൈറലാവുന്നത്. ‘എന്തെങ്കിലും ധരിക്കുന്നത് നിങ്ങൾ അവസാനിപ്പിക്കണം എന്നുണ്ടെങ്കിൽ, അത് മറ്റുള്ളവരുടെ അഭിപ്രായങ്ങളുടെ ഭാരമാണ്’ എന്നാണ് പുതിയ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് തൃഷ കൃഷ്ണൻ കുറിച്ചത്. കഴിഞ്ഞ ദിവസം വരലക്ഷ്മി ശരത് കുമാറിന്റെ വിവാഹ ചടങ്ങിന് വേണ്ടി തയ്യാറായ ചിത്രങ്ങൾക്കൊപ്പമാണ് തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്. ചിത്രവും കുറിപ്പും വൈറലായതോടെ തൃഷയ്ക്ക് പിന്തുണ നൽകി ആരാധകരും രംഗത്തെത്തി. കാര്യം അത്രയേ ഉള്ളൂ, ധൈര്യമായരിക്കൂ എന്നൊക്കെയാണ് കമന്റ്.
