News
തമിഴകത്തെ ഒന്നാം നമ്പര്‍ താരമാണ് വിജയ്, അജിത്തിനേക്കാള്‍ വലിയ താരം; പ്രസ്താവനയോട് പ്രതികരിച്ച് തൃഷ കൃഷ്ണന്
തമിഴകത്തെ ഒന്നാം നമ്പര്‍ താരമാണ് വിജയ്, അജിത്തിനേക്കാള്‍ വലിയ താരം; പ്രസ്താവനയോട് പ്രതികരിച്ച് തൃഷ കൃഷ്ണന്
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് തൃഷ കൃഷ്ണന്. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ തമിഴ് സിനിമ ലോകത്തെ ഏറ്റവും വലിയ ഫാന്‍ ഫൈറ്റിനെക്കുറിച്ച് തുറന്നുപറയുകയാണ് നടി. വിജയിയും അജിത്തും തമ്മിലുള്ള താരതമ്യത്തെക്കുറിച്ചാണ് നടി പറയുന്നത്.
തമിഴകത്തെ ഒന്നാം നമ്പര്‍ താരമാണ് വിജയ് എന്ന് നിര്‍മ്മാതാവ് ദില്‍ രാജു അടുത്തിടെ പറഞ്ഞിരുന്നു. ഇരുവരും മുതിര്‍ന്നവരും സൂപ്പര്‍ സ്റ്റാര്‍ പദവി ആസ്വദിക്കുന്നവരുമായതിനാല് ആരാണ് വലിയ താരം എന്ന് പറയാനാകില്ലെന്ന് അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് തൃഷ പറഞ്ഞു.
ജനുവരിയില്‍ വിജയ് നായകനാകുന്ന വാരിസും അജിത്തിന്റെ തുനിവും ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടന്‍ ഇരിക്കുകയാണ്. തമിഴകത്ത് അജിത്തിനെക്കാള്‍ വലിയ താരമാണ് വിജയ് എന്ന് ദില്‍ രാജു വിളിച്ചിരുന്നു. ഇത് വലിയ ഫാന്‍ ഫൈറ്റിലേക്ക് നീങ്ങിയിരുന്നു. ഗലാറ്റയ്ക്ക് നല്കിയ അഭിമുഖത്തിലാണ് വിജയ് അജിത്തിനേക്കാള്‍ വലിയ താരമായി കണക്കാക്കപ്പെടുന്നതിനെക്കുറിച്ച് തന്റെ അഭിപ്രായം തൃഷ തുറന്ന് പറഞ്ഞത്.
‘ഞാന്‍ വ്യക്തിപരമായി നമ്പര്‍ ഗെയിമില്‍ വിശ്വസിക്കുന്നില്ല. ഇത് നിങ്ങളുടെ അവസാന സിനിമയ്ക്ക് ലഭിക്കുന്ന ഒരു ടാഗ് മാത്രമാണ്. നിങ്ങളുടെ അവസാന ചിത്രം മികച്ച പ്രകടനം കാഴ്ചവെച്ചാല്‍, നിങ്ങളെ നമ്പര്‍ 1 ആയി കണക്കാക്കും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ക്ക് റിലീസ് ഇല്ലെങ്കില്‍, ആ സ്ഥാനത്ത് മറ്റാരെങ്കിലും ഉണ്ടാകും.’
അജിത്തിനും വിജയ്ക്കുമിടയില് ഒരാളെ തിരഞ്ഞെടുക്കാന്‍ കഴിയില്ലെന്നും തൃഷ പറഞ്ഞു. ‘ഞാന്‍ ജോലി ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ, അവര്‍ ചലച്ചിത്ര രംഗത്ത് ഉണ്ടായിരുന്നു. പ്രേക്ഷകര്‍ എന്ന നിലയിലാണ് ഞങ്ങള്‍ അവരുടെ സിനിമകള്‍ കാണുന്നത്. പ്രേക്ഷകര്‍ തിയേറ്ററില്‍ നിന്ന് ഒരാളെ തിരഞ്ഞെടുത്താല്‍, അവരുടെ സിനിമകള്‍ കാണുന്നത് സന്തോഷത്തോടെയാണ്. ഇരുവരും വലിയ സൂപ്പര്‍ താരങ്ങളാണ്. ആരാണ് വലുതെന്ന് ഞാന്‍ എങ്ങനെ പറയും, എന്നും തൃഷ പറഞ്ഞു.
അതേസമയം, മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്വന് 1 ലാണ് തൃഷ അവസാനമായി സ്ക്രീനില്‍ എത്തിയത്. അടുത്തിടെയാണ് തൃഷ ഇന്‍ഡസ്ട്രിയില്‍ 20 വര്‍ഷം പിന്നിട്ടത്. 2002ല്‍, തമിഴ് റൊമാന്റിക് സിനിമയായ മൗനം പേസിയാതെ എന്ന ചിത്രത്തിലൂടെ സൂര്യയ്ക്കൊപ്പം തൃഷ ആദ്യമായി അഭിനയിച്ചത്. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി 50ലധികം സിനിമകളിലും ഏതാനും ഹിന്ദി പ്രോജക്ടുകളിലും തൃഷ പ്രവര്‍ത്തിച്ചിട്ടുണ്ട്.
