Movies
കാത്തിരിപ്പുകൾക്ക് വിരാമം; ഫഹദിന്റെ ‘ട്രാൻസ്’ വാലൻന്റൈൻസ് ഡേയിൽ…
കാത്തിരിപ്പുകൾക്ക് വിരാമം; ഫഹദിന്റെ ‘ട്രാൻസ്’ വാലൻന്റൈൻസ് ഡേയിൽ…
ഫഹദ് ഫാസില്‍ നായകനാവുന്ന ട്രാന്‍സ് പ്രണയദിനത്തിൽ തിയേറ്ററുകളിലേക്ക്.. ഫെബ്രുവരി 14നാണ് ചിത്രം റിലീസിനെത്തുന്നത് .അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡെയ്സ് ശേഷം ഫഹദ് ഫാസിൽ- നസ്രിയ താരജോഡികൾ ഒന്നിക്കുന്ന ചിത്രം കൂടിയാണ് ട്രാൻസ്
2017 ലാണ് ട്രാൻസിന്റെ ചിത്രീകരണം ആരംഭിച്ചത് . നാല് വർഷങ്ങൾക്കു ശേഷമാണ് ചിത്രം റിലീസിനെത്തുന്നത്. ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്
ട്രാന്‍സിലൂടെ ഇരുവരും വീണ്ടും ബിഗ് സ്ക്രീനില്‍ ഒന്നിക്കുന്നത് അന്‍വര്‍ റഷീദ് സംവിധാന രംഗത്തേക്ക് ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെ വരുന്ന ചിത്രം കൂടിയാണ് ട്രാന്‍സ്. ഫഹദ് ഫാസില്‍ നാ യകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ് എന്റര്ടെയിന്മെന്റ്സ് തന്നെയാണ്.കേരളത്തിലും തമിഴ്നാട്ടിലും ആംസ്റ്റര്‍ഡാമിലും മുംബൈയിലുമായിട്ടാണ് ട്രാന്‍സ് പൂര്‍ത്തിയാക്കിയത്.
ചിത്രത്തില്ഫഹദ് ഫാസില്‍,നസ്രിയ എന്നിവരെ കൂടാതെ വിനായകന്, ഗൗതം വാസുദേവ് മേനോന്, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷെയ്ന് നിഗം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇതുവരെ കാണാത്ത പുതിയ ഗെറ്റപ്പുകളില്‍ ഫഹദ് എത്തുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈനര്‍ റസൂല്‍ പൂക്കുട്ടിയാണ്.
trance movie
