Connect with us

‘ഏയ് ബനാനേ ഒരു പൂ തരാമോ’; എന്തൊരു വികലമാണ്, ഈ പാട്ടെഴുതിയവർ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം; ടി.പി.ശാസ്തമംഗലം

Malayalam

‘ഏയ് ബനാനേ ഒരു പൂ തരാമോ’; എന്തൊരു വികലമാണ്, ഈ പാട്ടെഴുതിയവർ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം; ടി.പി.ശാസ്തമംഗലം

‘ഏയ് ബനാനേ ഒരു പൂ തരാമോ’; എന്തൊരു വികലമാണ്, ഈ പാട്ടെഴുതിയവർ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് നൂറുവട്ടം തൊഴണം; ടി.പി.ശാസ്തമംഗലം

അടുത്തിറങ്ങിയതിൽ ഏറെ പ്രശംസകൾ നേടിയ, വലിയ വിജയം കൈവരിച്ച ചിത്രമാണ് വാഴ. ചിത്രത്തിലെ ​ഏയ് ബനാനേ ഒരു പൂ തരാമോ എന്ന ഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ വാഴ എന്ന ടെറ്റിലിനെയും ചിത്രത്തിലെ ഗാനങ്ങളെയും രൂക്ഷമായി വിമർശിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സിനിമാഗാന നിരൂപകൻ ടി.പി.ശാസ്തമംഗലം.

ഇന്ന് പാട്ട് കേൾക്കുകയെന്ന് പറയുന്നത് തന്നെ വലിയ അരോചകമായി മാറിയിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമ വന്നു, വാഴ. പുതിയ തലമുറയിൽപ്പെട്ട വാഴ. അതിന്റെ പേര് തന്നെ വിചിത്രമാണ്, ബയോപിക് ഓഫ് എ ബില്യൺ ബോയ്സ്. വാഴ എന്ന് മാത്രമല്ല. ഒന്നും രണ്ടും ബോയ്സിന്റെയല്ല. നൂറുകോടി ആൺകുട്ടികളുടെ കഥയാണ് പറയുന്നത്.

ഏയ് ബനാനേ ഒരു പൂ തരാമോ, ഏയ് ബനാനേ ഒരു കായ് തരാമോ..ഇങ്ങനെ എഴുതാൻ ഭാസ്കരൻ മാഷിനെ പോലെ ഒരു കവിയുടെ ആവശ്യമില്ല. ഏത് നേഴ്സറി കുട്ടിക്കും എഴുതാം. വായിൽ കൊള്ളാത്ത എന്തൊക്കെയോ പിന്നെ വിളിച്ചുപറയുകയാണ്. ആ സിനിമയിലെ മറ്റൊരു പാട്ട് ഇതാണ്, പണ്ടെങ്ങാണ്ടോ ഒരു വാഴ വെച്ചേ.

നിന്നെ ജനിപ്പിച്ച സമയത്ത് ഒരു വല വാഴയും വെച്ചാൽ മതിയായിരുന്നുവെന്ന് നമ്മുടെ അച്ഛന്മാര് ദേഷ്യത്തോടെ പറയുമായിരുന്നു. അതാണിവിടെ പാട്ടായി പറയുന്നത്. എന്തൊരു വികലമാണെന്ന് നോക്ക്. വരികളുടെ വികലമായ അവസ്ഥ നോക്കണം. ചതിച്ചല്ലോ വാഴ..കുലച്ചില്ല വാഴ.. ഉപയോഗ ശൂന്യൻ നീ ഭൂമിക്ക് ഭാരം, ഇങ്ങനെ പോകുന്നു പാട്ട്.

അല്ലിയാമ്പൽ കടവില്ലന്ന് അരയ്ക്ക് വെള്ളം അന്ന് നമ്മളൊന്നായി തുഴഞ്ഞില്ലേ കൊതുമ്പു വെള്ളം എന്നെഴുതിയ ഭാസ്കരൻ മാഷിന്റെ കുഴിമാടത്തിൽ ചെന്ന് ഈ പാട്ടെഴുതിയ ആളുകൾ നൂറുവട്ടം തൊഴണം എന്ന് ഞാൻ പറയും എന്നും ടി.പി.ശാസ്തമംഗലം പറയുന്നു. ഒരു പൊതുവേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

More in Malayalam

Trending