Connect with us

അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മകളും മകനും!; വൈറലായി ചിത്രങ്ങൾ

Malayalam

അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മകളും മകനും!; വൈറലായി ചിത്രങ്ങൾ

അച്ഛനെ അവസാനമായി ഒരു നോക്ക് കാണാനെത്തി മകളും മകനും!; വൈറലായി ചിത്രങ്ങൾ

കഴിഞ്ഞ ദിവസമായിരുന്നു നടൻ ടി.പി. മാധവൻ അന്തരിച്ചത്. നിരവധി പേരാണ് അന്ത്യാർ്ജലി അർപ്പിച്ച് രം​ഗത്തെത്തിയിരുന്നത്. എട്ട് വർഷത്തോളം പത്താനാപുരം ​ഗാന്ധിഭവനിലെ അന്തേയവാസിയായിരുന്നു അദ്ദേ​ഹം. ഒരു മകനും മകളും ഭാര്യയുമുള്ള അദ്ദേഹം ബന്ധുക്കളിൽ നിന്ന് അകന്നാണ് ജീവിച്ചത്.

ഇപ്പോഴിതാ ടി.പി. മാധവനെ അവസാനമായി കാണാൻ പൊതുദർശന വേദിയിൽ മകൾ ദേവികയു മകൻ രാജ കൃഷ്ണ മേനോനും എത്തിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. തിരുവനന്തപുരത്തെ പൊതുദർശന വേദിയിലേക്കാണ് ഇവരെത്തിയത്. ടി.പി. മാധവന്റെ സഹോദരങ്ങളും വേദിയിലെത്തിയിട്ടുണ്ട്.

ഭാര്യ ​ഗിരിജയായിരുന്നു മക്കളെ വളർത്തിയത്. താൻ ജീവിതത്തിൽ രണ്ടോ മൂന്നോ തവണ മാത്രമാണ് അച്ഛനെ കണ്ടതെന്നാണ് മകനും പ്രശസ്ത സംവിധായകനുമായ രാജാകൃഷ്ണ മേനോൻ പറഞ്ഞത്. അച്ഛൻ സിനിമയിൽ തിളങ്ങി നിന്നപ്പോൾ പോലും ഞങ്ങളെ തിരിഞ്ഞു നോക്കിയിട്ടില്ല. മറ്റൊരു വിവാഹം കഴിക്കാതെ അമ്മ തനിക്കും സഹോദരിക്കും വേണ്ടി ജീവിക്കുകയായിരുന്നുവെന്നും രാജാ കൃഷണ പറഞ്ഞിരുന്നു.

ഒരിക്കൽ താൻ ചെയ്തച് തെറ്റാണെന്ന് മാധവൻ തന്നെ പറഞ്ഞിട്ടുണ്ട്. മകൾ ബാം​ഗ്ലൂരിൽ ആണ് പഠിച്ചത്. അവിടെയുള്ള കന്നഡികനായ ഒരു ലെദർ എക്സ്പോർട്ടറെ വിവാഹം ചെയ്തു. ആ കല്യാണത്തിന്റെ സമയത്ത് എന്നെ അറിയിച്ചിരുന്നു. പിന്നീട് ബന്ധമുണ്ടായില്ല. മക്കളെ വിളിക്കണമെന്ന് തോന്നിയിട്ടുണ്ട്. പല പ്രാവശ്യം ആലോചിച്ചിട്ടുണ്ട്. പിന്നെ വേണ്ടെന്ന് വെച്ചു. ദുരഭിമാനമല്ല, ഞാൻ ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം എന്നുമാണ് അദ്ദേഹം പറഞ്ഞത്.

കുടൽ സംബന്ധമായ രോഗങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആയിരുന്നു അദ്ദേഹം. കൊല്ലത്തെ എൻ എസ് സഹകരണ ആശുപത്രിയിൽ വെച്ചായിരുന്നു ടി പി മാധവൻ അന്തരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി പത്തനാപുരം ഗാന്ധിഭവൻ അന്തേവാസിയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് ഒരു ലോഡ്ജ് മുറിയിൽ അവശനായി കിടന്ന ടി പി മാധവനെ ചില സഹപ്രവർത്തകരാണ് ഗാന്ധിഭവനിൽ എത്തിച്ചത്.

തിരുവനന്തപുരം വഴുതക്കാട് സ്വദേശിയായ ടി പി മാധവൻ 1975 ൽ പുറത്തിറങ്ങിയ രാഗം എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തേക്ക് വരുന്നത്. 2016 ൽ പുറത്തിറങ്ങിയ മാൽഗുഡി ഡേയ്‌സ് ആണ് അവസാന ചിത്രം.

More in Malayalam

Trending