പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ ; രണ്ടും കൽപ്പിച്ച് ടൊവിനോ
മലയാളികളുടെ പ്രിയനടനാണ് ടൊവിനോ തോമസ്. കഠിനാധ്വാനവും സമർപ്പണവും കൊണ്ട് മലയാളസിനിമയിൽ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായ സ്ഥാനം ഉറപ്പിച്ച നടൻ കൂടിയാണ് ടൊവിനോ. സിനിമയിൽ എന്ന പോലെ തന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. നിമിഷ നേരം കൊണ്ടാണ് താരത്തിന്റെ ഓരോ വീഡിയോയും ഫോട്ടോസുമൊക്കെ വൈറലാകുന്നത്. ഇതായിപ്പോൾ ജിമ്മിൽ കടുത്ത അഭ്യാസ പ്രകടനങ്ങളിൽ ഏർപ്പെടുന്ന താരത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ടൊവീനോ തന്നെയാണ് വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
പുതിയ ചിത്രമായ കല്‍ക്കിക്ക് വേണ്ടിയാണ് താരം ഇത്രയും തയ്യാറെടുപ്പുകൾ നടത്തുന്നത് . പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. ഇടിച്ചു നിരത്താന്‍ താരം മസില്മാനാകുമ്പോൾ വില്ലനായി അഭിനയിക്കുന്ന ശിവ് ജിത്തും ട്രെയിനറുടെ ശിക്ഷണത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതും വിഡിയോയില്‍ കാണാം. പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ എന്നാണ് വിഡിയോക്ക് താരം ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.കാത്തിരിക്കുകയാണ് എന്നാണ് വിഡിയോയ്ക്ക് ചുവടെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്.
tovino thomas- social media- workout
