Connect with us

ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടെ അത് സിനിമയെ ബാധിക്കും! ആയിരങ്ങൾ കാണുന്നതാണ് !! ഫിലിം മേക്കിങ് വളരെ ചലഞ്ചിങ് ആണ് ; ജിസ് ജോയ്

Malayalam

ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടെ അത് സിനിമയെ ബാധിക്കും! ആയിരങ്ങൾ കാണുന്നതാണ് !! ഫിലിം മേക്കിങ് വളരെ ചലഞ്ചിങ് ആണ് ; ജിസ് ജോയ്

ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടെ അത് സിനിമയെ ബാധിക്കും! ആയിരങ്ങൾ കാണുന്നതാണ് !! ഫിലിം മേക്കിങ് വളരെ ചലഞ്ചിങ് ആണ് ; ജിസ് ജോയ്

എഴുത്തുകാരൻ, സിനിമ സംവിധായകൻ, ഗാനരചയിതാവ് അങ്ങനെ ഒരുപാട് മേഖലകളിൽ കഴിവ് തെളിയിച്ച ആളാണ് ജിസ് ജോയ്. എന്നാലും അല്ലുവിന്റെ മലയാളത്തിലെ ശബ്‍ദമാണ് ജിസ് ജോയ് മലയാളികൾക്ക്. അല്ലുവിനെ ജനപ്രിയനാക്കിയ ആര്യ മുതൽ ഇരുപതിലധികം ചിത്രങ്ങളിൽ ശബ്ദമായത് ജിസ് ആണ്. സീരിയലുകളിൽ ഡബ് ചെയ്ത് തുടങ്ങി സിനിമയിലെത്തി പരസ്യ സംവിധായകനായി പതിയെ സ്വതന്ത്രസംവിധായകനായിരിക്കുകയാണ് ജിസ് ജോയ്

നമുക്ക് ചുറ്റുമുള്ളതിനെയെല്ലാം കൊറോണ മാറ്റി മറിച്ചിരിക്കുന്ന കാലഘട്ടത്തിൽ. ഈ മാറ്റങ്ങൾ എങ്ങനെയാണ് താനെന്ന് സിനിമ സംവിധായകൻ ഉൾക്കൊള്ളുന്നത് എന്ന് പറയുകയാണ് ജിസ് ജോയ് . ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജിസ് ജോയ് മനസ്സ് തുറക്കുന്നത് .

“എനിക്ക് ഒരു കഥ പറയണം എന്ന് തോന്നിക്കഴിഞ്ഞാൽ ഞാൻ ഇപ്പോൾ അത് വളരെ പെട്ടെന്ന് ചെയ്യുന്നു. കാരണം ഒരു കഥ പൂർത്തിയാക്കാൻ എങ്ങനെ പോയാലും 6 മാസം മുതൽ ഒരു വര്ഷം വരെ എടുക്കും. ആ കാലയളവിൽ ആരെങ്കിലും ഇതേ കഥ കൊണ്ടുവരുമോ എന്ന് പേടിയുണ്ട്., അങ്ങനെ സംഭവിച്ചാൽ നമ്മുടെ അധ്വാനമെല്ലാം വെറുതെയാകില്ലേ. ഓരോ ദിവസവും പുതിയ പ്രതിഭകൾ വന്നുകൊണ്ടിരിക്കുകയാണ്. ഒരു സിനിമ കൈയ്യിൽ വന്നാൽ, സ്ക്രിപ്റ്റ് റെഡി ആണ്, പ്രൊഡ്യൂസർ റെഡി ആണ്, താരങ്ങൾ റെഡി, ഉടനെ സിനിമ ചെയ്യുക തന്നെ, അതാണ് ഇപ്പോൾ ഞാൻ വിശ്വസിക്കുന്നത് എന്നാണ് ജിസ് ജോയ് പറയുന്നത് .

“ഈ മഹാമാരിക്കും മുൻപും പിൻപും ആളുകൾ ആസ്വദിച്ച ചിത്രങ്ങൾ വ്യത്യസ്തമാണ്. എല്ലാവര്ക്കും ഒടിടി പ്ലാറ്റുഫോമുകളിലേക്ക് അക്സസ്സ് ഉണ്ട്, അവർക്കിഷ്ടമുള്ളത് കാണാൻ അവർക്ക് സാഹചര്യം ഉണ്ട്. പണ്ടൊക്കെ തീയറ്ററിൽ പോയാൽ സിനിമ മുഴുവൻ ഇരുന്നു കാണുക എന്നല്ലാതെ വേറെ വഴി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇപ്പോൾ നമ്മൾ ജീവിക്കുന്ന രീതിയിൽ ആളുകൾക്ക് ഇഷ്ടപ്പെടുന്ന അവരെ പിടിച്ചിരുത്തുന്ന കഥകൾ പറഞ്ഞില്ല എങ്കിൽ അവർ പോസ് ചെയ്യും അല്ലെങ്കിൽ പകുതിയിൽ നിർത്തിയിട്ടു പോകും. ഒരു സിനിമയെക്കുറിച്ചുള്ള അഭിപ്രായം പടം തുടങ്ങി 10 മിനുട്ടിൽ നമ്മുക്ക് അറിയാൻ കഴിയും. തങ്ങളുടെ അഭിപ്രായം അപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ ആളുകൾ പോസ്റ്റ് ചെയ്യും. അവരുടെ പ്രതികരണങ്ങളെ നിങ്ങൾ മാനിക്കണം. നല്ലതാണെങ്കിലും ചീത്തയാണെങ്കിലും എന്നും നിങ്ങൾ കാണുന്ന ഒരുപാട് പേർക്കിടയിൽ ഈ ചർച്ച കുറച്ചു ദിവസങ്ങളിൽ നിലനിൽക്കും.

ഇന്ന് നിങ്ങളുടെ സിനിമ ഒരാൾക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ കൂടെ അത് നിങ്ങളുടെ സിനിമയെ ബാധിക്കുന്ന ഒരു കാര്യമാകും. ആയിരങ്ങൾ കാണുന്ന ഒന്ന് തന്നെയാണ് സിനിമ, എന്നാൽ അതിൽ രണ്ടു പേരുടെ റിവ്യൂ ,അത് പതിനായിരങ്ങളെ സ്വാധീനിക്കും. ഭാവിയിൽ ഫിലിം മേക്കിങ് വളരെ ചലഞ്ചിങ് ആണെന്നും അദ്ദേഹം പറയുന്നു . ആസിഫ് അലി നായകനായി എത്തുന്ന തന്റെ പുതിയ സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോൾ ജിസ് ജോയ്.

ABOUT JIS JOY

More in Malayalam

Trending

Recent

To Top