Malayalam Breaking News
ഇവർ എന്തിനാണ് ടോവിനോയുടെ വളർച്ചയെ ഭയക്കുന്നത് ?
ഇവർ എന്തിനാണ് ടോവിനോയുടെ വളർച്ചയെ ഭയക്കുന്നത് ?
മോഡലിംഗില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ ടൊവിനോ തോമസ് യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനാണ് .യുവജനതയുടെ ഹരമാണ് ഈ താരം. സിനിമയ്ക്കപ്പുറത്ത് ജീവിതത്തില്‍ നല്ലൊരു മനസ്സിനുടമയാണ് താനെന്ന് അദ്ദേഹം തെളിയിച്ച നിരവധി സന്ദര്‍ഭങ്ങളുണ്ട്. പ്രളയക്കെടുതി അനുഭവിക്കുന്നവരെ സഹായിക്കാനായി നേരിട്ടിറങ്ങിയ താരത്തിന് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളും ചെറുതല്ലായിരുന്നു.
യാതൊരു സിനിമാപരമ്ബര്യവുമില്ലാതെയാണ് ഇന്ന് കാണുന്ന ലെവലിലേക്ക് താരമെത്തിയത്. തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിരുന്നു. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷമായിരുന്നു അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. തന്റെ ലക്ഷ്യത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ ലിഡിയ ശക്തമായ പിന്തുണയുമായി ഒപ്പമുണ്ടെന്നും അതാണ് തന്നെ നയിച്ചതെന്നും താരം വ്യക്തമാക്കിയായിരുന്നു. വില്ലത്തരത്തില്‍ തുടങ്ങി പിന്നീട് മലയാളത്തിന്റെ അഭിമാനമായി മാറിയ താരരാജാക്കന്‍മാരുടെ അതേ പാതയിലൂടെയായിരുന്നു താരവും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്
ലിപ് ലോക്ക് രംഗങ്ങളുടെ പേരിലും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട് ടൊവിനോ. ട്രോളര്‍മാരും ഇക്കാര്യത്തെക്കുറിച്ച് പരിഹസിച്ച് രംഗത്തെത്തിയിരുന്നു. മലയാളത്തിന്‍രെ ഇമ്രാന്‍ ഹാഷ്മിയായാണ് ചിലരൊക്കെ താരത്തെ വിശേഷിപ്പിച്ചത്. മറ്റെന്തൊക്കെ കാര്യങ്ങള്‍ താന്‍ ചെയ്യുന്നുണ്ടെന്നും എന്തുകൊണ്ട് ഇക്കാര്യം മാത്രം ഹൈലൈറ്റ് ചെയ്യുന്നുവെന്നുമായിരുന്നു താരം ചോദിച്ചത്. തിരക്കഥ ഡിമാന്‍ഡ് ചെയ്യുന്നതിനാലാണ് താന്‍ അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.
തുടക്കത്തില്‍ അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയത്.പ്രത്യേകിച്ച് സിനിമാപാരമ്ബര്യമൊന്നുമില്ലാത്ത കുടുംബത്തില്‍ നിന്നുമാണ് ടൊവിനോ എത്തിയത്. മോഡലിംഗ്, ഷോര്‍ട്ട് ഫിലിം പരിചയവുമായി മുന്നേറവെയായിരുന്നു സിനിമയിലെ അവസരങ്ങള്‍ക്കായി ടൊവിനോ ശ്രമിച്ചത്.കുറച്ച് സമയമെടുത്തുവെങ്കിലും ആ ലക്ഷ്യവും കൈപ്പിടിയിലാക്കിയാണ് ഇപ്പോള്‍ താരം കുതിക്കുന്നത്
മറ്റ് താരങ്ങളുമായുള്ള മത്സരത്തിനോടൊന്നും താല്‍പര്യമില്ലെന്നും തനിക്ക് ഇഷ്ടപ്പെടുന്ന ആരാധകര്‍ക്ക് ആസ്വദിക്കാനാവുന്ന തരത്തിലുള്ള സിനിമയാണ് തന്റെ ലക്ഷ്യമെന്നും താരം വ്യക്തമാക്കിയിരുന്നു. സിനിമ സ്വീകരിക്കുന്നതിനിടയില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും അക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാറുണ്ടെന്നും താരം പറഞ്ഞിരുന്നു. ഒരു വര്‍ഷത്തില്‍ ചെയ്യാവുന്ന സിനിമയ്ക്ക് കണക്കുണ്ട്. അതിനിടയില്‍ മത്സരത്തോടൊന്നും താല്‍പര്യമില്ല.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇടപെടലുകള്‍ നടത്തുന്നയാളാണ് ടൊവിനോ തോമസ്. ഒരു താരത്തെയോ വ്യക്തിയേയോ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകളോ ചിത്രങ്ങളോ ട്രോളുകളോ ഒന്നും അദ്ദേഹം ഇതുവരെ പങ്കുവെച്ചിരുന്നില്ല. നടിപ്പിലും സ്വഭാവത്തിലും വളരെ മാന്യനായ താരത്തില്‍ നിന്നും ഇത്തരത്തിലൊരു പോസ്റ്റ് വരില്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളും വ്യക്തമാക്കിയത്.
ശക്തമായ പിന്തുണയുമായി തന്നെ സ്നേഹിക്കുന്നവർ ഒപ്പമുള്ളതാണ് ടോവിനോയുടെ തന്റെ ബലമെന്നു ടോവിനോ .വിമര്‍ശനം സാധാരണമാണ്, ലൈം ലൈറ്റില്‍ നില്‍ക്കുന്നവരെ സംബന്ധിച്ചിടത്തോളം അത് പുതുമയുള്ള കാര്യമല്ല.പരസ്പര ബഹുമാനം നിലനിര്‍ത്തുന്ന തരത്തിലായിരിക്കണം വിമര്‍ശനം. ടൊവിനോ തോമസില്‍ നിന്നും ഇത്തരത്തിലൊരു കമന്റോ പോസ്‌റ്റോ വരില്ലെന്നാണ് തങ്ങള്‍ വിശ്വാസിക്കുന്നതെന്നും അതിനാൽ തന്നെ ടോവിനോയെ പിന്തുണച്ചു തന്നെ നിൽക്കും എന്നാണ് ആരാധകർക്ക് പറയാനുള്ളത് .
tovino thomas and his journey through his career
