“കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും. പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കും” – രോഷത്തോടെ ടോവിനോ തോമസ്

മലയാളത്തിൻറെ ഇമ്രാൻ ഹാഷ്മി എന്നാണ് ടോവിനോയെ വിശേഷിപ്പിക്കുന്നത് . ടോവിനോ ചിത്രങ്ങളിൽ തീർച്ചയായും ഒരു ലിപ് ലോക്ക് ഉണ്ടാകും എന്നതാണ് വിലയിരുത്തൽ. ഇതിനെതിരെ ഒട്ടേറെ വിമർശനങ്ങൾ ടോവിനോക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്. അന്നൊക്കെ കാര്യമാക്കാതിരുന്ന ടോവിനോ ഇപ്പോൾ ശക്തമായി പ്രതികരിച്ചിരിക്കുകയാണ്.
ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലൂടെ പുറത്തുവരുന്നത് ആളുകളിലെ കപട സാദാചാരമാണെന്നാണ് ടൊവിനോയുടെ അഭിപ്രായം.വിദേശ ചിത്രങ്ങളിലും മറ്റും ഇത്തരം രംഗങ്ങള്‍ കുഴപ്പമില്ല പക്ഷെ നമ്മള് ഇതെല്ലാം ചെയ്യുന്നത് ശരിയല്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ഇതേ ആളുകള്‍ തന്നെ മലയാള സിനിമ അന്താരാഷ്ട്ര നിലവാരത്തിലേക്കെത്തണമെന്നും പരീക്ഷണങ്ങള്‍ക്ക് മുതിരണമെന്നുമൊക്കെ വാചാലരാകുകയും ചെയ്യും, ടൊവിനോ പറഞ്ഞു.
ഈ വിമര്‍ശിക്കുന്നവരെല്ലാം വളരെ ലാഘവത്തോടെ കൊലപാതകവും ബലാത്സംഗവും അവിഹിതവുമെല്ലാം ആസ്വദിക്കും പക്ഷെ ഒരു ലിപ്ലോക്കോ കിടപ്പറ രംഗമോ വന്നാല്‍ ഇത് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്ന് ആഞ്ഞടിക്കുംടോവിനോ പറയുന്നു.
ഒരു സിനമയെ അതിന്റെ ഉള്ളടക്കം മനസിലാക്കി വിലയിരുത്തണമെന്നും ഉള്ളടക്കമാണ് ചര്‍ച്ചചെയ്യപ്പെടേണ്ടതെന്നും ടൊവിനോ പറഞ്ഞു. മായാനദിയിലും തീവണ്ടിയിലും ചുംബനരംഗങ്ങള്‍ ഉണ്ടായിരുന്നു, പക്ഷെ ഇതുമാത്രമല്ല ആ ചിത്രങ്ങള്‍ വിജയിക്കാന്‍ കാരണമെന്ന് എല്ലാവരും മനസിലാക്കണമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...