കൊല്ലം ജില്ലയിലെ ആലപ്പാട് ഗ്രാമത്തിനു വേണ്ടി ടോവിനോ നിരാഹാരം കിടക്കും ?? സമരത്തിന് പുതിയ ഉണർവ് നൽകി മലയാള സിനിമ താരങ്ങൾ..#saveAlappad
കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കൂടുതൽ താരങ്ങൾ രംഗത്ത് എത്തുകയാണ്. പ്രളയകാലത്ത് കേരളത്തിന് കൈത്താങ്ങായത് മൽസ്യ ബന്ധന തൊഴിലാളികളാണ്. എന്നാൽ ആലപ്പാട് എന്ന ഗ്രാമം ഇല്ലാതാകുമ്പോൾ പലരും നിശബ്ദത പാലിക്കുകയാണ് .
കടുത്ത കരിമണൽ ഖനനം ഒരു നാടിനു തന്നെ അന്ത്യമൊരുക്കുമ്പോൾ ഇതിനു പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ടോവിനോ തോമസ്. പ്രളയത്തിൽ കേരളം വളഞ്ഞപ്പോൾ സജീവമായി ദുരിതാശ്വാസ പ്രവർത്തങ്ങളിൽ ടോവിനോ പങ്കെടുത്തിരുന്നു.
ഇപ്പോൾ ആലപ്പാടിനായും ടോവിനോ രംഗത്ത് എത്തിയിരിക്കുകയാണ്. ഇവർക്ക് പിന്തുണ നൽകി നിരാഹാര സമരത്തിൽ ടോവിനോയും പങ്കെടുക്കുമെന്നാണ് ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ടോവിനോ തോമസിന്റെ ഭാഗത്തു നിന്നും ഇത്തരമൊരു പ്രഖ്യാപനം ഉണ്ടായിട്ടില്ല. വാർത്തയിൽ സത്യമുണ്ടോ എന്ന് അറിയാൻ ടോവിനോ തോമസിനെ ടെലിഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ടോവിനോക്ക് പിന്നാലെ സണ്ണി വെയ്നും ആലപ്പാടിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...