Malayalam Breaking News
“പുതുവർഷത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലുസിഫറിനായാണ്” – ടൊവിനോ തോമസ്
“പുതുവർഷത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലുസിഫറിനായാണ്” – ടൊവിനോ തോമസ്
By
“പുതുവർഷത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ലുസിഫറിനായാണ്” – ടൊവിനോ തോമസ്
2018 ൽ താരമായത് ടൊവിനോ തോമസാണ് . അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഹിറ്റ് . പുതുമകൾ പരീക്ഷിക്കുന്ന ടോവിനോ തന്റെ ഇമേജിനെ ഭയക്കുന്ന ആളല്ല. അതുകൊണ്ടു തന്നെ ടോവിനോ തമിഴകത്തും താരമാകുകയാണ്. മാരി 2 എന്ന ധനുഷ് ചിത്രത്തിൽ വില്ലനായെത്തിയത് ടൊവിനോയാണ് .
“എല്ലാ സിനിമകളും പ്രേക്ഷകര്‍ സന്തോഷത്തോടെ സ്വീകരിക്കുന്നത് കാണുമ്പോള്‍ ഒരു നടനെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം തോന്നുന്നു. ഇനിയും അത്തരം പുതുമകള്‍ തേടാനുള്ള പ്രചോദനമാണത്.ഞാന്‍ മലയാളസിനിമയില്‍ വില്ലനായി രംഗപ്രവേശം ചെയ്ത നടനാണ്. നല്ല കഥാപാത്രം കിട്ടിയാല്‍, അത്തരം കഥാപാത്രങ്ങളില്‍ ഞാന്‍ അഭിനയിക്കും. അതിനാല്‍ പ്രത്യേക ഇമേജില്‍ ഒതുങ്ങിനില്ക്കാന് ഞാന്‍ ആഗ്രഹിക്കുന്നില്ല, കാരണം ഇമേജിനെ എനിക്ക് ഭയമില്ല. മാരി തമിഴില്‍ നല്ല അഭിപ്രായം ഉണ്ടാക്കിയ ചിത്രമാണ്. അതിനുശേഷം കുറെ അവസരങ്ങളും വന്നു. പക്ഷേ, അതില്‍ എന്നെ ആകര്‍ഷിച്ച കഥാപാത്രങ്ങള്‍ കുറവായിരുന്നു.
2019 പ്രതീക്ഷയോടെയാണ് ടൊവിനോ കാണുന്നത് . ഏറെ പ്രതീക്ഷ ലൂസിഫർ എന്ന ചിത്രത്തിനാണ്. “എല്ലാം പ്രതീക്ഷയുള്ള സിനിമകള്‍തന്നെ. ആ ഗണത്തില്‍ ആദ്യം പൃഥ്വിരാജിന്റെ സംവിധാനത്തില്‍ ലാലേട്ടനൊപ്പം അഭിനയിക്കുന്ന ലൂസിഫര്‍ ആണ്. തുടര്‍ന്ന് ഉയരെ, ലൂക്ക, കല്‍ക്കി, ഓസ്കാര്‍ ഗോസ് ടു, കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് എന്നിവയെല്ലാം ഉള്‍പ്പെടും. അതെല്ലാം പ്രേക്ഷകരെ നന്നായി രസിപ്പിക്കുമെന്നാണ് എന്റെ പ്രതീക്ഷ. നല്ല സിനിമകള്‍ ഇനിയും സ്വപ്നത്തിലുണ്ട്.”- ടൊവിനോ തോമസ് പറയുന്നു.
tovino thomas about 2019 movies
