Malayalam Breaking News
ആദ്യനായിക സംവിധായികയാവുന്ന ആദ്യചിത്രത്തിന് ആശംസകളേകി ദുൽഖർ സൽമാൻ
ആദ്യനായിക സംവിധായികയാവുന്ന ആദ്യചിത്രത്തിന് ആശംസകളേകി ദുൽഖർ സൽമാൻ
ആദ്യനായിക സംവിധായികയാവുന്ന ആദ്യചിത്രത്തിന് ആശംസകളേകി ദുൽഖർ സൽമാൻ
ശ്രീനാഥ് രാജേന്ദ്രൻ ആദ്യമായി സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തിനു ലഭിച്ച മൂന്ന് ഭാഗ്യതാരങ്ങളാണ് ദുല്‍ഖര്‍ സല്‍മാനും സണ്ണി വെയ്‌നും ഗൗതമി നായരും.2012ല്‍ പുറത്തിറങ്ങിയ ചിത്രത്തിനു ശേഷം മൂന്നു പേര്‍ക്കും പിന്നീട് തിരിഞ്ഞു നേക്കേണ്ടി വന്നില്ല. പിന്നീട് ശ്രീനാഥ് രാജേന്ദ്രനെ വിവാഹം ചെയ്ത് സിനിമയില്‍ നിന്നും വിട്ടു നിന്ന ഗൗതമി ഇപ്പോള്‍ സംവിധായികയായി തിരിച്ചു വരുകയാണ്.
‘വൃത്ത’മെന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ഗൗതമിക്ക് ആശംസകളറിയിച്ചു കൊണ്ട് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടു. ‘എന്റെ ആദ്യ നായിക ഗൗതമി എന്റെ ആദ്യ സഹതാരവും സഹോദരതുല്യനുമായ സണ്ണിച്ചനെ നായകനാക്കി സിനിമ സംവിധാനം ചെയ്യുന്നു. ധന്യമായ ഈ മുഹൂര്‍ത്തത്തില്‍ അവര്‍ക്ക് എല്ലാവിധ ആശംസകളും.’ എന്ന അടിക്കുറിപ്പോടെയാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
സണ്ണി വെയ്ന്‍, ദുര്‍ഗാ കൃഷ്ണ എന്നിവര്‍ നായികാനായകന്‍മാരാകും. അനൂപ് മേനോന്‍, സൈജു കുറുപ്പ് തുടങ്ങിയവരും ചിത്രത്തിലഭിനയിക്കുന്നു. കെ എസ് അരവിന്ദ്, ഡാനിയേല്‍ സായൂജ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്. തിരുവനന്തപുരം പ്രധാന ലൊക്കേഷനാകുന്ന ചിത്രം ട്രിവാന്‍ഡ്രം ടാക്കീസിന്റെ ബാനറില്‍ ഒലിവിയ സൈറ റൗജുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രീകരണം ആരംഭിച്ചു കഴിഞ്ഞു.
gauthami nair’s first filim vritham
