Actor
ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന്‍ രഘു ആണ്; ടൊവിനോ തോമസ്
ജീവിതത്തില്‍ ഞാന്‍ ആദ്യമായി കണ്ട സിനിമാ താരം ഭീമന്‍ രഘു ആണ്; ടൊവിനോ തോമസ്
ഹണീ ബീ, ഹായ് ഐയാം ടോണി, െ്രെഡവിങ് ലൈസന്‍സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നടികര്‍’. ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്ത് എത്തിയിട്ടുണ്ട്. ടൊവിനോ തോമസാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. ഭാവനയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സൗബിന്‍ ഷാഹിറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ടൊവിനോ അവതരിപ്പിക്കുന്ന ഡേവിഡ് പടിക്കല്‍ എന്ന സൂപ്പര്‍ സ്റ്റാറിന്റെ സിനിമാ ജീവിതവും അതുമായി ബന്ധപ്പെട്ട് വ്യക്തി ജീവിതത്തില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയ്‌ലറിലൂടെ ലഭിക്കുന്ന സൂചന. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്നതുകൊണ്ട് തന്നെ താന്‍ ആദ്യം നേരിട്ടുകണ്ട സിനിമ താരത്തെ കുറിച്ച് സംസാരിക്കുകയാണ് ടൊവിനോ. ഭീമന്‍ രഘുവിനെയാണ് താന്‍ ആദ്യമായി കണ്ടതെന്ന് ടൊവിനോ ഓര്‍ക്കുന്നു.
‘ചെറുപ്പത്തിലൊന്നും ഒരുപാട് അഭിനേതാക്കളെ കാണാനുള്ള ഭാഗ്യമൊന്നും എനിക്ക് ഉണ്ടായിട്ടില്ല. ഒരു ക്ലബ്ബ് ഉണ്ടായിരുന്നു. അതിന്റെ വാര്‍ഷിക പരിപാടികളൊക്കെ ഇടയ്ക്ക് ഉണ്ടാവും. അങ്ങനെയൊരു പരിപാടിക്ക് ഒരിക്കല്‍ ഗസ്റ്റ് ആയിട്ട് വന്നത് ഭീമന്‍ രഘുവായിരുന്നു.
ഞാന്‍ അന്ന് പുള്ളിയോട് ഒരുപാട് നേരം സംസാരിച്ചിരുന്നു. പുള്ളിക്ക് അതൊന്നും ഓര്‍മ ഉണ്ടാവില്ല. ഞാനും തീരെ ചെറുതായിരുന്നു. അന്നദ്ദേഹം പാട്ടൊക്കെ പാടിയത് എനിക്ക് നല്ല ഓര്‍മയുണ്ട്.’ എന്നാണ് ടൊവിനോ തോമസ് പറയുന്നത്.’
‘പുഷ്പ ദ റൈസ്’ നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്‌സ് നടികരിലൂടെ മലയാളത്തിലേക്ക് ചുവടുവെക്കുന്നുവെന്നതും ശ്രദ്ധേയമായ കാര്യമാണ്. മൈത്രി മൂവി മേക്കേഴ്‌സിന്റെ വൈ.നവീനും വൈ.രവി ശങ്കറിനോടുമൊപ്പം, അലന്‍ ആന്റണിയും അനൂപ് വേണുഗോപാലും നേതൃത്വം നല്‍കുന്ന ഗോഡ്‌സ്പീടും ചിത്രത്തിന്റെ നിര്‍മാണ പങ്കാളിയാണ്.
ധ്യാന്‍ ശ്രീനിവാസന്‍, അനൂപ് മേനോന്‍, ഷൈന്‍ ടോം ചാക്കോ, ലാല്‍, ബാലു വര്‍ഗീസ്, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത്, ഇന്ദ്രന്‍സ്, മധുപാല്‍, ഗണപതി, വിജയ് ബാബു, അല്‍ത്താഫ് സലിം, മണിക്കുട്ടന്‍, മേജര്‍ രവി, മൂര്‍, സുമിത്, നിഷാന്ത് സാഗര്‍, അഭിറാം പൊതുവാള്‍, ചന്ദു സലിംകുമാര്‍, ശ്രീകാന്ത് മുരളി, അര്‍ജുന്‍ നന്ദകുമാര്‍, ദിവ്യ പിള്ള, ജോര്‍ഡി പൂഞ്ഞാര്‍, ദിനേശ് പ്രഭാകര്‍, അബു സലിം, ബൈജുക്കുട്ടന്‍, ഷോണ്‍ സേവ്യര്‍, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിന്‍ ചന്ദ്രന്‍,ചെമ്പില്‍ അശോകന്‍, മാലാ പാര്‍വതി, ദേവികാ ഗോപാല്‍ നായര്‍, ബേബി ആരാധ്യ, ജയരാജ് കോഴിക്കോട്, അഖില്‍ കണ്ണപ്പന്‍, ഖയസ് മുഹമ്മദ്, ബേബി വിയ തുടങ്ങീ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
യക്‌സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവര്‍ ചേര്‍ന്ന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത് സുവിന്‍ എസ് സോമശേഖരനാണ്. ഭൂപതി കൊറിയോഗ്രഫിയും അരുണ്‍ വര്‍മ്മ സൗണ്ട് ഡിസൈനിങ്ങും കൈകാര്യം ചെയ്യുന്നു.
