Connect with us

ഈസ് ദിസ് ഗോപാലകൃഷ്ണന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ്

Actor

ഈസ് ദിസ് ഗോപാലകൃഷ്ണന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ്

ഈസ് ദിസ് ഗോപാലകൃഷ്ണന്‍; വര്‍ഷങ്ങള്‍ക്ക് ശേഷം വന്ന പഴയ കാമുകിയുടെ മെസേജിനെ കുറിച്ച് ദിലീപ്

ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ ‘പവി കെയര്‍ ടേക്കര്‍’ രണ്ട് ദിവസം മുമ്പാണ് തീയേറ്ററുകളിലെത്തിയത്. പുതുമുഖ നായികമാരായ ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലീന രാമകൃഷ്ണന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തിയ ചിത്രം വിനീത് കുമാര്‍ ആണ് സംവിധാനം ചെയ്തത്. ജോണി ആന്റണി,രാധിക ശരത്കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സ്ഫടികം ജോര്‍ജ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

ഈ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങളിലാണ് അദ്ദേഹം പങ്കെടുത്തിരുന്നത്. ഇതില്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറിയതും. ഇത്തരത്തില്‍ നല്‍കിയൊരു അഭിമുഖത്തില്‍ തന്റെ ആദ്യ പ്രണയത്തെ കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. ദിലീപിന്റെ പ്രണയം എങ്ങനെയാണ് എന്ന ചോദ്യത്തിന് എന്നോട് തന്നെ ഈ ചോദ്യം ചോദിക്കണം എന്ന് പറഞ്ഞുകൊണ്ടായിരുന്നു ദിലീപ് സംസാരിച്ച് തുടങ്ങിയത്.

‘സ്‌കൂളില്‍ തുടങ്ങി പ്രണയം ഉള്ളയൊരാളാണ് ഞാന്‍. പ്രണയം എനിക്ക് ഇപ്പോഴും ഉണ്ട്. പ്രണയം വേറൊരു ഫീല്‍ അല്ലേ. മിക്ക ആളുകള്‍ക്കും പ്രണയം സംഭവിച്ചിട്ടുണ്ടാകും. ലവ് ഈസ് ഡിവൈന്‍ എന്ന കാഴ്ചപ്പാടുള്ളയാളാണ് ഞാന്‍. പവി കെയര്‍ ടെയ്ക്കര്‍ എന്ന സിനിമയില്‍ പ്രണയം നന്നായി വര്‍ക്കൗട്ട് ആയിട്ടുണ്ടെന്ന് പലരും പറയുന്നുണ്ട്. എന്നിലെ കാമുകന്‍ മരിച്ചിട്ടില്ലെന്ന് അടിവരയിട്ട് ഉറപ്പിക്കുന്നതാണത്. അതില്‍ വലിയ സന്തോഷം.

എട്ടിലോ ഒന്‍പതിലോ പഠിക്കുമ്പോഴാണ് എനിക്കൊരു ഫസ്റ്റ് ക്രഷ് ഉണ്ടാകുന്നത്. പക്ഷേ ഞാന്‍ സംസാരിച്ചിട്ടില്ല. പിന്നെ ഡിഗ്രിക്കാണ് ഞാന്‍ അവരെ കാണുന്നത്. അന്നും അവരോട് സംസാരമൊന്നുമില്ല. ചിരിക്കുമായിരുന്നു. ഇന്ന് പക്ഷേ അവര്‍ എന്റെ നല്ല സുഹൃത്താണ്. സിനിമയില്‍ വന്ന ശേഷം ഞാന്‍ എന്റെ വഴിക്ക് പോയി, അവര്‍ അവരുടെ വഴിക്കും.

ദിലീപ് എന്ന പേരിലാണല്ലോ ഞാന്‍ സിനിമയില്‍ വന്നത്. അവര്‍ ഒരു ദിവസം മെസേജ് അയച്ചു ഈസ് ദിസ് ഗോപാലകൃഷ്ണന്‍ എന്ന്. അങ്ങനെയാണ് ഞങ്ങള്‍ ആദ്യമായി സംസാരിക്കുന്നത്. ഇപ്പോഴും സൗഹൃദം തുടരുന്നുണ്ട്. അന്ന് തോന്നിയ ഇഷ്ടമൊന്നും അവരോട് പറഞ്ഞിട്ടില്ല. ആ ബന്ധം കളയേണ്ടല്ലോ. അന്ന് തോന്നിയ പ്രണയമൊക്കെ രസകരമായ കാര്യങ്ങളാണ്’, എന്നും ദിലീപ് പറഞ്ഞു.

ഇതിന് പിന്നാലെ ദിലീപിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അതോടെ ദിലീപിന്റെ പഴയ പ്രണയങ്ങളെ കുറിച്ചെല്ലാം ചര്‍ച്ചകള്‍ നടക്കുകയാണ്. ദിലീപിന് മഞ്ജു വാര്യര്‍ക്കും മുന്നേ സ്വന്തം അമ്മാവന്റെ മകളുമായി പ്രണയം ഉണ്ടായിരുന്നതായും ഇടയ്ക്കിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പുറത്ത് അറിയാത്ത ഒരുപാട് പ്രണയ കഥകള്‍ ഉണ്ടല്ലേയെന്നാണ് പലരും ചോദിക്കുന്നത്.

പഴയ പ്രണയങ്ങളെല്ലാം ഓര്‍ക്കുന്ന സ്ഥിതിയ്ക്ക് മഞ്ജുവിനെയും ഇടയ്ക്ക് ഓര്‍ക്കാറുണ്ടാകുമല്ലോ. മഞ്ജുവിനെ കുറിച്ചുള്ള പ്രണയത്തെ കുറിച്ച് പറയൂ…എന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. എന്നാല്‍ മഞ്ജുവിനെ ആദ്യമായി കണ്ടതിനെ കുറിച്ചെല്ലാം ദിലീപ് പറഞ്ഞിരുന്നുവെന്നും ദിലീപ് മഞ്ജുവിനെ ഇപ്പോഴും മറന്നിട്ടില്ലെന്നുമാണ് ഒരാള്‍ മറുപടിയായി കുറിച്ചത്. മഞ്ജുവിന്റെ വില ഇപ്പോഴായിരിക്കും അറിയുന്നതെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്.

റിയല്‍ ലവ് എന്നതില്‍ പരാജയപ്പെട്ടു പോയ ഒരാളാണ് ഞാന്‍. ആ വേദന എപ്പോഴും മനസിലുണ്ടാകും എന്നായിരുന്നു ദിലീപ് പറഞ്ഞിരുന്നത്. ലവ്വില്‍ പരാജയം സംഭവിക്കുമ്പോള്‍ അതൊരു പെയിനായി ഒപ്പമുണ്ടാകും. പിന്നെ അതില്‍ നിന്നും കരകയറാന്‍ വേറെ പ്രണയത്തില്‍ പോയി നമ്മള്‍ ചാടും.

നമ്മളെ സ്‌നേഹിക്കാനും കേള്‍ക്കാനും ഒരാളുണ്ടാവുക എന്നത് ഏതൊരു ആണ്‍കുട്ടിയുടേയും പെണ്‍കുട്ടിയുടേയും വിഷയങ്ങള്‍ തന്നെയാണ്. പിന്നെ പ്രണയത്തിന് പ്രായമില്ല. എന്ത് വേണമെങ്കിലും ആര്‍ക്കും എപ്പോഴും സംഭവിക്കാം. ചിലതിന് പകരമാകാന്‍ കഴിയില്ല. കോംപ്രമൈസ് മാത്രമെയുള്ളു’, എന്നാണ് ദിലീപ് പറഞ്ഞത്.

Continue Reading
You may also like...

More in Actor

Trending

Recent

To Top