Actor
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം, എന്നാല്‍ ഇനി അഭിനയിക്കില്ല; ടൊവിനോയുടെ അച്ഛന്
നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം, എന്നാല്‍ ഇനി അഭിനയിക്കില്ല; ടൊവിനോയുടെ അച്ഛന്
ടൊവിനോ തോമസ് പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് അന്വേഷിപ്പില്‍ കണ്ടെത്തും. ചിത്രത്തില്‍ ടൊവിനോയുടെ അച്ഛന് ഇല്ലിക്കല്‍ തോമസും അഭിനയിക്കുന്നുണ്ട്. ടൊവിനോയുടെ അച്ഛന്റെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. സിനിമയിലും ടൊവിനോയുടെ അച്ഛനാകാന്‍ കഴിഞ്ഞതിലെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് അദ്ദേഹം. മകനൊപ്പമുള്ള അഭിനയം നല്ല നിമിഷങ്ങളായിരുന്നെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇനി അഭിനയിക്കില്ല എന്നാണ് പറയുന്നത്.
‘സിനിമ നന്നായിട്ടുണ്ട്. നല്ല നിമിഷങ്ങളായിരുന്നു മകനോടൊപ്പമുള്ള അഭിനയം. ഇനി അഭിനയിക്കാനില്ല, അഭിനയിക്കാന്‍ വലിയ താല്പര്യവുമില്ല. അഭിനയിക്കുന്ന സമയത്ത് ടെന്‍ഷന്‍ ഒന്നും ഉണ്ടായിരുന്നില്ല. കാരണം എന്റെ വേഷം ഇത്രയേ ഒള്ളൂവെന്ന് അറിയാമായിരുന്നു. അങ്ങനെ വലിയ അഭിനയ മുഹൂര്‍ത്തങ്ങളൊന്നും ഇല്ലതാനും.
ഡാര്വിന് എനിക്കു പറഞ്ഞു തന്നത് ചെയ്യുക എന്നതല്ലാതെ എനിക്കു പ്രത്യേകിച്ചൊന്നും കൂടുതല്‍ ചെയ്യാനില്ലായിരുന്നു. ഇതിനു മുമ്പ് ഞാന്‍ അഭിനയിച്ചിട്ടില്ല. ജീവിതത്തില്‍ അവന്റെ അപ്പനായ ഞാന്‍ സിനിമയിലും അച്ഛനായി എത്തിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി.
അവന്റെ അമ്മയ്ക്കും ഒരുപാട് ഇഷ്ടമായി. എന്റെ മേഖല സിനിമയല്ല, സാഹചര്യമനുസരിച്ച് ചിലപ്പോള്‍ മാറ്റം വന്നേക്കാം. ഇല്ലിക്കല്‍ തോമസ് പറഞ്ഞു.
പൊലീസ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ സിനിമയാണ് അന്വേഷിപ്പില്‍ കണ്ടെത്തും. ഡാര്വിന് കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.
