Actor
സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടന്ന് കുസൃതി കാട്ടി കുഞ്ഞു പൈതല്‍; വൈറലായി സ്‌നേഹനിര്‍ഭരമായ വീഡിയോ
സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടന്ന് കുസൃതി കാട്ടി കുഞ്ഞു പൈതല്‍; വൈറലായി സ്‌നേഹനിര്‍ഭരമായ വീഡിയോ
മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് സുരേഷ് ഗോപി. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ഒരു കുഞ്ഞും സുരേഷ് ഗോപിയും തമ്മിലുള്ള സ്‌നേഹനിര്‍ഭരമായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനടുന്നു. ഗുരുവായൂരില്‍ നിന്നുമുള്ളതാണ് വീഡിയോ. ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു നടന്‍.
ഇവിടെ വച്ചാണ് ഒരു കുഞ്ഞിനെ സുരേഷ് ഗോപി എടുക്കുന്നത്. താരം എടുത്തതും മാറോട് ചേര്‍ന്ന് കുഞ്ഞ് കുഞ്ഞ് കുസൃതി കാട്ടിയിരിക്കുന്ന കൊച്ചുമിടുക്കിയെ വീഡിയോയില്‍ കാണാം. ശേഷം കുഞ്ഞിനെ വച്ചു തന്നെയാണ് നടന്‍ വിളക്ക് കൊളുത്തിയതും. ബന്ധുക്കള്‍ തിരികെ എടുക്കാന്‍ പോയപ്പോള്‍ അവര്‍ക്കൊപ്പം പോകാന്‍ കൂട്ടാക്കാതെ സുരേഷ് ഗോപിയുടെ തോളത്ത് പറ്റിക്കിടക്കുന്ന കുഞ്ഞിനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു 34ാം വിവാഹവാര്‍ഷികം താരം ആഘോഷിച്ചത്. ”എന്റെ ഭാര്യയോടൊപ്പം മറ്റൊരു അദ്ഭുതകരമായ വര്‍ഷം ആഘോഷിക്കുന്നു. വിവാഹ വാര്‍ഷികാശംസകള്‍, സ്‌നേഹം. ചിരിയുടെയും പ്രണയത്തിന്റെയും അനന്തമായ സാഹസികതയുടെയും ഒരുപാട് വര്‍ഷങ്ങള്‍. സുരേഷ് ഗോപി കുറിച്ചു.
മലയാളത്തിന്റെ മാതൃകാ ദമ്പതികളാണ് സുരേഷ് ഗോപിയും രാധികയും. 1990 ഫെബ്രുവരി എട്ടിനായിരുന്നു ഇവരുടെ വിവാഹം. ഗോകുല്‍ സുരേഷ്, ഭാഗ്യ സുരേഷ്, ഭാവ്!നി സുരേഷ്, മാധവ് സുരേഷ് എന്നിവര്‍ മക്കളാണ്.
അച്ഛന്‍ ഗോപിനാഥന്‍ പിള്ളയും അമ്മ വി. ജ്ഞാനലക്ഷ്മിയും ചേര്‍ന്നാണ് രാധികയെ തനിക്ക് വേണ്ടി വിവാഹം ആലോചിക്കുന്നതെന്നും വിവാഹനിശ്ചയം കഴിഞ്ഞതിനു ശേഷമാണ് താനും രാധികയും നേരില്‍ കാണുന്നതെന്നും സുരേഷ് ഗോപി മുന്‍പ് പറഞ്ഞിരുന്നു. മഴവില്‍ മനോരമയിലെ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ പരിപാടിയുടെ ഒരു എപ്പിസോഡിലാണ് തന്റെ വിവാഹത്തെക്കുറിച്ച് അധികമാര്‍ക്കുമറിയാത്ത കാര്യം താരം വെളിപ്പെടുത്തിയത്.
1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ഒരുക്കം എന്ന സിനിമയുടെ ഷൂട്ടിങിലാണ്. ഫോണില്‍ അച്ഛന്‍ പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി മരുമകളായി ഈ പെണ്‍കുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണം.’ ഇതുകേട്ട് ഞാന്‍ അച്ഛനോട് പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്.