Social Media
മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന താര പുത്രിയെ മനസ്സിലായോ?
മമ്മൂട്ടിയുടെ കയ്യിലിരിക്കുന്ന താര പുത്രിയെ മനസ്സിലായോ?
മമ്മൂട്ടിയുടെ കൈയിലിരിക്കുന്ന കൊച്ചു പെണ്‍കുട്ടിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ”ഇക്കയുടെ കൈയിലുള്ള കുട്ടിയെ മനസ്സിലായോ?” എന്ന ക്യാപ്ഷനോടെ യാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ദുൽക്കറിന്റെ മകൾ കുഞ്ഞു മറിയമാണോ എന്നാണ് ചിലരുടെ സംശയം.
നടന് ടൊവിനോ തോമസിന്റെ മകള്‍ ഇസയെയാണ് മമ്മൂട്ടി എടുത്തിരിക്കുന്നത്. ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.
മകൾക്കൊപ്പമുള്ള ചിത്രങ്ങൾ ടോവിനോ പങ്കുവെയ്ക്കാറുണ്ട്
വീട്ടിലെ തന്റെ ജിം ഏരിയ പ്ലേ സ്റ്റേഷനായി മാറ്റുകയും ഊഞ്ഞാലു കെട്ടുകയും ചെയ്ത ഇസയുടെ ഒരു വീഡിയോയും അടുത്തിടെ ടൊവിനോ പങ്കുവച്ചിരുന്നു. “ആവശ്യമാണ് സൃഷ്ടിയുടെ മാതാവ്. ലോക്ക്ഡൗൺ അവളുടെ വിനോദങ്ങളിലേക്കുള്ള വാതിൽ അടച്ചപ്പോൾ, അവളെന്റെ ജിമ്മിലേക്ക് അതു തുറന്നു. എന്റെ കേബിൾ ക്രോസ് ഓവർ മെഷീനെ ഊഞ്ഞാലാക്കി മാറ്റിയിരിക്കുന്നു,” എന്നാണ് ടൊവിനോ കുറിച്ചത്.
tovino thomas
