Malayalam
കേരളാ പൊലീസിന്റെ ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം പരിപാടിയിൽ പങ്കാളിയായി ടൊവിനോ
കേരളാ പൊലീസിന്റെ ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം പരിപാടിയിൽ പങ്കാളിയായി ടൊവിനോ
Published on
കേരളാ പൊലീസിനൊപ്പം സന്നദ്ധ പ്രവര്‍ത്തകനായി നടന് ടൊവിനോ തോമസ് . സാധാരണക്കാരുടെ വിശപ്പകറ്റാനാണ് ടോവിനോ മുന്നിട്ടിറങ്ങിയത്. കേരളാ പൊലീസിന്റെ ഒരു വയറൂട്ടാം ഒരു വിശപ്പകറ്റാം എന്ന പരിപാടിയിലാണ് ടൊവിനോ പങ്കെടുത്തത്.
ടോവിനോയ്ക്ക് പുറമെ നടന്മാരായ ദിനേശ്, കൈലാഷ് തുടങ്ങിയവരും കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഈ പദ്ധതിയില്‍ പങ്കാളികളായി.
മറ്റു സന്നദ്ധ പ്രവര്‍ത്തകര്‍ക്കൊപ്പം ടൊവിനോയും ഭക്ഷണപ്പൊതികള്‍ ഒരുക്കാന്‍ പങ്കു ചേരുകയായിരുന്നു.
കോവിഡ് കാലത്ത് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളുമായും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തും നിരവധി സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കേരളം പ്രളയകാലത്തെ നേരിട്ടപ്പോഴും ടൊവിനോ ഒരുപാട് സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിരുന്നു
tovino thomas
Continue Reading
You may also like...
Related Topics:Tovino Thomas
