Malayalam
യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടി ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്
യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടി ടോവിനോയുടെ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്
ടോവീനോ തോമസ് നായകനായ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിലെ ട്രെയിലർ യൂട്യൂബ് ട്രെന്‍ഡിങില്‍ ഇടം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയ്ലർ പുറത്തുവിട്ട് ഒരു മണിക്കൂറിൽ അര ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടത്. ഇപ്പോൾ ഇതാ യൂട്യൂബ് ട്രെന്‍ഡിങില്‍ രണ്ടാം സ്ഥാനത്താണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സിന്റെ ട്രെയിലർ.
ബുള്ളറ്റില്‍ ഇന്ത്യമുഴുവന്‍ ചുറ്റി സഞ്ചരിക്കണമെന്ന മോഹവുമായി അമേരിക്കയില്‍ നിന്നുമെത്തുന്ന കാതറിന് എന്ന വിദേശ വനിതയും അവരെ ചുറ്റിപ്പറ്റിയുമുള്ള കഥയുമാണ് കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ് പറയുന്നത്. ടോവിനോ നായകനാകുന്ന ചിത്രത്തിൽ അമേരിക്കൻ നടി ഇന്ത്യ ജാര്‍വിനാണ് നായികയായി എത്തുന്നത്. ഒരു റോഡ് മൂവിയാണ് ചിത്രം.
ചിത്രത്തിന്റെ ടീസറും ഗാനവുമെല്ലാം പ്രേക്ഷകർക്കിടയി വൻ സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ ഗാനം പുറത്തിറങ്ങിയപ്പോൾ യുട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടുകയും ചെയ്തിരുന്നു.
ടോവിനോയും ഇന്ത്യ ജാര്‍വിസും ഒരുമിച്ചുള്ള ‘പാരാകെ പടരാമേ’ ഗാനമാണ്.
‘രണ്ട് പെണ്‍കുട്ടികള്‍’, ‘കുഞ്ഞു ദൈവം’ എന്നീ ചിത്രങ്ങളുടെ ശ്രദ്ധേയനായ സംവിധായകന് ജിയോ ബേബിയാണ് കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ്, സിദ്ധാര്‍ത്ഥ് ശിവ, ബേസില്‍ ജോസഫ്, സുധീഷ്,നോബി, രാഘവന്,ഡേവിസണ്‍ സി ജെ,ഗിരീഷ് പെരിഞ്ചേരി, ജോനാ, ശൂരപാണി, മാല പാര്‍വതി,മുത്തുമണി, പോളി വത്സന്, മമിത ബൈജു, കുസും തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്
സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം സൂരജ് എസ്. കുറുപ്പ് ആണ്. ചിത്രം ഒരു റോഡ് മൂവി ആയിരിക്കും. മാര്‍ച്ച് 12നാണ് ചിത്രം തീയ്യേറ്ററുകളില്‍ എത്തുന്നത്.
about kilometers and kilometers movie
