Connect with us

അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കും;സിനിമയിൽ നടക്കുന്നത്!

Malayalam

അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കും;സിനിമയിൽ നടക്കുന്നത്!

അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കും;സിനിമയിൽ നടക്കുന്നത്!

സംവിധായകയായും തിരിക്കഥാകൃത്തായുമൊക്കെ മലയാളികൾക്ക് സുപരിചിതയായ വ്യക്തിയാണ് സുധ രാധിക.ഇരുപത്തഞ്ചാമത്തെ വയസില്‍ സന്യാസത്തിലേക്ക് ആകൃഷ്ടയായ സുധ തന്റെ ഒന്‍പതാം വയസിലാണ് സിനിമയെ ഹൃദയത്തിലേറ്റിയത്. പുതുമുഖങ്ങളെ അണിനിരത്തി സുധ രാധിക സംവിധാനം ചെയ്യുന്ന ചിത്രമാണ് പക്ഷികള്‍ക്ക് പറയാനുള്ളത്.ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇവർതന്നെയാണ്.
കുട്ടികളെ ശാരീരികമായി ചൂഷണം ചെയ്യുന്നതിനെതിരെ പ്രതികരിക്കുകയാണ് ചിത്രം.സുധ രാധികയുടെ മകൾ തന്നെയാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രത്തിൽ എത്തുന്നതും.ഇപ്പോളിതാ ഒരു പ്രമുഖ മാധയമത്തിന് നൽകിയ അഭിമുഖത്തിൽ സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് സുധ രാധിക എന്ന സന്യാസിനി.

സിനിമ പുരുഷന് പലവിധമുള്ള സൗകര്യങ്ങളും പ്രത്യേക അധികാരങ്ങളും നല്‍കുമ്ബോഴും ഒരു സ്ത്രീ സിനിമാ പ്രവര്‍ത്തകയെ സിനിമ അവഗണിക്കുകയാണെന്നും സുധ അഭിപ്രായപ്പെടുന്നു. പുറം രാജ്യങ്ങളില്‍ വനിതാ ടെക്‌നീഷ്യന്മാര്‍ക്ക് ബഹുമാനം ലഭിക്കുമ്ബോള്‍ ഇവിടെ അവരെ കഴിവ് കുറഞ്ഞവരായാണ് സിനിമാ പ്രവര്‍ത്തകര്‍ കാണുന്നതെന്ന് സുധ തുറന്നടിക്കുന്നു. സിനിമയില്‍ അഭിനയിക്കുന്നതിനായി ആര്‍ട്ടിസ്റ്റുകളെ തേടുമ്ബോഴും അവരും സ്ത്രീ സിനിമാ പ്രവര്‍ത്തകരുടെ കഴിവിലും പ്രാപ്തിയിലും വിശ്വാസം അര്‍പ്പിക്കാന്‍ വിമുഖത കാട്ടുകയാണെന്നും സുധ പറയുന്നു. അതോടൊപ്പം സിനിമാ നടിമാര്‍ക്ക് മാത്രമല്ല സിനിമയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ ടെക്‌നീഷ്യന്മാര്‍ക്കും ലൈംഗിക ചൂഷണത്തെ നേരിടേണ്ടതായി വരാറുണ്ടെന്നും ഈ സംവിധായിക വ്യക്തമാക്കി.

‘നടികള്‍ക്ക് കാസ്റ്റിംഗ് കൗച്ച്‌ ഉള്ളതുപോലെ ഒരു സംവിധായിക ചെന്ന് അഭിനയിക്കാന്‍ വിളിച്ചാലും കൂടെ കിടക്കാമോ എന്ന് ചോദിക്കാന്‍ യാതൊരു മടിയുമില്ലാത്ത ആര്‍ട്ടിസ്റ്റുകള്‍, പുരുഷന്മാര്‍ നിരവധിയുണ്ട്. നിര്‍മാതാക്കള്‍ ആണെങ്കില്‍ കൂടി ഇതായിരിക്കും നമ്മുടെ മുന്‍പിലേക്ക് ആദ്യം വയ്ക്കുന്ന കണ്ടീഷന്‍സ്. അതുകൊണ്ട് ഇതിനെ അതിജീവിക്കുകയാണ് വേണ്ടത്, സിനിമ ഒറ്റയ്ക്ക് ചെയാനാകുന്ന ഒരു കാര്യം അല്ലല്ലോ. ഒരുപാട് പേര് സഹകരിച്ചാല്‍ മാത്രമേ സിനിമ നിര്‍മ്മിക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ എ ടു സെഡ്, ഈ പറഞ്ഞ എല്ലാ കഷ്ടപ്പാട്ടുകളിലൂടെയും കടന്നുവന്ന ഒരാളാണ്’. സുധ പറയുന്നു.

ഇതുകൂടാതെ സിനിമ നിര്‍മിച്ച്‌ കഴിഞ്ഞ് അത് പ്രദര്‍ശിപ്പിക്കാനും ഈ സംവിധായകയ്ക് ഏറെ കഷ്ടപ്പെടേണ്ടി വന്നു. സുധയുടെ മകള്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘പക്ഷികള്‍ക്ക് പറയാനുള്ളത്’ എന്ന തന്റെ ചലച്ചിത്രം ‘ഐ.എഫ്.എഫ്.കെ’, ‘ഐ.എഫ്.എഫ്.ഐ’ പോലുള്ള ചലച്ചിത്രമേളകളില്‍ അന്യായമായി തഴയപ്പെട്ട കാര്യവും സുധ പറയുന്നു. ഈ രണ്ട് മേളകളിലും ചലച്ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടതില്‍ ക്രമക്കേട് ഉണ്ടായിട്ടുണ്ടെന്നും പക്ഷപാതിത്വപരമായാണ് സിനിമകള്‍ തിരഞ്ഞെടുക്കപ്പെട്ടതെന്നും സംവിധായിക ആരോപിക്കുന്നു. ഒമാനിന്റെ തലസ്ഥാനമായ മസ്കറ്റില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കിയ സുധ രാധിക ‘ഇന്റര്‍നാഷണല്‍ ഫിലിം ഫ്രറ്റേര്‍ണിറ്റി ഒഫ് ഒമാന്‍’ എന്ന സംഘടനയുടെ സ്ഥാപകയും സജീവ പ്രവര്‍ത്തകയുമാണ്.

about sudha radhika

More in Malayalam

Trending

Recent

To Top