Malayalam Breaking News
ടോവിനോയെ കണ്ട ആവേശത്തിൽ ലുലു മാളിലെ ഗ്ലാസ് ഡോർ അടിച്ച് തകർത്ത് ആരാധകർ !
ടോവിനോയെ കണ്ട ആവേശത്തിൽ ലുലു മാളിലെ ഗ്ലാസ് ഡോർ അടിച്ച് തകർത്ത് ആരാധകർ !
By
ഇഷ്ട താരങ്ങളെ അടുത്ത് കണ്ടാൽ എങ്ങനെ പെരുമാറണം എന്നൊന്നും ആരാധകർക്ക് അറിയില്ല. അവർ ആവേശത്തിൽ ചെയ്തു കൂട്ടുന്നതൊക്കെ വലിയ പ്രശ്നങ്ങളൊക്കെ സൃഷ്ടിക്കും. ഇപ്പോൾ ടോവിനോയെ കണ്ട ആവേശത്തിൽ ആരാധകർ കാട്ടിക്കൂട്ടിയതാണ് ചർച്ചയാകുന്നത് .
കേരളത്തിൽ സിനിമാ പ്രമോഷൻ പ്രോഗ്രാമുകൾക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിക്ക പ്രമോഷൻ പ്രോഗ്രാമുകളും മാളുകളിലാണ് സംഘടിപ്പിക്കുന്നത് കൊണ്ട് ധാരാളം യുവാക്കളുടെ സാന്നിധ്യം ഉണ്ടാകാറുള്ളത് വാസ്തവമാണ്. ഇഷ്ടതാരങ്ങളെ നേരിട്ട് കാണാനും സെൽഫി എടുക്കാനും വലിയ ആരാധക കൂട്ടമാണ് വരാറുള്ളത്. അത്തരത്തിൽ പലയിടങ്ങളിലും വാർത്ത ആയിട്ടുള്ളതാണ്.
മാൾ ഓഫ് ട്രാവൻകൂറിൽ ടൊവിനോയും നടി സംയുക്തയും എത്തുമെന്നാണ് വിവരം നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അതുകൊണ്ടുതന്നെ വലിയ ആരാധകവൃന്ദം തന്നെയായിരുന്നു മാളിനുള്ളിൽ തടിച്ചു കൂടിയിരുന്നത്. സെക്യൂരിറ്റി ഗാർഡുകൾക്ക് നിയന്ത്രിക്കാൻ കഴിയാത്ത തരത്തിലുള്ള വലിയ ജനാവലി ആയിരുന്നു മാളിനുള്ളിൽ ഉണ്ടായിരുന്നത്. തിക്കും തിരക്കും കൂട്ടുന്ന ആളുകളെ നിയന്ത്രിക്കാൻ ടോവിനോവരെ രംഗത്തെത്തിയിരുന്നു. താരങ്ങളെ നേരിൽ കാണാൻ സാധിച്ച ആരാധകർ വലിയ ആവേശത്തിൽ ആയിരുന്നതിനാൽ അതൊന്നും കേൾക്കാൻ കൂട്ടാക്കിയില്ല.
പരിപാടി പൂർത്തിയാക്കിയതിനു ശേഷം മാളിൽ നിന്നും പുറത്തേക്ക് പോയ ടോവിനോയെ പിന്തുടർന്ന ആരാധക കൂട്ടം മാളിന്റെ എൻട്രൻസിൽ സ്ഥാപിച്ചിരുന്ന ഗ്ലാസ് ഡോർ അടിച്ചുതകർത്തു. ആൾക്കൂട്ടത്തിന്റെ അതിയായ സമ്മർദ്ദം മൂലം ഗ്ലാസ് ഡോർ പൊട്ടി വീഴുകയായിരുന്നു. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി കഴിഞ്ഞിരിക്കുകയാണ്. പതിനായിരക്കണക്കിന് രൂപ വിലമതിക്കുന്ന ഗ്ലാസ് പൊട്ടിയത് അല്ല ആരാധകർക്ക് വിഷയം. പകരം തങ്ങളുടെ ടോവിനോയ്ക്ക് ഇത്രയധികം ആരാധകരുണ്ടന്ന അവകാശവാദത്തോടെ ഈ ദൃശ്യങ്ങൾ വലിയ ആഘോഷമാക്കുകയാണ്.
tovino fans reaction
