News
ടോം ആൻഡ് ജെറി സംവിധായകൻ അന്തരിച്ചു
ടോം ആൻഡ് ജെറി സംവിധായകൻ അന്തരിച്ചു
Published on
ടോം ആൻഡ് ജെറി, പോപേയ് ആനിമേഷൻ ചിത്രങ്ങളുടെ സംവിധായകനും ഓസ്കർ ജേതാവുമായ യൂജീൻ മെറിൽ ഡീച്ച് അന്തരിച്ചു. കടുംബാംഗങ്ങളാണ് മരണ വിവരം സ്ഥിരീകരിച്ചത്
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ടോം ആൻഡ് ജെറി ഫിലിം സീരീസിലെ 13 ചിത്രങ്ങളും പോപേയ് ദി സെയ്‌ലർ പരമ്പരയിലെ ഏതാനും ചിത്രങ്ങളും ജീൻ സംവിധാനം ചെയ്തിട്ടുണ്ട്.
1924-ൽ ഷിക്കാഗോയിലായിരുന്നു ജനനം. വ്യോമസേനയിൽ പൈലറ്റായി ജോലിചെയ്തു. പിന്നീട് ആനിമേഷൻ, ഇലസ്‌ട്രേഷൻ രംഗത്തെത്തി. മൺറോ എന്ന അനിമേറ്റഡ് ഷോർട്ട് ഫിലിമിലൂടെ അദ്ദേഹത്തിന് ഓസ്കർ അവാർഡ് ലഭിച്ചു.
Continue Reading
Related Topics:Tom and Jerry
