Connect with us

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിൽ; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

News

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിൽ; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിൽ; യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്

ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം കിമ്മിന്റെ നില ഗുരുതരമായി തുടരുകയാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുകള്‍. ഏപ്രിൽ 12ന് കിമ്മിനെ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. ഏപ്രിൽ 11നാണ് കിം അവസാനം മാധ്യമങ്ങളെ കണ്ടത്.

ഏപ്രിൽ 11 ന് ശേഷം കിം പൊതുവേദികളിൽ എത്തിയിട്ടില്ല.. ഏപ്രില്‍ 15ന് മുത്തച്ഛന്റെ പിറന്നാളാഘോഷങ്ങളില്‍ നിന്ന്‌ കിം വിട്ടുനിന്നിരുന്നു. ഇതോടെ കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്. ആദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്‍ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ഏപ്രില്‍ 11ന് വര്‍ക്കേഴ്സ് പാര്‍ട്ടി പൊളിറ്റ് ബ്യൂറോയിലാണ് കിം അവസാനമായി പങ്കെടുത്തത്. ഈ യോഗത്തിന് ശേഷം ഏപ്രില്‍ 12നാണ് കിമ്മിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. അമിതമായ പുകവലിയും അമിതവണ്ണവും മാനസിക സമ്മര്‍ദ്ദവുമാണ് കിമ്മിന്റെ ആരോഗ്യനില വഷളാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാര്‍ത്തകളോട് ഉത്തരകൊറിയ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Kim Jong Un in grave danger after heart surgery……

More in News

Trending

Recent

To Top