ട്രോളൻമാരെ പേടിച്ച് പേര് മാറ്റത്തിനൊരുങ്ങി മമ്മൂട്ടി പോലീസ് ചിത്രം.
അനുരാഗ കരിക്കിന് വെള്ളത്തിനു ശേഷം മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന ഉണ്ട എന്ന ചിത്രത്തിന്റെ പേര് മാറ്റിയേക്കും എന്ന് സൂചന. ചിത്രത്തിന്റെ സംവിധായകൻ തന്നെയാണ് പേര് മാറ്റം ഉണ്ടായേക്കുമെന്ന് പറഞ്ഞിരിക്കുന്നത്.
“ഉണ്ട” എന്ന പേര് പ്രഖ്യാപിച്ചപ്പോൾ മുതൽ സോഷ്യൽ മീഡിയയിൽ ട്രോളൻമാർ ആ പേര് ആഘോഷമാക്കി മാറ്റിയിരുന്നു . അതുകൊണ്ട് തന്നെ ട്രോളൻമാരെ ഭയന്നാകാം സംവിധായകൻ ഇപ്പോൾ പുതിയ നിലപാടുമായി വരുവാൻ കാരണമെന്ന് കരുതുന്നു.
മമ്മൂട്ടി വീണ്ടും പോലീസ് വേഷത്തിലെത്തുന്ന ഈ സിനിമയുടെ ചിത്രീകരണം സെപ്റ്റംബറില്‍ ആരംഭിക്കും. മമ്മൂട്ടിയുമായുള്ള സിനിമ സംഭവിക്കുമെന്ന് തീര്‍ച്ചയാണ് .
എന്നാല്‍ ചിത്രത്തിന്റെ പേര് ഉണ്ട എന്നായിരിക്കുമോയെന്ന് പറയാന്‍ കഴിയില്ല എന്ന വിവരം സംവിധായകൻ ഇന്ത്യന്‍ എക്സ്പ്രസിനോടാണ് പറഞ്ഞത്.
ചിത്രത്തിന്റ തിരക്കഥ ഒരുക്കിയിരിക്കുന്നത് യഥാര്‍ഥ സംഭവത്തിൽ നിന്നുമാണെന്നും സിനിമയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പറയുമെന്നും സംവിധായകൻ പറഞ്ഞു.
