പ്രളയ ബാധിതർക്കായി സജീവമായി പ്രവർത്തിക്കുകയാണ് സിനിമ ലോകം . എല്ലാ രീതിയിലുമുള്ള സഹായങ്ങൾ പലരും ചെയ്യുന്നുണ്ട്. ഇപ്പോൾ ദുരിതബാധിതരാക്കുള്ള സാധനങ്ങൾ തിരുവനന്തപുരം മുതൽ എറണാകുളം വരെ കാറിൽ സഞ്ചരിച്ച് ശേഖരിച്ചിരിക്കുകയാണ് ടിനി ടോം.
ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പട്ടത്ത് നിന്ന് ശശി തരൂര്‍ എംപി തുടക്കം കുറിച്ച യാത്ര രാത്രി എട്ടിന് എറണാകുളത്തെത്തിയപ്പോള്‍ സ്വന്തം എസ്‌യുവി നിറഞ്ഞതിനാല്‍ മറ്റ് രണ്ട് മിനി ലോറികള്‍ കൂടി പിടിച്ചാണ് സാമഗ്രികള്‍ എത്തിച്ചത്. ദുരിതാശ്വാസ യജ്ഞത്തിനിറങ്ങുന്ന കാര്യം ഫെയ്സ്ബുക്ക് വിഡിയോയിലൂടെ പങ്കുവച്ചാണ് ടിനി യാത്ര തുടങ്ങിയത്. സുഹൃത്തുക്കളായ മനു, യാസിന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
ശേഖരിച്ച സാധനങ്ങള്‍ രാത്രി കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ അന്‍പോട് കൊച്ചിയുടെ കലക്ഷന്‍ സെന്ററിനു കൈമാറി. നടന്‍ ഇന്ദ്രജിത്താണ് സാധനങ്ങള്‍ ഏറ്റുവാങ്ങിയത്. ഇന്ദ്രജിത്തും പൂര്‍ണിമയുമാണ് അന്‍പോട് കൊച്ചിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
tini tom’s helping hands towards flood related areas
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...