Malayalam
മഞ്ജുവിന് പ്രശ്‌നങ്ങള്‍ തുടങ്ങി; ജയസൂര്യ-മഞ്ജു ബിഗ്ബജറ്റ് ചിത്രത്തിനും ഭീഷണി
മഞ്ജുവിന് പ്രശ്‌നങ്ങള്‍ തുടങ്ങി; ജയസൂര്യ-മഞ്ജു ബിഗ്ബജറ്റ് ചിത്രത്തിനും ഭീഷണി
മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഹൗ ഓള്‍ഡ് ആര്‍ യു എന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിലൂടെ മഞ്ജു തിരിച്ച് വരവ് നടത്തി.
ഇപ്പോഴിതാ മഞ്ജുവിനെ കുറിച്ചും മലയാളികളുടെ പ്രിയങ്കരനായ ജയസൂര്യയെ കുറിച്ചും സിനിമാ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള പല്ലിശ്ശേരി പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. അദ്ദേഹത്തിന്റെ തന്നെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പല്ലിശ്ശേരി വിവരങ്ങള്‍ പങ്കുവെച്ചത്. വീണ്ടും മഞ്ജുവിന് പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നാണ് പല്ലിശ്ശേരി പറയുന്നത്.
പണ്ട് കുഞ്ചാക്കോ ബോബന്‍ മഞ്ജുവിനൊപ്പം അഭിനയിക്കാന്‍ പോയപ്പോള്‍ അന്ന് ഭീഷണിപ്പെടുത്തലുകള്‍ ഉണ്ടായി. അഭിനയിക്കരുതെന്ന് അതിന്റെ സംവിധായകനോടാണ് പറഞ്ഞത്. അദ്ദേഹം പറഞ്ഞു എന്റെ പടത്തില്‍ ആര് അഭിനയിക്കണമെന്ന് ഞാന്‍ ആണ് തീരുമാനിക്കുന്നതെന്ന്. മഞ്ജുവിന്റെതിരിച്ചു വരവ് ചിത്രം കൂടിയായ ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രം നടക്കാതിരിക്കാന്‍ വേണ്ടിയാണ് പലരും ശ്രമിച്ചിരുന്നത്. അത് മഞ്ജു വാര്യര്‍ക്ക് ഒരു വലിയ മൈലേജ് ഉണ്ടാക്കുമെന്നുള്ളതു കൊണ്ട് തന്നെയാണ് അന്ന് അങ്ങനെയൊരു പ്രശ്‌നം ഉണ്ടാക്കാന്‍ ശ്രമിച്ചത്.
മാത്രമല്ല, ചിത്രത്തില്‍ മഞ്ജുവിന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ എത്തിയ പലരെയും ഭീഷണിപ്പെടുത്തിയും മറ്റും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അങ്ങനെ ഏറ്റവും ഒടുവിലാണ് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലേയ്ക്ക് എത്തിയത്. അദ്ദേഹത്തെയും പിന്തിരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അദ്ദേഹം അതിന് വഴങ്ങിയില്ല. മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചത്. പിന്നാലെ മഞ്ജുവിനോടൊപ്പം മോഹന്‍ലാല്‍ അടക്കമുള്ള പല താരങ്ങളും അഭിനയിച്ചു. മോഹന്‍ലാല്‍ എത്തിയപ്പോള്‍ മാത്രമാണ് ഭീഷണി പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതിരുന്നത്.
ഏറ്റവും ഒടുവില്‍ മേരി ആവോ സുനോ എന്ന ചിത്രത്തില്‍ മഞ്ജുവിനൊപ്പം എത്തിയത് ജയസൂര്യയായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് ശേഷം മഞ്ജുവും ജയസൂര്യയും തമ്മില്‍ വീണ്ടുമൊരു വലിയ ചിത്രം വരുന്നുവെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഈ വാര്‍ത്ത അറിഞ്ഞതു മുതല്‍ മഞ്ജുവിന്റെ മുന്‍ ഭര്‍ത്താവായ ദിലീപ് ഈ ചിത്രത്തെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായാണ് പല്ലിശ്ശേരി പറയുന്നത്.
ഈത് ചെറിയൊരു ചിത്രമല്ല. മഞ്ജു വാര്യര്‍ ഡബിള്‍ റോളിലെത്തുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് വരാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വളരെ പ്രശസ്തനായ എഴുത്തുകാരനാണ് ഇതെഴുതുന്നത്. ഈ കാര്യങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടില്ല. മറ്റൊരു പ്രത്യേക്ത എന്തെന്നാല്‍ മഞ്ജു വാര്യര്‍ മാത്രമല്ല, ജയസൂര്യയും ഡബിള്‍ റോളിലാണ് എത്തുന്നത്. ഈ ചിത്ര ംപുറത്തെത്തുമ്പോള്‍ മലയാള സിനിമയിലെ നായകനും നായികയും ഒരേ ചിത്രത്തില്‍ ഡബിള്‍ റോളില്‍ അഭിനയിക്കുന്നുവെന്നുള്ള ക്രഡിറ്റ് ഇവര്‍ക്ക് രണ്ടു പേര്‍ക്കുമാണ്. മാത്രമല്ല. ചിത്രം ത്രി ഡിയിലെത്തുമെന്നും വിവരമുണ്ട്.
അതുകൊണ്ടു തന്നെ ജയസൂര്യയെ എങ്ങനെയെങ്കിലും ഈ ചിത്രത്തില്‍ നിന്നും പിന്മാറ്റാനാണ് പലരുടെയും ശ്രമം. മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയ ജയസൂര്യയെയും ഹിന്ദിയിലും അന്യഭാഷകളിലുമടക്കം കഴിവ് തെളിയിച്ചിട്ടുള്ള മഞ്ജുവിനെയും ഈ ചിത്രത്തില്‍ നിന്നും പിന്മാറ്റുക എന്നത് ശ്രമകരമല്ല. ജയസൂര്യയെ പിന്‍വലിക്കാന്‍ പോകുന്നു, ഇതിന്റെ നിര്‍മാതാക്കളെ പിന്‍വലിക്കാന്‍ പോകുന്നു, ഈ പ്രൊജക്റ്റ് അങ്ങനെ തന്നെ ദിലീപിന്റെ കമ്പനി ഏറ്റെടുത്ത് ഷൂട്ടിംഗ് തുടങ്ങാന്‍ പോകുന്നുവെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. ഈ ചിത്രത്തില്‍ ദിലീപ് നായകനായില്ലെങ്കിലും ജയസൂര്യയും മഞ്ജുവിനെയും മാറ്റി നിര്‍ത്തി ദിലീപിന് ഇഷ്ടമുള്ളവരെ നായിക- നായകന്മാരാക്കി ചിത്രം പുറത്തിറക്കാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം.
സിനിമയെ സിനിമയായി വിടുക, വ്യക്തി ജീവിതം ഇതുമായി കൂട്ടുകുഴയ്ക്കാതിരിക്കുന്നതാണ് നല്ലത്. ദിലീപിന് ദിലീപിന്റെ കമ്പനികളുണ്ട്, കഴിവുകളുണ്ട്. മഞ്ജുവിന് മഞ്ജുവിന്റേതായ കമ്പനികളുണ്ട്, കഴിയുവകളുണ്ട്. ഇങ്ങനെ അന്യന്റെ ഭക്ഷണ പാത്രത്തില്‍ കയ്യിട്ടു വാരി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുന്നതല്ലേ നല്ലത്. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ സിനിമാ സംഘടനകള്‍ക്ക് ആയില്ലെങ്കില്‍, അവരും പക്ഷം ചേര്‍ന്ന് നില്‍ക്കുകയാണെങ്കില്‍ സിനിമാ സംഘടനകളെ വരെ നിയന്ത്രിക്കാന്‍ തയ്യാറാണെന്ന തരത്തിലാണ് പലരും നില്‍ക്കുന്നതെന്നും പല്ലിശ്ശേരി പറയുന്നു.
