ഭാനുപ്രിയയെ ഞെട്ടിച്ച ആ വാക്കുകൾ; ആ നടൻ പ്രണയിച്ച് വഞ്ചിച്ചതാണ്; രക്ഷകനായി എത്തിയത് സംവിധായകനും; സത്യങ്ങൾ പുറത്ത് !!!
By
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടി ആണ് ഭാനുപ്രിയ. മികച്ച നർത്തകി കൂടിയാണ് ഭാനുപ്രിയ.1992ല്‍ റിലീസായ മോഹന്‍ലാല്‍ നായകനായ രാജശില്‍പ്പിയാണ് ഭാനു പ്രിയയുടെ ആദ്യ സിനിമ. തുടര്‍ന്ന് 1996ല്‍ അഴകിയ രാവണന് എന്ന സിനിമയില്‍ മമ്മൂട്ടിയുടെ നായികയായും താരം എത്തി. ഹൃദയത്തില്‍ സൂക്ഷിക്കാന്‍, മഞ്ഞു പോലൊരു പെണ്‍കുട്ടി, കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
മംഗഭാനു എന്നായിരുന്നു താരത്തിന്റെ ആദ്യത്തെ പേര്. മലയാളത്തെ കൂടാതെ തമിഴ് കന്നഡ, തെലുങ്ക്, ഹിന്ദി എന്നി ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന താരം ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. നല്ലൊരു നര്‍ത്തകി കൂടിയായ ഭാനു പ്രിയ ഇപ്പോള്‍ ഒരു ഡാന്‍സ് സ്കൂള്‍ നടത്തുകയാണ്. ഭാനുപ്രിയ മലയാളി അല്ലെങ്കിലും കൊച്ച് കൊച്ച് സന്തോഷങ്ങള്‍, അഴകിയ രാവണന് തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചിത ആണ്.
രണ്ട് സിനിമകളിലും ശ്രദ്ധേയ വേഷമാണ് ഭാനുപ്രിയ ചെയ്തത്.അധികം സിനിമകളില്‍ നടിയെ പിന്നീട് മലയാളത്തില്‍ കണ്ടില്ലെങ്കിലും ചെയ്ത സിനിമകള്‍ അഭിനേത്രിയെന്ന നിലയില്‍ ഭാനുപ്രിയയെ പ്രേക്ഷക മനസ്സില്‍ അടയാളപ്പെടുത്തി. കരിയറില്‍ ഇപ്പോള്‍ പഴയത് പോലെ സജീവമല്ല ഭാനുപ്രിയ. 33 വര്‍ഷം നീണ്ട കരിയറില്‍ 150 ഓളം സിനിമകളില്‍ ഭാനുപ്രിയ അഭിനയിച്ചു.
കരിയറിനൊപ്പം ഭാനുപ്രിയയുടെ വ്യക്തി ജീവിതവും ഇടയ്ക്ക് വാര്‍ത്തകളില്‍ നിറയാറുണ്ടായിരുന്നു. അടുത്തിടെ തനിക്ക് ഓര്‍മ്മക്കുറവും പ്രശ്നങ്ങളും ഉണ്ടെന്ന് വെളിപ്പെടുത്തി ഭാനുപ്രിയ രംഗത്തെത്തിയിരുന്നു. ഈയിടെയായി തീരെ സുഖമില്ലാത്തത് പോലെയാണ്. ഓര്‍മ്മശക്തി കുറയുകയാണ്. പഠിച്ച ചില കാര്യങ്ങള്‍ മറന്ന് പോയി. നൃത്തത്തോടുള്ള താല്പര്യം കുറഞ്ഞു. വീട്ടില്‍ പോലും ഞാന്‍ നൃത്തം പരിശീലിക്കാറില്ലെന്നും ഭാനുപ്രിയ പറഞ്ഞിരുന്നു. സിനിമയിലെ ഡയലോഗുകള്‍ മറക്കുന്നു. ഓര്‍ത്തിരിക്കേണ്ട പലതും മറക്കുകയാണെന്നും ഭാനു പ്രിയ പറഞ്ഞിരുന്നു.
അതേസമയം നടിയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. എന്‍ആര്‍ഐ ബിസിനസ്മാന് ആയ ആദര്‍ശ് കൗശലിനെയാണ് നടി വിവാഹം കഴിച്ചത്. 1998 ലായിരുന്നു വിവാഹം. പ്രണയവിവാഹമായിരുന്നു ഇവരുടേത്. 2018 ല്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് മരണപ്പെട്ടത് ആരാധകരില്‍ വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അതേസമയം ആദര്‍ശുമായി പ്രണയിലത്തിലാകുന്നതിന് മുന്‍പ് ഭാനുപ്രിയക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നു എന്നത് ഈയ്യടുത്ത് ചര്‍ച്ചയായിരുന്നു.
തമിഴ് സിനിമയിലെ മുന്‍നിര താരമായിരുന്നു ഭാനുപ്രിയ പ്രണയിച്ച നടന് എന്നാണ് പറയപ്പെടുന്നത്. അതേസമയം, നടിമാരുള്‍പ്പെടെ നിരവധി സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയിട്ടുള്ളയാളാണ് ഇതെന്നും അയാളില്‍ നിന്ന് ഒരു സംവിധായകന് ഭാനുപ്രിയയെ രക്ഷിക്കുകയായിരുന്നു എന്നും ഒരു തമിഴ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നടിമാരുമായുള്ള ബന്ധത്തിന്റെ പേരിലടക്കം നിരവധി വിവാദങ്ങളില്‍ പെട്ടിട്ടുള്ള നടനും ഭാനുപ്രിയയും ഒരു സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചിരുന്നു.
ഈ സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. ഷൂട്ടിങ്ങിന്റെ ഓരോ ദിവസവും ഇവര്‍ക്കിടയിലെ പ്രണയം വളരുകയും ഇരുവരും ഒന്നിച്ച് കറക്കവും മറ്റും ആരംഭിച്ചു. അധികം വൈകാതെ തന്നെ ഇരുവരും പ്രണയത്തിലാണെന്നത് സെറ്റില്‍ ചര്‍ച്ചയായി മാറി. ഒരു ദിവസം ഷൂട്ടിങ് കഴിഞ്ഞ് സംവിധായകന് ഭാനുപ്രിയയെ നേരില്‍ കണ്ട് ഇക്കാര്യം തിരക്കുകയായിരുന്നു. തനിക്ക് അദ്ദേഹത്തെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭാനുപ്രിയ സംവിധായകനോട് വെളിപ്പെടുത്തി.
നടനെക്കുറിച്ച് വ്യക്തമായി അറിയുമായിരുന്നു സംവിധായകന്. ഇത് കേട്ട് സംവിധായകന് ഞെട്ടി. എങ്ങനെയെങ്കിലും അയാളുടെ കയ്യില്‍ നിന്ന് ഭാനുപ്രിയയെ രക്ഷിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. അതിനായി അദ്ദേഹം ഒരു മാര്‍ഗ്ഗം കണ്ടെത്തി. സംവിധായകന് ഉടനെ ആ നടനെ ഫോണ്‍ ചെയ്തു. ഭാനുപ്രിയ കേള്‍ക്കുന്ന വിധത്തില്‍ നടനോട് സ്വാഭാവികമായി സംസാരിക്കുകയും ഭാനുപ്രിയയെ കുറിച്ച് ചോദിക്കുകയും ചെയ്തു.
എന്നാല്‍ ഭാനുപ്രിയയുമായുള്ള പ്രണയം തന്റെ ടൈം പാസ് മാത്രമാണെന്നായിരുന്നു നടന്റെ മറുപടി. ഭാനുപ്രിയയെ ഞെട്ടിക്കുന്നതായിരുന്നു നടന്റെ വാക്കുഖള്‍. ഈ സംഭവത്തോടെ ഭാനുപ്രിയ ആ നടനില്‍ നിന്ന് അകലം പാലിക്കുകയും കരിയറുമായി മുന്നോട്ട് പോവുകയുമായിരുന്നു.
