Malayalam
കാറിന് സൈഡ് തന്നില്ല, സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിലെടുത്ത് പോലീസ്
കാറിന് സൈഡ് തന്നില്ല, സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി തൊപ്പി; കസ്റ്റഡിയിലെടുത്ത് പോലീസ്
സോഷ്യൽ മീഡിയ പ്രേക്ഷകർക്കേറെ സുപരിചിതനാണ് വ്ലോഗർ തൊപ്പി. പലപ്പോഴും വിവാദങ്ങളും തൊപ്പിയ്ക്ക് വന്നിട്ടുണ്ട്. ഇപ്പോഴിതാ ബസ് ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വ്ലോഗർ തൊപ്പി എന്ന മുഹമ്മദ് നിഹാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
തൊപ്പിയെയും രണ്ട് സുഹൃത്തുക്കളെയും ആണ് കസ്റ്റഡിയിലെടുത്തത്. പിന്നാലെ വിട്ടയക്കുകയും ചെയ്തു. സ്വകാര്യ ബസ് ജീവനക്കാർ കേസ് നൽകാത്തതിനെ തുടർന്നാണ് വിട്ടയച്ചത്. അഞ്ച് മണിക്കൂറോളം കസ്റ്റഡിയിൽ വച്ചശേഷമാണ് മൂന്ന് പേരെയും വിട്ടയച്ചത്.
സ്വകാര്യ ബസ് ജീവനക്കാർക്ക് നേരെയാണ് തൊപ്പി തോക്ക് ചൂണ്ടിയത്. കാറിന് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞാണ് ബസ് ജീവനക്കാരും നിഹാലും തമ്മിൽ വാക്കേറ്റമുണ്ടായത്. ഹാലിന്റെ കാർ ബസുമായി ഉരസിയിരുന്നു. തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെയാണ് തൊപ്പി ജീവനക്കാർക്ക് നേരെ തോക്ക് ചൂണ്ടിയത്.
പിന്നാലെ പിന്നാലെ ബസ് ജീവനക്കാർ മൂവരെയും തടഞ്ഞുവച്ച് പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. വടകര പൊലീസാണ് നിഹാലിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിലെടുത്തത്. പിന്നാലെ ബസ് ജീവനക്കാർ പൊലീസ് സ്റ്റേഷനിലെത്തി കേസില്ലെന്ന് അറിയിച്ചു. ലൈസൻസ് ആവശ്യമില്ലാത്ത എയർ പിസ്റ്റളാണ് തൊപ്പി ജീവനക്കാർക്ക് നേരെ ചൂണ്ടിയത്.
